തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ ആ വേഷം എനിക്ക് ചെയ്യണമെന്നുണ്ടായിരുന്നു: ആക്ഷൻകിങ് അർജുൻ

20

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ അഭിനയം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് പറയുകയാണ് തമിഴ് ആക്ഷൻ കിങ് സ്റ്റാർ അർജുൻ. തെങ്കാശിപ്പട്ടണത്തിലെ താരത്തിന്റയെ അഭിനയം കണ്ട് തനിക്ക് ‘ശത്രു’വിന്റെ വേഷം ചെയ്യണമെന്നുണ്ടായിരുന്നു എന്നും അർജുൻ പറയുന്നു. ‘ മനോരമയുമായുള്ള അഭിമുഖത്തിലാണ് അർജുൻ ഈ കാര്യം പറയുന്നത്.

‘തെങ്കാശിപ്പട്ടണം എന്ന സിനിമ തെലുങ്കിൽ റീമേക്ക് ചെയ്തത് ഞാനാണ്. തെങ്കാശിപ്പട്ടണത്തിൽ ദിലീപിന്റെ അഭിനയം ആ വേഴ്സിറ്റാലിറ്റി ഒക്കെ എനിക്കിഷ്ടപ്പെട്ടു ഇതാരാണെന്നു ഞാൻ അന്വേഷിച്ചിരുന്നു. അതിനുശേഷം വിസാഗിൽ വച്ച് ദിലീപ് ഒരു ഷൂട്ടിന് വന്നപ്പോൾ ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നു.

Advertisements

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ അഭിനയം കണ്ട് എനിക്ക് ആ വേഷം ചെയ്യണമെന്നുണ്ടായിരുന്നു പക്ഷേ കോമഡിയിൽ ദിലീപിന്റെ അത്ര വേഴ്സിറ്റാലിറ്റി ഇല്ലാത്തതു കൊണ്ട് ചെയ്യാൻ പറ്റിയില്ല അർജുൻ പറഞ്ഞു.

Advertisement