Home Entertainment Celebrities

ഏറ്റവും വെറുപ്പ് തോന്നിന്ന ചോദ്യമാണത്, പക്ഷേ ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോൾ ആരും മമ്മൂക്കയോട് ആ ചോദ്യം ചോദിച്ചില്ല: നിഖില വിമൽ

1390

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമൽ. ബാല താരമായി സനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടി പിന്നീട് ജനപ്രിയ നടൻ ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ നിഖില അഭിനയിച്ചിരുന്നു.

സത്യൻ അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം.

Advertisements

മലയാളത്തിന് പുറമേ തമിഴിലും സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇപ്പോൾ നിഖില. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ദ പ്രീസ്റ്റ്, തമ്പി, മധുരം, മേരാ നാം ഷാജി, ജോ ആൻഡ് ജോ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ഭാഗ്യദേവത എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് നിഖില വിമൽ.

Also Read
സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടം, ചിത്രം വന്‍ വിജയം തന്നെ, പത്തൊമ്പതാം നൂറ്റാണ്ടിനെക്കുറിച്ച് ശാരദക്കുട്ടി പറയുന്നു, വൈറലായി കുറിപ്പ്

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിഖില തന്റെ നിലപാടുകളിലൂടേയും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നിളില നായികയായി എത്തുന്ന സിബിമലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമ റീലീസിന് തയ്യാറെടുത്തിരിക്കുകയാണ്.

സെപ്തംബർ 16ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. യുവതാരങ്ങളായ ആസിഫ് അലിയും റോഷൻ മാത്യുവും നായകൻമാരായി എത്തുന്ന ചിത്രത്തിൽ നിഖില വിമലും പ്രധാന വേഷത്തിലാണ് എത്തുന്നത്.
ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ നിഖില വിമൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അഭിമുഖങ്ങളിൽ നേരിടുന്ന ക്ലീഷേ ചോദ്യങ്ങളെ കുറിച്ചാണ് നിഖില വെളിപ്പെടുത്തിയത് ചില അഭിനേതാക്കളോട് ഒപ്പമുള്ള എക്‌സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യം ആവർത്തിച്ച് ചോദിക്കാറ് ഈണ്ടെന്നായിരുന്നു നിഖില വ്യക്തമാക്കിയത്.

എന്നാൽ ആ ചോദ്യം മമ്മൂക്കയോട് ആരും ചോദിക്കാറില്ലെന്നും നിഖില പറയുന്നു. അഭിനേതാക്കളും ആയുള്ള അനുഭവങ്ങളെ കുറിച്ച് ഏപ്പോഴും ചോദിക്കുന്നതിൽ അർത്ഥമില്ല എന്നും അത് തന്നെ മടുപ്പിക്കുന്നത് ആണെന്നും നിഖില പറയുന്നു. അഭിമുഖങ്ങളിൽ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ്.

കംഫർട്ടബിൾ ആയത് കൊണ്ടാണ് എല്ലാവരും വർക്ക് ചെയ്തിട്ട് ഉണ്ടായിരിക്കുക. ഇനി ആർക്കെങ്കിലും ഏതെങ്കിലും ആർട്ടിസ്റ്റിനൊപ്പം കംഫർട്ടബിളല്ലാ എങ്കിൽ അത് ആരും പരസ്യമായി പറയില്ല. അപ്പോൾ പിന്നെ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും നിഖില വിമൽ പറയുന്നു.

എന്നോട് ആസിഫ് അലിക്കൊപ്പം റോഷനുമൊപ്പം വർക്ക് ചെയ്ത എക്‌സ്പീരിയൻസിനെ കുറിച്ച് ചോദിക്കും എന്നാൽ നിഖിലയോടൊപ്പം വർക്ക് ചെയ്ത എക്‌സ്പീരിയൻസിനെ കുറിച്ച് അവരോട് ചോദിക്കണമെന്നില്ല. ഞാനും മമ്മൂക്കയും പടം ചെയ്തപ്പോൾ ആരും മമ്മൂക്കയോട് നിഖില വിമലിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള എക്‌സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചില്ലെന്നു നിഖില പറയുന്നു.

Also Read
അവർ പറയുമ്പോൾ എന്റെ കഥാപാത്രം വലിയതും പ്രസക്തവുമായിരിക്കും, പക്ഷേ അഭിനയിക്കുമ്പോൾ എല്ലാം മാറും; കഥ കേട്ട് അഭിനയിച്ചതിന് പണി കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ

പരസ്പര ബഹുമാനത്തോടെ യാണ് എല്ലാവരും വർക്ക് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങളോട് ആരെങ്കിലും മോശം എക്‌സ്പീരിയൻസായിരുന്നു എന്നൊരു മറുപടി പറഞ്ഞ് ഞാൻ എവിടെയും കണ്ടിട്ടില്ല. ദിവസത്തിൽ 15 ഇന്റർവ്യൂ കൊടുക്കുന്ന സമയത്ത് രാവിലെ മുതൽ രാത്രി വരെ ഒരേ ചോദ്യത്തിന് തന്നെ ഉത്തരം കൊടുക്കേണ്ടി വരുമ്പോൾ വല്ലാത്ത മടുപ്പുണ്ടാക്കും.

എന്നു കരുതി കൊത്ത് സിനിമയുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റുകളോടോ ഒപ്പമുള്ള എക്‌സ്പീരിയൻസ് ചോദിച്ചാൽ ഞാൻ പറയും. അത് എന്റെ ഉത്തരവാദിത്തവും കടമയുമാണെന്നും നിഖിലാ വിമൽ വ്യക്തമാക്കുന്നു.

Advertisement