വഞ്ചിച്ചത് രണ്ടരക്കോടിയുടെ പദ്ധതി വാഗ്ദാനം ചെയ്ത്; മഞ്ജു വാര്യർക്ക് എതിരേ നിയമ നടപടി വേണമെന്ന് ആവശ്യം

27

നടി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ രണ്ടരക്കോടിയോളം രൂപ ചെലവ് വരുന്ന പുനരധിവാസ പദ്ധതി നൽകാമെന്നു വാഗ്ദാനം നൽകിവഞ്ചിച്ചെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ രംഗത്ത്.

2018ലെ പ്രളയത്തിൽ തകർന്ന വയനാട്ടിലെ ആദിവാസി കോളനി നിവാസികളുടെ പുനരധിവാസം വാഗ്ദാനം ചെയ്തതിന് ശേഷം ഫൗണ്ടേഷൻ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിശ്വാസ വഞ്ചനക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഗീതാനന്ദൻ എം. പറഞ്ഞു.

Advertisements

പ്രളയത്തിൽ തകർന്ന വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നതും അവരുടെ പശ്ചാത്തല സൗകര്യം വികസനവും സ്വയം ഏറ്റെടുത്ത് മഞ്ജു വാര്യർ രംഗത്തെത്തുകയായിരുന്നു.

തുടർന്ന് സന്നദ്ധത അറിയിച്ച് പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും കത്ത് നൽകുകയും ചെയ്തു. എന്നാൽ, ഇതിനുവേണ്ട ഒരു നടപടിയും നടിയുടേയോ ഫൗണ്ടേഷന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഗോത്രമഹാസഭ പറയുന്നു. എന്നാൽ രണ്ടരക്കോടിയോളം രൂപ ചെലവ് വരുന്ന പുനരധിവാസ പദ്ധതിയ്ക്കാണ് 13.5 ലക്ഷം രൂപ നൽകി നടി കയ്യൊഴിയാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.

Advertisement