വീണ്ടും ഒരുമിക്കണമെന്ന് പ്രഭാസ് പറഞ്ഞു; പക്ഷേ, ആ ബന്ധം ശരിയാകുന്നില്ല: എല്ലാം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടർന്നു; തൃഷയുമായുള്ള പ്രണയ തകർച്ച വെളിപ്പെടുത്തി റാണ ദഗുബതി

477

തെന്നിന്ത്യൻ യുവതാരം റാണ ദഗുബതിയുടെയും താരസുന്ദരി തൃഷയുടെയും പ്രണയം സിനിമാ മേഖലയിൽ ഒന്നടങ്കം ചർച്ചയായ ഒന്നാണ്. ബാഹുബലി എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തി ഞെട്ടിച്ച റാണ കോഫി വിത്ത് കരണിലെത്തിയപ്പോഴാണ് തൃഷയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇരുവരും ഗോസിപ്പുകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നുവെങ്കിലും വ്യക്തമായൊരു മറുപടി നൽകാൻ തൃഷയോ റാണയോ തുനിഞ്ഞിരുന്നില്ല.

Advertisements

ഇരുവരും ദീർഘകാലം പ്രണയത്തിലായിരുന്നുവെന്നായിരുന്നു എത്തിയിരുന്ന റിപ്പോർട്ടുകൾ. അതേസമയം, കഴിഞ്ഞ കുറച്ചു നാളുകളായി റാണയും തൃഷയും വളരെ കാലമായി സുഹൃത്തുക്കളാണ്. ഇടയ്ക്ക് പലപ്പോഴായി ഇരുവരും റിലേഷൻഷിപ്പിലായിരുന്നിട്ടുണ്ടെന്നും പലവട്ടം ബ്രേക്കപ്പ് ആവുകയും വീണ്ടും ഒരുമിക്കുകയുമായിരുന്നു എന്നും സിനിമാ മേഖലയിൽ ചർച്ചകൾ നടന്നിരുന്നു.

Also read; ലോകേഷിന് ഒപ്പം ഇളയ ദളപതി; ‘ദളപതി 67’ ൽ ആറുവില്ലൻമാരും രണ്ടു നായികമാരും; വില്ലനാകാൻ പൃഥ്വിരാജും?

ഗോസിപ്പുകളും പാപ്പരാസികളുടെ പടച്ചുവിടലുകളും കൊടുമ്പിരി കൊണ്ടിരിക്കെ, ഒരിക്കൽ താനും തൃഷയും പ്രണയത്തിലായിരുന്നുവെന്ന കാര്യം റാണ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു ആ വെളിപ്പെടുത്തൽ. ബാഹുബലിയുടെ സമയത്തായിരുന്നു റാണ കോഫി വിത്ത് കരണിലെത്തിയത്.

ഒപ്പം ചിത്രത്തിന്റെ സംവിധായകൻ എസ്എസ് രാജമൗലിയും നായകൻ പ്രഭാസമുണ്ടായിരുന്നു. പരിപാടിക്കിടെ പ്രഭാസാണ് റാണയും തൃഷയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. റാണയോടായി തൃഷയുമായി വീണ്ടും ഒരുമിക്കണമെന്ന് പ്രഭാസ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രഭാസ്.

Also read; ഒരു കഷ്ണം ചിക്കൻ താ ലാലേ; ലാലിനും സോമനുമൊപ്പമുള്ള പഴയകാല ചിത്രം ആരാധകരുമായി പങ്കുവെച്ച് ബാബു ആന്റണി, വിമർശിച്ച കമന്റിനും താരത്തിന്റെ മറുപടി

താനും തൃഷയും കുറച്ച് കാലം പ്രണയത്തിലായിരുന്നുവെന്നും എന്നാൽ വർഷങ്ങളായി തങ്ങൾ സുഹൃത്തുക്കളാണെന്നായിരുന്നു റാണ പറഞ്ഞത്. എന്തുകൊണ്ടോ താനും തൃഷയും തമ്മിലുള്ള പ്രണയ ബന്ധം ശരിയായി വരുന്നില്ലെന്നും അതിനാൽ രണ്ടു പേരും സുഹൃത്തുക്കളായി തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും റാണ അറിയിച്ചു. ഇതോടെ ഗോസിപ്പുകളും കെട്ടുകഥകളും അപ്രത്യക്ഷമാവുകയും ചെയ്തു.

Advertisement