മേഘനയും ഡോണും തമ്മിലുള്ള പ്രശ്നമെന്തായിരുന്നു: ഉത്തരം പറഞ്ഞ് ഡോണിന്റെ ഭാര്യ ഡിവൈൻ

24375

ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ തന്നെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘന വിൻസെന്റ്. എന്നാൽ ചന്ദനമഴയിലെ അമൃതയായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയായിതും അഭിനയരംഗത്ത് നിന്നും വിട്ട് നിന്നതും. നടി ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണിയെ ആയിരുന്നു മേഘന വിവാഹം കഴിച്ചത്

എന്നാൽ അധികം വൈകാതെ തന്നെ നടി വിവാഹമോചിതയാവുകയായിരുന്നു. അക്കാലത്ത് മേഘനയും ഭർത്താവായിരുന്ന ഡോൺ ടോണിയും തമ്മിലുള്ള വിവാഹവും വിവാഹമോചനവുമൊക്കെ വലിയ വാർത്തകളായിരുന്നു. കഴിഞ്ഞ വർഷം ഡോൺ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോൾ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈൻ ക്ലാരയും മലയാളികൾക്ക് സുപരിചിതയാണ്.

Advertisements

ഡോണിന്റെ സഹോദരിയും സീരിയൽ നടിയുമായ ഡിംപിൾ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങൾക്ക് മുൻപാണ് ഡിവൈൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈൻ ഇപ്പോൾ.

തനിക്ക് വന്ന 187 ചോദ്യങ്ങളിൽ 150 എണ്ണവും എന്ത് കൊണ്ടാണ് ഞാൻ രണ്ടാമത് വിവാഹം കഴിക്കുന്ന ആളെ തിരഞ്ഞെടുത്തു എന്നതാണ്. ഏറ്റവും കൂടുതൽ വന്ന ചോദ്യത്തിന് ഒരുമിച്ച് ഉത്തരം പറയാമെന്നാണ് താൻ കരുതുന്നതെന്ന് ഡിവൈൻ പറയുന്നു. നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ പ്രത്യേകിച്ച് ഫീലൊന്നും തോന്നാറില്ല. ഒരുവിധം എല്ലാവർക്കും മറുപടി കൊടുക്കും.

അവർക്കും അഭിപ്രായം പറഞ്ഞിട്ട് പോവാൻ അവകാശം ഉണ്ടല്ലോ. വിവാഹത്തിന് മുൻപ് പ്രണയം ഉണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. അങ്ങനെ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? തീർച്ചയായും എനിക്കും ഉണ്ടായിരുന്നു. പക്ഷേ പൊട്ടി പോയി. പെട്ടെന്നൊരു ദിവസം വന്ന ആലോചനയിൽ എടുത്ത തീരുമാനം അല്ല ഇത്. ഒരു മാസത്തോളം എടുത്താണ് ആലോചിച്ചത്.

വീട്ടുകാർക്ക് കാര്യമായ എതിർപ്പ് ഇല്ലായിരുന്നു. എന്റെ ഇഷ്ടം എന്നേ പറഞ്ഞിരുന്നുള്ളു. അമ്മയുടെ വീട്ടിൽ ഇത് വേണോ എന്ന് ചോദിച്ചിരുന്നു. ഒന്നാം കല്യാണം ആണെങ്കിലും രണ്ടാമത്തേത് ആണെങ്കിലും നമ്മൾ അന്വേഷിക്കും. അപ്പോൾ അവർ ജെനുവിൻ ആണെന്ന് മനസിലായി. അതുകൊണ്ട് ഞാൻ ഓക്കെ പറഞ്ഞു. മേഘനയെ പിന്നെ കണ്ടിട്ടുണ്ടോന്നാണ് അടുത്ത ചോദ്യം.

പിന്നെയെന്നല്ല മുൻപും മേഘനയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മേഘനയോട് എനിക്കെന്തിനാണ് ദേഷ്യം. എനിക്ക് അവരെ പേഴ്സണലി അറിയില്ല. അവരോട് ദേഷ്യം തോന്നേണ്ട കാര്യമെന്താണ്. എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. വിവാഹശേഷം ആരും അവരെ കണ്ടിട്ടില്ല. മേഘനയും ഡോണും തമ്മിലുള്ള പ്രശ്നമെന്താണെന്ന് ഒരാൾ ചോദിച്ചിരുന്നു. ഞാനെങ്ങനെയാണ് അത് പറയുക.

ഞാൻ അല്ല അത് പറയേണ്ടത് അക്കാര്യം പറയുന്നത് പോലും ശരിയല്ല. അത് പറയാൻ യാതൊരുവിധ താൽപര്യവും എനിക്കില്ല. ആലോചന വരുമ്പോഴാണ് അവർ ഡിവോഴ്സ്ഡ് ആയെന്ന് ഞാനും അറിയുന്നത്. വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഡിംപിൾ ആണോന്ന ചോദ്യത്തിന് അവൾ ചെയ്യുന്ന വീഡിയോയിൽ കൂടുതലും സംസാരിക്കുന്നത് അങ്ങനെയാണ്.

ബാക്കി എല്ലാവരും നന്നായി സംസാരിക്കുന്നവരാണ്. വീട്ടിലെ തീരുമാനങ്ങൾ എടുക്കുന്നത് ഡിംപിൾ അല്ല. എല്ലാവരും തുല്യമായി തന്നെയാണ്. ഡിംപിളും ഡോണും തമ്മിൽ ഓവർ അറ്റാച്ച്മെന്റ് ആണെങ്കിൽ എനിക്ക് കുഴപ്പമൊന്നുമില്ല. അദ്ദേഹം കണിശക്കാരനായ ഭർത്താവ് അല്ല. സാധാരണ പോലെയാണ്. നമ്മൾ പെട്ടെന്ന് വിഷമിക്കുന്നത് അദ്ദേഹത്തിന് വേഗം മനസിലാവും.

ഒന്ന് മുഖം മാറിയാൽ തന്നെ ചോദിക്കും. എന്താ പ്രശ്നം, പറയൂ എന്ന് അതാണ് ഭർത്താവിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഡോൺ ചേട്ടന് പ്രത്യേകിച്ച് ഒരു എക്സ്പ്രഷനും ഇല്ലായിരുന്നു. സത്യം പറഞ്ഞാൽ ആ മൊമന്റിൽ എനിക്ക് വിഷമം വന്നു. പിന്നെ ഡാഡിയോടും മമ്മിയോടും പറയാമെന്ന് പറഞ്ഞു. ഡാഡി എനിക്ക് കൺഗ്രാറ്റ്സ് പറഞ്ഞപ്പോൾ മമ്മി കരഞ്ഞ് പോയി. ഡോൺ ചേട്ടനും സന്തോഷമുണ്ട്. പക്ഷേ അതൊന്നും പുറത്ത് കാണിക്കില്ലെന്നും ഡിവൈൻ പറയുന്നു.

Advertisement