ഭർത്താവിന് വേണ്ടിയും മക്കൾക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി: ഇനി അഭിനയ രംഗത്തേക്ക് മടങ്ങി വരണമെങ്കിൽ ഈ ഒരു കാര്യം സംഭവിക്കണം: ജയറാം

612

മലയാളികളുടെ മാതൃകാ താരദമ്പതികളാണ് നടൻ ജയറാമും പാർവ്വതിയും. മിമിക്രി രംഗത്ത് നിന്നും പി പത്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ സൂപ്പർതാരമായി മാറുകയായിരുന്നു ജയറാം.

ജയറാം സിനിമലേക്കെത്തിയ കാലത്ത് അന്നത്തെ സൂപ്പർ നടിയായിരുന്ന പാർവ്വതിയുമായി പ്രണയിത്തിലാവുകയുടെ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് ജയറാം.

Advertisements

Also Read
ഹോട്ടൽ ബോയിയോട് പറഞ്ഞത് ഓർക്കാതെ ഇന്റർവ്യൂ കഴിഞ്ഞ് ഹോട്ടലിൽ നിന്നും മടങ്ങി പോയി, പിന്നീട് കൊടുത്ത വാക്ക് പാലിക്കാൻ ടൊവീനോ തോമസ് ചെയ്തത് ഇങ്ങനെ, കൈയ്യടിച്ച് ആരാധകർ

ജയറാമിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. നടി പാർവതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹ ശേഷം സിനിമയിൽ നിന്നും അവധിയെടുത്ത് വീട്ടുകാര്യം നോക്കി ജീവിക്കുകയാണ് പാർവതി. മകൻ കാളിദാസ് ജയറാം സിനിമകളിൽ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്.

മകൾ മാളവികയും മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ഇപ്പോൾ ഭാര്യ പാർവതിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി പാർവ്വതിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം.

Also Read
കൂടുതലും ലഭിച്ചത് അത്തരം കഥാപാത്രങ്ങൾ, അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി: സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നതിന്റെ കാരണം പറഞ്ഞ് ബീന ആന്റണി

ഭർത്താവിന് വേണ്ടിയും മക്കൾക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാർവതി എന്ന് ജയറാം പറഞ്ഞു. നേരത്തേ തീരുമാനിച്ചുള്ള ഫാമിലി ട്രിപ്പുകൾ ഉണ്ടാകാറില്ലെന്നും അതിന്റെ കാരണത്തെക്കുറിച്ചും ജയറാം വിശദീകരിക്കുന്നു. ഒരു അഭിമുഖത്തിലാണ് ജയറാം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:

ഫാമിലി ഒന്നിച്ചുള്ള യാത്രകൾ മുൻകൂട്ടി നിശ്ചയിക്കാനാകില്ല ഇപ്പോൾ. കാരണം മോൻ ഒരിടത്താണ്, മകൾ മറ്റൊരിടത്ത്, ഞാൻ മറ്റൊരു സ്ഥലത്ത്. പാവം അശ്വതി മാത്രമാണ് വീട്ടിലുള്ളത്. ഞങ്ങളുടെ മൂന്നു പേരുടെയും സമയം ഒത്തുവന്നാൽ മാത്രമേ ഇപ്പോൾ യാത്രകൾ നടക്കൂ. നേരത്തേ അങ്ങനെ ഒരു പ്രശ്നമില്ലായിരുന്നു.

മക്കൾ ചെറുതായിരുന്നപ്പോൾ ഞാൻ എന്റെ സമയം കണ്ടെത്തിയാൽ മതിയായിരുന്നു. എന്റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്. ഭർത്താവിന് വേണ്ടിയും, മക്കൾക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി.
ഇനി അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങി വരണമെങ്കിൽ മികച്ച ഒരു കഥാപാത്രം മുന്നിൽ വരണം. അശ്വതിയും അതാണ് ആഗ്രഹിക്കുന്നതെന്നും ജയറാം പറയുന്നു.

Advertisement