അനാവശ്യമായി അയാൾ സ്പർശിച്ചു, പുറകിൽ പിടിച്ചു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്, ദുരനുഭവം വെളിപ്പെടുത്തി തപ്സി പന്നു

125

തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയായി പിന്നീട് ബോളിവുഡിലും ചുവട് ഉറപ്പിച്ച സൂപ്പർ നടിയാണ് തപ്‌സി പന്നു. ജുമ്മൻഡി നാഡം എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുക ആയിരുന്നു. മലയാള സിനിമയിലും താരം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സോഹൻ സംവിധാനം ചെയ്ത ഡബിൾസിൽ ആണ് താരം അഭിനയിച്ചത്.

മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിലെ താരത്തിൻറെ അഭിനയവും പ്രകടനവും വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ചഷ്‌മേ ബഡ്ഡുർ എന്നാ സിനിമയിലൂടെ ബോളിവുഡിൽ എത്തിയെങ്കിലും ചിത്രം വാണിജ്യപരമായി വലിയ പരാജയമായിരുന്നു.

Advertisements

ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും ഒക്കെ വളരെ പെട്ടെന്ന് തന്നെ മറുപടിയും ലഭിക്കാറുണ്ട്.വ്യക്തി ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും വളരെ ബോൾഡ് ആയിട്ടുള്ള നടിയാണ് തപ്‌സി പന്നു. വ്യക്തമായ കാഴ്ചപ്പാടോടെ തന്നെ സിനിമയെയും ജീവിതത്തെയും സമീപിയ്ക്കുന്നത് കൊണ്ട് തന്നെ തകർച്ചകളിൽ തപ്‌സി തളർന്ന് പോവാറില്ല.

Also Read
വീണ്ടും ഒരുമിക്കണമെന്ന് പ്രഭാസ് പറഞ്ഞു; പക്ഷേ, ആ ബന്ധം ശരിയാകുന്നില്ല: എല്ലാം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടർന്നു; തൃഷയുമായുള്ള പ്രണയ തകർച്ച വെളിപ്പെടുത്തി റാണ ദഗുബതി

തപ്‌സി പന്നുവിന് ബോളിവുഡിൽ ഒരു ബ്രേക്ക് ലഭിച്ചത് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിലൂടെയാണ്. ചുരുണ്ട മുടിയും മറ്റ് കരുത്തുറ്റ സവിശേഷ വ്യക്തിത്വവുമായി ബോളിവുഡ് സിനിമാ ലോകത്ത് വേറിട്ടുനിൽക്കുന്ന താരമാണ് തപ്‌സി. സിനിമകളിൽ ഒരുപാട് ഉയർച്ച താഴ്ചകളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തപ്‌സി പന്നു പറഞ്ഞിരുന്നുു.

പലപ്പോഴും അവസാന നിമിഷം തന്നെ സിനിമയിൽ നിന്നും പുറംന്തള്ളിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് നടി വെളിപ്പെടുത്തി. സിനിമയെ കുറിച്ച് നമ്മളോട് സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്യും. പക്ഷെ നമ്മൾ പോലും അറിയാതെ ആ സിനിമയിൽ നിന്ന് എടുത്ത് ദൂരെ എറിയുകയും ചെയ്യും. ചില സിനിമകളിൽ നിന്ന് ഞാൻ പുറത്തായി എന്ന് വാർത്തകളിലൂടെയാണ് അറിയുന്നത് പോലും.

ഒരു സിനിമയിൽ നിന്ന് പുറത്താക്കുമ്പോൾ, അത് വിളിച്ച് പറയാനുള്ള സാമാന്യ മര്യാദ പോലും പലരും കാണിക്കാറില്ല.
അതേസമയം ഒരിക്കൽ താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. തന്റെ പിൻഭാഗത്ത് സ്പർശിച്ച ആളെ കൈകാര്യം ചെയ്തതിനെ കുറിച്ചാണ് തപ്‌സി പറഞ്ഞത്.

ഗുരുപൂരബിന് ഗുരുദ്വാരയിലേക്ക് പോകുന്നതിനിടെ ആണ് സംഭവം. നിരവധി സ്റ്റാളുകൾ വഴിയിലുണ്ടായിരുന്നു, നല്ല തിരക്കും ഉണ്ടായിരുന്നു. മുമ്പും മോശം അനുഭവങ്ങൾ നേരിട്ടതിനാൽ മനസിൽ കരുതിയിരുന്നതായി താരം പറയുന്നു. എന്തു നേരിടുന്നതിനും താൻ മാനസികമായി തയ്യാറായിരുന്നു.

Also Read
സണ്ണി ലിയോൺ എന്റെ കാമുകിയാണ്, സണ്ണി ലിയോണിന്റെ ജന്മദിനമായത് കൊണ്ട് പരീക്ഷ എഴുതുന്നില്ല; വൈറലായി വിദ്യർത്ഥിയുടെ ഉത്തരക്കടലാസ്

ഇതിനിടെ ഒരാൾ എന്റെ പുറകിൽ സ്പർശിച്ചതായി തോന്നി. അത് തിരിച്ചറിഞ്ഞപ്പോൾ അയാൾ വീണ്ടും സ്പർശിച്ചു എന്നും തപ്‌സി വ്യക്തമാക്കുന്നു. പെട്ടെന്നു തന്നെ പ്രതികരിച്ചു. പിന്നിൽ തോണ്ടിയ ആളുടെ വിരൽ പിടിച്ച് തിരിച്ചെന്നും തപ്‌സി പറഞ്ഞു. ഉടൻ തന്നെ ആ തിരക്കിൽ നിന്ന് മാറിയെന്നും തപ്‌സി പറഞ്ഞു.

കരീന കപൂർ ഖാൻ അവതരിപ്പിക്കുന്ന റേഡിയോ പരിപാടിക്കിടെ ആണ് ഇക്കാര്യം തപ്‌സി പറഞ്ഞത്. ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് സോഫ്റ്റ്വെയർ പ്രൊഫഷണലിസ്റ്റായി വർക്ക് ചെയ്ത താരം ഫെമിന മിസ്സ് ഫ്രഷ് ഫെയ്‌സ്, ഫെമിന മിസ് ബ്യൂട്ടിഫുൾ സ്‌കിൻ സ്‌കിൻ എന്നീ പുരസ്‌കാരങ്ങൾ നേടിയെടുക്കുക ഉണ്ടായി.

Advertisement