പ്രതീഷുമായി ശരിക്കും പ്രണയത്തിലാണോ, കുടുംബവളിക്കിലെ സഞ്ജന നൽകിയ മറുപടി കേട്ടോ

7198

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരനപര മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ്.ഇതിനോടകം തന്നെ കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത പരമ്പരകളിലൊന്നായ കുടുംബവിളക്കിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

പ്രശസ്ത സിനിമാ നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥ്, നൂബിൻ ജോണി, സുമേഷ്, മഞ്ജു സതീഷ്, അമൃത, രേഷ്മ, ആനന്ദ് നാരായൺ തുടങ്ങിയവരും പരമ്ബരയ്ക്കായി അണിനിരക്കുന്നുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.

Advertisements

സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത്.

പരമ്പരയിലെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പ്രതീഷെന്ന കഥാപാത്രത്തെയാണ് നൂബിൻ ജോണി അവതരിപ്പിച്ചത്. ഇതുപോലൊരു മകനുണ്ടായിരുന്നു എങ്കിൽ എന്നായിരുന്നു വീട്ടമ്മമാർ പറഞ്ഞത്. അമ്മയെ അത്രയധികം പിന്തുണയ്ക്കുന്ന മകനാണ് പ്രതീഷ്. അച്ഛനും അച്ഛമ്മയുമൊക്കെ അമ്മയെ കുറ്റപ്പെടുത്തുമ്പോൾ പിന്തുണയുമായി ഈ മകൻ ഒപ്പമുണ്ടാവാറുണ്ട്.

ആത്മാർത്ഥമായി പ്രണയിച്ച സഞ്ജന വേറൊരു വിവാഹം കഴിക്കുകയാണെന്നറിഞ്ഞപ്പോൾ സങ്കടത്തോടെ അമ്മയ്ക്ക് വേണ്ടി അത് സമ്മതിക്കുകയായിരുന്നു. പ്രതീഷിന്റെ സഞ്ജനയെ അവതരിപ്പിച്ചത് രേഷ്മയായിരുന്നു. ടിക് ടോക്കിലൂടെയും മറ്റുമായി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് രേഷ്മ.

കുടുംബവിളക്കിലേക്ക് ഇനിയില്ലേയെന്നായിരുന്നു ആരാധകർ താരത്തോട് ചോദിച്ചത്. പ്രതീഷിന് അരികിലേക്ക് തിരിച്ചെത്തില്ലേയെന്നും പ്രേക്ഷകർ ചോദിച്ചിരുന്നു. കുടുംബവിളക്കിലേക്ക് താൻ തീർച്ചയായും തിരിച്ചെത്തും. പ്രതീഷ് സഞ്ജനയെ വിവാഹം ചെയ്യുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

കുടുംബവിളക്ക് സീരിയലിൽ ആരുമായാണ് കൂടുതൽ അടുപ്പമെന്ന് ചോദിച്ചപ്പോൾ നൂബിൻ ജോണിയുടെ പേരായിരുന്നു രേഷ്മ പറഞ്ഞത്. ശരിക്കും നിങ്ങൾ പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോൾ നല്ല ചോദ്യമെന്നായിരുന്നു രേഷ്മയുടെ മറുപടി.

പ്രതീഷും സഞ്ജനയുമായുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. രേഷ്മ പങ്കുവെച്ച വിശേഷം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സഹതാരങ്ങളെല്ലാമായി അടുത്ത ബന്ധമാണ് പ്രതീഷിനുള്ളത്. അനന്യയായെത്തുന്ന ആതിര മാധവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം നൂബിനെത്തിയത്.

Advertisement