റെക്കോർഡുകൾ ഓരോന്നായി കടപുഴക്കിയെറിഞ്ഞ് ആറാട്ട് ടീസർ, ഇത് മലയാള സിനിമയുടെ ഇന്നുവരെയുള്ള ചരിത്രത്തിൽ ആദ്യം

42

ഇക്കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും പുതിയചിത്രം ആറാട്ടിന്റെ ആദ്യ ടീസർ റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ൺ സംവിധാനം ചെയ്യുന്ന ആറാട്ട് ഒരു ഒരു പക്കാ മോഹൻലാൽ മാസ്സ് ഷോ ആണെന്നാണ് ടീസർ നൽകുന്ന സൂചന.

വിഷുനാളിൽ രാവിലെ പതിനൊന്നു മണിക്ക് റീലീസ് ടീസർ നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ടീസറിലെ പശ്ചാത്തല സംഗീതത്തിൽ പറയുന്നത് പോലെ പിന്നീട് സോഷ്യൽ മീഡിയ കണ്ടത് തലയുടെ വിളയാട്ടം തന്നെയായിരുന്നു.

Advertisement

മലയാളത്തിൽ ഇന്നുവരെയുള്ള യൂട്യൂബ് റെക്കോർഡുകൾ ഓരോന്നായി കടപുഴക്കിയെറിഞ്ഞു കൊണ്ട് മുന്നേറിയ ഈ ടീസർ ഇരുപത്തിനാലു മണിക്കൂർ പിന്നിടുമ്പോൾ യൂട്യൂബിൽ നേടിയത് മോളിവുഡ് ടീസർ ചരിത്രത്തിലെ ഒരു അപൂർവ റെക്കോർഡാണ്.

ആദ്യമായാണ് ഒരു മലയാള സിനിമാ ടീസറിന് 100 കെ കമന്റുകൾ യൂട്യൂബിൽ ലഭിക്കുന്നത് എന്ന റെക്കോർഡിന് ഒപ്പം തന്നെ, 100 കെയ്ക്കും മുകളിൽ ലൈക്സും, 3.3 മില്ല്യൺ കാഴ്ചക്കാരെയുമാണ് ആദ്യ ദിവസം ഈ ടീസർ നേടിയെടുത്തത്.

ഈ മൂന്നു നേട്ടവും ഒരുമിച്ചു പിന്നിടുന്ന മലയാളത്തിലെ ആദ്യ ടീസർ കൂടിയാണ് ആറാട്ട് ടീസർ. ആദ്യ ദിനം ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ മലയാളത്തിലെ രണ്ടാമത്തെ ടീസറാണ് ആറാട്ടിന്റെതു. ആദ്യ ദിനം നാലര മില്യണ് മുകളിൽ കാഴ്ചക്കാരെ നേടിയ ഒരു അഡാർ ലവ് ടീസർ കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് ഇപ്പോൾ ആറാട്ട് ടീസറാണ്.

രണ്ടര മില്യൺ കാഴ്ചക്കാരെ ആദ്യ ദിനം നേടിയ ദുൽഖർ സൽമാന്റെ കുറുപ്പ് ടീസറിന്റെ റെക്കോർഡാണ് ആറാട്ട് ടീസർ മറികടന്നത്. ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ അഞ്ചാമത്തെ ചിത്രമാണ് ആറാട്ട്.

ഉദയ കൃഷ്ണ രചിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മുഴുവൻ പേര് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ്. ആറാട്ട് ടീസർ നേടിയ റെക്കോർഡോടെ മലയാളത്തിലെ ബോക്‌സ് ഓഫീസ്, തീയേറ്റർ റൺ റെക്കോർഡുകൾക്കു പുറമെ സോഷ്യൽ മീഡിയ റെക്കോര്ഡുകളിലും മോഹൻലാൽ സമ്പൂർണ്ണ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരപ്പിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്മാനും ഈ സിനിമയിൽ മോഹൻലാലിന് ഒപ്പം എത്തുന്നുണ്ട്.

Advertisement