സ്വാഭാവികം, ഏതൊരു ബന്ധത്തേയും പോലെ തന്നെയുള്ളു അതും; ആലിയ ഭട്ടുമായുള്ള പ്രണയം തകർന്നതിനെ കുറിച്ച് സിദ്ധാർത്ഥ്

95

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ നായികയാണ് താരസുന്ദരി ആലിയ ഭട്ട്. നിരവധി ഹിറ്റുകൾ ഒരുക്കിയ മഹേഷ് ഭട്ടിന്റെ മകളായ ആലിയ ഭട്ട് വളരെ പെട്ടെന്നാണ് ബോളിവുഡിലെ സൂപ്പർ നായികയായി മാറിയത്. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ആലിയയ്ക്ക് തന്നിലെ അഭിനയ പ്രതിഭ തെളിയിക്കാനും കഴിഞ്ഞു.

ഒട്ടനവധി പേർ ആരാധിക്കുന്ന, ഞെട്ടിക്കുന്ന പ്രകടനങ്ങൾ പ്രതീക്ഷിക്കുന്ന താരമാണ് ഇന്ന് ആലിയ ഭട്ട്. വെള്ളിത്തിരയിലെ പ്രകടനം പോലെ തന്നെ എന്നും വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു ആലിയയുടെ ഓഫ് സ്‌ക്രീൻ ജീവിതവും. ആലിയയുടെ പ്രണയവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു.

Advertisements

ബോളിവുഡിലെ യുവ നടൻ സിദ്ധാർത്ഥ് മൽഹോത്രയും ആലിയയും തമ്മിലുള്ള പ്രണയം ഒരിക്കൽ ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട ഈ ജോഡി പിരിയുകയും ചെയ്തു. വേർ പിരിഞ്ഞുവെങ്കിലും സിദ്ധാർത്ഥും ആലിയയും ഇന്നും സുഹൃത്തുക്കളാണ്.

Also Read
ബേബി ലോഡിങ്; മൃദുല വിജയുടെ വീട്ടിലെ പുതിയ സന്തോഷം പങ്കു വച്ച് അനിയത്തി പാർവ്വതി

സിദ്ധാർത്ഥും ആലിയയും ഒരുമിച്ചായിരുന്നു അരങ്ങേറിയത്. കരൺ ജോഹർ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ 2012 ലായിരുന്നു ഇരുവരും അരങ്ങേറിയത്. പിന്നീട് കപൂർ ആന്റ് സൺസിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.രണ്ടു പേരും പരസ്പരം ഏറെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.

ഒരിക്കൽ തങ്ങളുടെ ബ്രേക്ക് അപ്പിനെക്കുറിച്ചും പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും പരസ്പര ബഹുമാനത്തെ കുറിച്ചുമെല്ലാം സിദ്ധാർത്ഥ് മനസ് തുറന്നിരുന്നു. കോഫി വിത്ത് കരണിൽ പങ്കെടുത്തപ്പോഴായിരുന്നു നടൻ മനസ് തുറന്നത്.

അത് കൈപ്പേറിയ ഒന്നാണെന്ന് തോന്നുന്നില്ല. സത്യത്തിൽ അതിന് ശേഷം ഞങ്ങൾ കണ്ടിട്ടില്ല. പക്ഷെ സൗഹൃദമുണ്ട്. കുറച്ച് കഴിഞ്ഞു. ഇങ്ങനൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്, ഏതൊരു ബന്ധത്തേയും പോലെ തന്നെയാണ്. എനിക്കവളെ ഒരുപാട് കാലങ്ങളായി അറിയാം. ഞങ്ങൾ ഡേറ്റ് ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ അറിയാം.

ഞങ്ങൾ കണ്ടുമുട്ടിയപ്പോഴെ കാമുകനും കാമുകിയും ആയവരല്ല. ആ ബന്ധം നിലനിൽക്കുമെന്നാണ് തോന്നുന്നത്. ജോലിയുടെ ഭാഗമായോ എന്തെങ്കിലും പരിപാടികളുടെ ഭാഗമായോ ഒരുമിച്ച് വരേണ്ട താമസമേയുള്ളൂ എന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്.

Also Read
സിനിമയിൽ 20 വർഷം, 100 സിനിമകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടു ; നൂറാമത്തെ സിനിമ ‘സണ്ണി’യുടെ പോസ്റ്റർ പങ്കു വച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ജയസൂര്യ

എന്റെ ആദ്യത്തെ ഷോട്ട് അവൾക്കൊപ്പമായിരുന്നു. രാധേ പാട്ട് ചെയ്യുമ്പോഴായിരുന്നു അത്. ഞങ്ങൾക്കിടയിൽ ഒരുപാട് ചരിത്രമുണ്ട് എന്നും സിദ്ധാർത്ഥ് ആലിയയെക്കുറിച്ച് പറഞ്ഞിരുന്നു. അതേസമയം ബ്രേക്ക് അപ്പിനെ നേരിടുക എന്നത് ബുദ്ധിമുട്ടായിരുന്നുവോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു സിദ്ധാർത്ഥ് നൽകിയ മറുപടി.

ഇല്ല ഇല്ലെന്നാണ് ഞാൻ കരുതുന്നത്. കുറച്ച് സമയമായി. ഇനി പിരിയാം എന്ന് രണ്ട് പേർ തീരുമാനിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ടാകും. ഒരുപാട് ഉയർച്ചതാഴ്ചകളുണ്ടാകും. ഒരു സാഹചര്യത്തെയോ അനുഭവത്തേയോ മാത്രമായി കാണാതെ മൊത്തത്തിലുള്ള നല്ല കാര്യങ്ങളാണ് ഞാൻ ഓർക്കാറുള്ളത്. അതുകൊണ്ട് എല്ലാ നല്ല ഓർമ്മകളും സന്തോഷം തരുന്ന ഓർമ്മകളാണ് എന്നായിരുന്നു താരം പറഞ്ഞത്.

എന്തായാലും ആലിയയും സിദ്ധാർത്ഥും തമ്മിൽ പിരിഞ്ഞത് ആദ്യ സിനിമ മുതൽ ഇരുവരേയും ഒരുമിച്ച് കണ്ട ആരാധകർക്ക് തെല്ല് സങ്കടം തരുന്നതായിരുന്നു. ഇപ്പോൾ ആലിയയും രൺബീർ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലെ മുഖ്യ ചർച്ചാ വിഷയമാണ്.

ഇരുവരും ഉടനെ വിവാഹിതർ ആവുകയാണെന്ന് വരെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയിയിൽ ആലിയയും രൺബീറും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. രൺബീറിന്റെ വീട്ടിലെ പരിപാടികളില്ലെല്ലാം ആലിയ പങ്കെടുക്കാറുണ്ട്.

Also Read
ഞാനൊരു എംപിയാണ്, ഒരു സല്യൂട്ടൊക്കെയാവാം! ആ ശീലമൊന്നും മറക്കല്ലേ ; ഒല്ലൂർ എസ് ഐയെ സല്യൂട്ടടിപ്പിച്ച് സുരേഷ് ഗോപി

ആലിയയുടേയും രൺബീറിന്റേയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. ഇതിനിടെ ആലിയയും രൺബീറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്ര എന്ന ചിത്രം അണിയറയിൽ തയ്യാറെടുക്കുകയാണ്. അതേസമയം സിദ്ധാർത്ഥും യുവനടി കിയാര അദ്വാനിയും തമ്മിൽ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഈയ്യടുത്ത് റിലീസ് ആയ ഷേർഷ എന്ന ചിത്രത്തിൽ സിദ്ധാർത്ഥും കിയാരയും ഒരുമിച്ച് എത്തിയിരുന്നു. ഇരുവരും പലപ്പോഴായി ഒരുമിച്ച് കാണപ്പെട്ടതും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളെ ശക്തമാക്കിയിരുന്നു.

Advertisement