മ രി ച്ചത് അയാളുടെ അച്ഛനാണ് ഷൂട്ട് ഒക്കെ പിന്നെമതി അദ്ദേഹം പോയി വരട്ടെ; വിംഎ വിനുവിന് വേണ്ടി നിർമ്മാതാവിനോട് ചൂടായി മോഹൻലാൽ, സംഭവം ഇങ്ങനെ

6874

മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഹിറ്റ് സംവിധായകരിൽ ഒരാളാണ് വിഎം വിനും. നിരവധി സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ച വിഎം വിനും സ്വതന്ത്ര സംവിധായകനായി ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാലേട്ടൻ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു വിഎം വിനുവിന്റെ അച്ഛൻ മ രി ക്കുന്നത്. തന്റെ അച്ഛന്റെ മ ര ണ ത്തെക്കുറിച്ചും ആ അവസ്ഥയിൽ മോഹൻലാൽ തനിക്ക് നൽകിയ പിന്തുണയെക്കുറിച്ചുമെല്ലാം വിഎം വിനു മനസ് തുറക്കുകയാണ് ഇപ്പോൾ.

Advertisements

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. വിഎം വിനുവിന്റെ വാക്കുകൾ ഇങ്ങനെ:

നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രം മ രി ക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ലാൽജീയും വേണു ചേട്ടനുമുള്ള ആ രംഗം കഴിഞ്ഞതും കൂടി നിന്ന ജനങ്ങളൊക്കെ കയ്യടി. ഇത് ഗംഭീരമായിരിക്കുമെന്ന് എനിക്കും തോന്നി. അതിന് ശേഷം എല്ലാവരും അടുത്ത ലൊക്കേഷനിലേക്ക് പോയി. പോകുന്നതിനിടെ ഞാൻ എന്റെ ഫോൺ സ്വിച്ച് ഓൺ ചെയ്തു.

Also Read
ഞങ്ങടെ ചെക്കൻ വന്നേ, ആൺകുഞ്ഞ് സന്തോഷം പങ്കുവെച്ച് നടൻ നിരഞ്ജൻ, ആശംസകളുമായി സഹതാരങ്ങളും ആരാധകരും

അപ്പോഴേക്കും എന്റെ ഭാര്യയുടെ ഫോൺ കോൾ വരികയായിരുന്നു. ഫോൺ എടുത്ത ഞാൻ പറഞ്ഞു, ഇന്നത്തെ ഷൂട്ട് ഗംഭീരമായിരുന്നു. വേണുവേട്ടും ലാൽജിയും അതിഗംഭീരമായിട്ട് ചെയ്തിട്ടുണ്ട്. പക്ഷെ മറുവശത്തു നിന്നുമൊരു തേങ്ങലായിരുന്നു. വേണുവേട്ടാ, വലിയമ്മാവൻ മ രി ച്ചു.

വലിയമ്മാവൻ എന്നാൽ എന്റെ അച്ഛൻ. എന്റെ അച്ഛൻ മ രി ച്ചു. ഞാൻ ഈ രംഗം ചിത്രീകരിക്കുമ്പോൾ എന്റെ അച്ഛൻ അവിടെ മ ര ണത്തോട് മല്ലിടുകയായിരുന്നു. ഞാനാകെ തകർന്നു. ഞാൻ കൂട്ടേട്ടനോട് പറഞ്ഞു. എനിക്ക് താങ്ങാൻ പറ്റുന്നില്ല. ലൊക്കേഷനിൽ എത്തിയപ്പോഴേക്കും എല്ലാവരും വാർത്ത അറിഞ്ഞു.

ഉടനെ വീട്ടിലേക്ക് എത്തണമെന്നാണ് പറഞ്ഞത് എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അപ്പോൾ നിർമ്മാതാവ് മണി സർ വന്നു, ഈ സീൻ എടുത്തിട്ട് പോകാമെന്ന് പറഞ്ഞു. അപ്പോഴേക്കും ലാൽജി ഇടപെട്ടു. ഈ സീൻ എടുക്കണ്ട. സംവിധായകൻ ഇങ്ങനെ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ ഈ സീൻ എടുക്കണ്ട.

ഇദ്ദേഹത്തിന്റെ അച്ഛനാണ് മ രി ച്ചി രിക്കുന്നത് ഇദ്ദേഹം പോകട്ടെ. അതിന്റെ കാര്യങ്ങളൊക്കെ ചെയ്തിട്ട് വരട്ടെ, നിങ്ങൾ പോയി വരൂ വിനൂ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ വീട്ടിലെത്തി. ഞാൻ ചെല്ലുമ്പോൾ രഞ്ജിത്ത് അടക്കമുള്ളവർ അവിടെയുണ്ടായിരുന്നു. എന്നെ കണ്ടതും മക്കൾ ഓടി വന്നു.

അച്ചാച്ചൻ മ രി ച്ചുവെന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് കയറി. അനിയന്മാരൊക്കെ കരഞ്ഞു നിൽക്കുകയാണ്. മുമ്പും പല മ ര ണ വീടുകളിലും പോയിട്ടുണ്ട്. പക്ഷെ മ ര ണത്തിന്റെ മൂകത ഞാൻ അന്നാണ് തിരിച്ചറിയുന്നത്.

ഞാൻ അകത്ത് കയറിയപ്പോൾ കണ്ടത് വെള്ള മുണ്ട് പുതപ്പിച്ച് കിടക്കുന്ന അച്ഛനെയാണ്. ഞാൻ പോകുമ്പോൾ ആ ചാരു കസേരയിലിരിക്കുന്നത് കണ്ടതായിരുന്നു അച്ഛനെ. അച്ഛന്റെ അരികിൽ ഞാൻ കുറേ നേരം ഇരുന്നു. ഈ സമയം ഞാൻ അച്ഛനോട് പറഞ്ഞു, മോഹൻലാലിനെ കാണണം എന്ന അച്ഛന്റെ ആഗ്രഹം എനിക്ക് നിറവേറ്റി തരാനായില്ലല്ലോ എന്ന്.

അപ്പോൾ അച്ഛൻ പറയുന്നത് പോലെ എന്റെ മനസിലേക്ക് ആ വാക്കുകൾ കടന്നു വന്നു. ജോലിയാണ് പ്രധാനം. ഒരു മ ര ണമുണ്ടായെന്ന് കരുതി ജോലി ഉപേക്ഷിക്കരുത്. ഉടനെ തിരിച്ചു പോകണമെന്ന്. പിറ്റേന്നായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ നിർമ്മാതാവും അവിടെ എത്തിയിരുന്നു.

Also Read
മാറ് മറയ്ക്കാൻ പാമ്പും മുടിയും മാത്രം, ‘കളി’ നായികയുടെ ന ഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ

ഞാൻ നനഞ്ഞ മുണ്ടോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹം എന്റെ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു. ഞാൻ വിതുമ്പിക്കരഞ്ഞു. ഇതിനിടെ അദ്ദേഹം ചോദിച്ച കാര്യമാണ് എന്നെ അതിലേറെ വേദനിപ്പിച്ചത്. ഡേയ്, ക്ലൈമാക്സ് എപ്പളാണ് പ്ലാൻ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അതിന് എങ്ങനെയാണ് ഉത്തരം നൽകേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അച്ഛന്റെ ചിത കത്തുകയാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എന്റെ അച്ഛനാണ് ആ ക ത്തി യെരിയുന്നത്. ക്ലൈമാക്സ് നമുക്ക് ആലോചിക്കാം എന്ന് മാത്രം പറഞ്ഞു.ഇടയ്ക്ക് ലാൽജി എന്നെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

എല്ലാ ചടങ്ങുകളും കഴിഞ്ഞിട്ട് വന്നാൽ മതി. താൻ ഇവിടെ കാത്തു നിൽക്കുന്നുണ്ടാകും കർമങ്ങളൊക്കെ കഴിയാതെ വന്നാൽ നിങ്ങൾക്ക് മനസമാധാനം ഉണ്ടാകില്ലെന്നും അതിനാൽ എല്ലാം കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹം പറയുമായിരുന്നു എന്നും വിഎം വിനു പറയുന്നു.

Advertisement