ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അതും സംഭവിച്ചു, സന്തോഷ വാർത്ത പങ്കുവെച്ച് സംയുക്ത വർമ്മ, ആഹ്ലാദത്തിൽ ആരാധകർ

6699

ലോഹിതദാസ് സത്യൻ അന്തിക്കാട് ടീമിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് മലയാളികലുടെ പ്രിയ താരമായി മാറിയ നടിയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് പിന്നാലെ മേഘമൽഹാർ, സ്വയംവരപ്പന്തൽ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ച സംയുക്ത വർമ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാൾ കൂടിയാണ്.

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിജു മേനോനെ താരം പ്രണയിച്ചു വിവാഹം കഴിക്കുക ആയിരുന്നു. ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ ഇന്നും കാത്തിരിക്കുകയാണ്. 2002 ലായിരുന്നു ബിജു മേനോനും സംയുക്ത വർമയും തമ്മിലുള്ള വിവാഹം. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച ഇരുവരും മലയാളികളുടെ എക്കാലത്തെയും മികച്ച താരജോഡി കൂടിയാണ്.

Advertisements

മലയാള സിനിമയിൽ 18 പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ആണ്. സംയുക്ത അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള 2 കേരള സ്റ്റേറ്റ് ഫിലിം അവാർഡും മികച്ച നടിക്കുള്ള രണ്ട് ഫിലിംഫെയർ അവാർഡും സംയുക്ത നേടിയിട്ടുണ്ട്. പിന്നീട് സംയുക്തയെ വളരെ വിരളമായിട്ട് മാത്രമേ ആരാധകർക്ക് കാണാൻ സാധിച്ചിരുന്നുള്ളൂ.

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ സംയുക്ത വർമ്മ തന്റെ ദൈനംദിന ജീവിതത്തിന്റെ പല ഭാഗങ്ങളും ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നത് നടി പങ്കുവെച്ച ഇത്തരത്തിലുള്ള ഒരു വാർത്തയാണ്.

Also Read
അവളുടെ കാല് പിടിച്ചു കരഞ്ഞു, പക്ഷേ എന്റെ തലയിൽ ചവിട്ടി മാറ്റിയാണ് എന്നെയും ഒരു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ചു ഭാര്യ കാമുകനൊപ്പം പോയത്: ഒരച്ഛന്റെ കുറിപ്പ് വൈറൽ

താരം തന്റെ എക്‌സൈസിന്റേയും യോഗയുടെയും മെഡിറ്റേഷന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. തന്റെ ഏറെ നാളത്തെ കാത്തിരിപ്പും ആഗ്രഹവുമാണ് ഇതെന്ന് താരം പറയുന്നു. കാത്തിരിപ്പിന്റെ നേട്ടത്തെ പ്രശംസിച്ചു കൊണ്ട് തന്നെയാണ് താരം സ്റ്റോറിയായും പോസ്റ്റായും ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

സംയുക്ത വർമ്മ മെഡിറ്റേഷൻ ചെയ്യുന്നതിനെക്കുറിച്ചും യോഗ ചെയ്യുന്നതിനെക്കുറിച്ച്ച്ചുമെല്ലാം ആരാധകർക്ക് നന്നായിട്ട് അറിയാം. അത്തരത്തിൽ ഒരു വാർത്തയെ ആണ് താരം പങ്കുവെച്ചത്. മെഡിറ്റേഷനും യോഗയ്ക്കും വേണ്ടിയുള്ള ട്രെയിനിങ് സെന്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നേടിയതിന്റെ സന്തോഷ വാർത്തയാണ് സംയുക്ത വർമ്മ ആരാധകരുമായി പങ്കുവച്ചത്.

വിന്യാസം മറ്റൊരു തരത്തിലുള്ള ഊർജ്ജം നൽകുന്ന ഒരു പരിശീലനമാണ്, ഉള്ളിലെ പുരുഷ ഊർജ്ജം ഞാൻ അനുഭവിച്ചറിഞ്ഞു. ഇത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്, നിങ്ങളില്ലാതെ ഞാനത് ഒരിക്കലും ചെയ്യുമായിരുന്നില്ല പ്രവീൺ സാർ എന്ന കുറിപ്പോടെയാണ് താരം തന്റെ പോസ്റ്റ് പങ്കുവെച്ചത്.

ഒക്ടോബർ 30 ന് മൈസൂർ നടന്ന ടീച്ചേഴ്‌സ് ട്രെയിനിങ്ങിൽ, അതിൽ പങ്കെടുത്ത് ട്രെയിനിങ് പാസായതിന്റെ സർട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്. അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ലെവൽ ആണ് സംയുക്ത ഇപ്പോൾ പാസായത്. താരം ഇനി യോഗ പ്രൊഫഷണൽ ആയിട്ട് പഠിപ്പിക്കുമോ ഇല്ലയോ എന്നുള്ള ആകാംഷയിലും കാത്തിരിപ്പിലുമാണ് ആരാധകർ. സംയുക്ത വർമ്മയുടെ ഈ നേട്ടത്തിന് ആശംസകളർപ്പിച്ച് ആരാധകർ മുന്നോട്ടു വന്നിട്ടുണ്ട്. സംയുക്തയുടെ ഈ വിജയത്തിന്റെ സന്തോഷത്തിൽ പങ്കു ചേരുകയാണ് ആരാധകർ.

Also Read
കടപ്പുറത്തെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും പുറത്തിറങ്ങി നിന്ന തൂവൽസ്പർശം സീരിയൽ താരം സാന്ദ്ര ബാബുവിന് ഉണ്ടായ അനുഭവം കണ്ടോ, സംഭവം ഇങ്ങനെ

Advertisement