Home Entertainment

ഗോപികയും റോമയും മീരാ നന്ദനും തന്നോട് കാണിച്ചത് നന്ദികേട്: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു

1244

പ്രണയമണിതൂവൽ എന്ന ചിത്രത്തിൽ കൂടി 2002 ൽ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഗോപിക. പിന്നീട് നിരവധി ഹിറ്റുചിത്രങ്ങളിൽ നായകയായി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരം കൂടിയായി ഗോപിക മാറിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതം തുടങ്ങുന്നതിന് മുന്നേ താരം മോഡലിംഗ് രംഗത്തും സജീവമായിരുന്നു. വിവാഹ ശേഷം അഭിനയ ജീവിതം നിർത്തിയ താരത്തിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് സംവിധായകൻ തുളസിദാസ് രംഗത്ത് എത്തിയിരുന്നു.

Advertisements

തന്നോട് ഗോപിക നന്ദികേട് കാണിച്ചുവെന്നും വിവാഹത്തിന് പോലും തന്നെ ക്ഷണിച്ചില്ലന്നും സംവിധായാകൻ പറയുന്നു. താനാണ് ഗോപികയെ സിനിമയിൽ വളർത്തായതെന്നും സിനിമ രംഗത്ത് പലരും തന്നെ ശത്രുക്കളെ പോലെ കണ്ടപ്പോൾ ഗോപികയും തന്നെ മറന്നുവെന്നും തുളസിദാസ് വെളിപ്പെടുത്തുന്നു.

Also Read
നിഷ്‌കളങ്കമായ ഹൃദയത്തിൽ നിന്ന് വരുന്ന സംഗീതമാണ് നഞ്ചിയമ്മയുടേത്, മനുഷ്യരായിട്ടുള്ളവർ എല്ലാം നഞ്ചിയമ്മയെ അംഗീകരിച്ചു, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെ; സച്ചിയുടെ ഭാര്യ സിജി

അതേ തുളസിദാസിനെ വിവാഹത്തിന് വിളിക്കാഞ്ഞതിന്റെ കാരണം ഗോപികയോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ തുളസിദാസ് വന്നാൽ വേറെ പലരും വരില്ല അത് കൊണ്ടാണ് വിളിക്കാഞ്ഞത് എന്നായിരുന്നു ഗോകയുടെ മറുപടിയെന്നും സംവിധായകൻ പറയുന്നു.

അതേ സമയം മറ്റ് 2 നടിമാരായ റോമ, മീരനന്ദൻ തുടങ്ങിവരെ നായികയാക്കി ഒരു സിനിമ ചെയ്യാൻ വേണ്ടി ഇരുവർക്കും അഡ്വാൻസ് കൊടുത്തു. എന്നാൽ അഡ്വാൻസ് തിരികെ തന്ന ശേഷം അഭിനയിക്കാൻ പറ്റില്ലെന്നും ഇവർ പറഞ്ഞു. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളെ വെച്ച് സിനിമ എടുത്ത താൻ 43 കൊല്ലത്തിൽ ഏറെയായി പണിയില്ലാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥ വന്നെന്നും തുളസിദാസ് വ്യക്തമാക്കുന്നു.

ചില നിർമ്മാതാക്കളെ പിന്നീട് കണ്ടപ്പോൾ അവർ തന്റെ സിനിമക്ക് വേണ്ടി പണം മുടിക്കില്ലെന്നും വിതരണക്കാർ തന്റെ പടം എടുക്കാത്തത് കൊണ്ടാണ് പണം മുടക്കാത്തതെന്ന് അവരും അറിയിച്ചു. താൻ വളർത്തി കൊണ്ടുവന്ന ഒരു സൂപ്പർസ്റ്റാർ തന്നെ കണ്ട് മുഖം വെട്ടിച്ചു പോയ അവസ്ഥയിൽ കരഞ്ഞിട്ടുണ്ടെന്നും തുളസി ദാസ് വ്യക്തമാക്കുന്നു.

Also Read
മാസം സമ്പാദിക്കുന്നത് 1.5 കോടി, കുടുംബത്തോടൊപ്പം താമസിക്കുന്നത് അത്യാഢംബര വസതിയില്‍, സൂര്യയുടെ ആസ്തി 186 കോടി രൂപ!

Advertisement