Home Entertainment Celebrities

നടി രശ്മിക മന്ദാനയ്ക്ക് എട്ടിന്റെ പണിയുമായി ആദായ നികുതി വകുപ്പ്

51

നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന. വീരാജ് പേട്ടയിലെ നടിയുടെ വസതിയില്‍ പത്തോളം ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തിയത്. ഹൈദരാബാദില്‍ ഒരു സിനിമാ ഷൂട്ടിങ്ങിലായിരുന്ന നടി ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല.

നടിയുമായി ബന്ധപ്പെട്ട പണമിടപാടുകളും ബാങ്ക് സ്വത്ത് വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയാണ് നടിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്.

Advertisements

2016ല്‍ പുറത്തിറങ്ങിയ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മികയുടെ സിനിമാ പ്രവശേനം. കന്നഡയിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് രശ്മിക. രശ്മികയുടെ ചിത്രമായ ഗീതാ ഗോവിന്ദത്തിന് മലയാളത്തിലും നിരവധി പ്രേക്ഷകരുണ്ടായിരുന്നു.

കന്നടയിലും തെലുങ്കിലും വന്‍പ്രതിഫലം വാങ്ങുന്ന നടിയാണ് രശ്മിക മന്ദാന. ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. ഈ ചിത്രത്തിലൂടെ മലയാളത്തിലും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ രശ്മികയ്ക്ക് കഴിഞ്ഞിരുന്നു.

Advertisement