കുട്ടിപാവാട ഇട്ട് സകൂൾ ലുക്കിൽ അനിഖ സുരേന്ദ്രൻ, കിടിലൻ ലുക്കെന്ന് ആരാധകർ, വീഡിയോ വൈറൽ

115

ബാലതാരമായി മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ ആരാധകരുടെയെല്ലാം പ്രിയപ്പെട്ട നടിയായി മാറിയണ് അനിഖ സുരേന്ദ്രൻ. നിരവധി സിനിമകളിൽ ബാലതാരമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം ഇപ്പോൾ നായികയായി അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.

2007ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി അരങ്ങേറ്റം കുറിച്ചു. 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്.

Advertisements

പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് സൗത്ത് ഇന്ത്യ മുഴുവൻ താരം ആരാധകരെ സമ്പാദിച്ചു. തമിഴിൽ യെന്നെ അറിന്താൻ എന്ന ചിത്രമാണ് താരത്തിന്റെ പ്രശസ്തയാക്കുന്നത്. മലയാളത്തിൽ, അഞ്ചു സുന്ദരികൾ, ദ ഗ്രേറ്റ് ഫാദർ, ഭാസ്‌ക്കർ ദ റാസ്‌ക്കൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അനിഖ കൈയടി നേടി.

Also Read
മോഹൻലാലിനെയും കമൽഹാസനെയും കണ്ടു പഠിക്കണം ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്, കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മേനക

അതേ സമയം മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അനിഘ ബാലതാരമായി എത്തിയിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലും അനിഖ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. തമിഴ കത്തിന്റെ സൂപ്പർതാരം തല അജിത്തിനൊപ്പം വിശ്വാസം അടക്കമുള്ള സിനിമകളിൽ അഭിനയിച്ച അനിഖയ്ക്ക് അവിടേയും അരാധകർ ഏറെയാണ്.

15ൽ അധികം സിനിമകളിൽ ഇരുഭാഷകളിൽ നിന്നുമായി ബാലതാരമായി അനിഘ അഭിനയിച്ചിട്ടുണ്ട്.തമിഴി ൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയി ച്ചാണ് അരങ്ങേറ്റം കുറിച്ചത്.

ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തുആ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചു കൊണ്ടിരി ക്കുന്നത്.

മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ള താരങ്ങൾക്ക് ഒപ്പം അനിഘ വേഷമിട്ടിട്ടുണ്ട്. അതേ സമയം മലയാളത്തിലെ സൂപ്പർഹിറ്റായ കപ്പേള എന്ന സിനിമയുടെ തെലുങ്ക് റീമേക്കിൽ നായി ആയി അഭിനയിക്കുന്നത് അനിഖ സുരേന്ദ്രൻ ആണ്.

Also Read
നെഞ്ചിലെ ടാറ്റു ഒന്നു കാണിച്ചു തരുമോയെന്ന് അഭിമുഖത്തിനിടെ അവതാരകൻ, സാനിയാ ഇയ്യപ്പൻ ചെയ്തത് കണ്ടോ, കയ്യടിച്ച് ആരാധകർ

നായിക ആയിട്ടുള്ള ആദ്യ കാൽവെപ്പാണ് പതിനാറാം വയസ്സിൽ ആനിഖയെ തേടിയെത്തിയിരിക്കുന്നത്. കപ്പോള യിൽ അന്ന ബെൻ അവതരിപ്പിച്ച ജെസ്സി എന്ന നായികാ കഥാപാത്രത്തെയാണ് തെലുങ്കിൽ അനിഖ അവതരി പ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനിഖ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

അത്തരത്തിൽ താരം പങ്കുവച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരു സ്‌കൂൾ ഗേൾ ലുക്കിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പുതിയതായി പങ്കുവെച്ചിരിക്കുന്നത്. നൂറുകണക്കിന് ലൈക്കും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. യാമിയാണ് അനിഖ സുരേന്ദ്രന്റെ ഫോട്ടോകൾ എടുത്തിരിക്കുന്നത്. സാസൺ ലേ ആണ് മേയ്ക്കപ്പ് ചെയ്തിരിക്കുന്നത്. അതേസമയം വിജയ് സേതുപതിയുടെ മാമനിതനാണ് അനിഖയുടെ പുതിയ പ്രോജക്ട്.

Advertisement