ഞാൻ എന്ത് ധരിക്കണമെന്ന് ഞാൻ തീരുമാനിക്കും; മോശം കമന്റിട്ടവരുടെ വായടപ്പിച്ച് നടി ശ്രിന്ദ

212

നിരവധി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രിന്ദ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അടുത്തിടെ പങ്കുവച്ച ചില ചിത്രങ്ങൾ മോശം കമന്റുകൾ നേരിടേണ്ടിവന്നു.

താരത്തിന്റെ വസ്ത്രധാരണത്തെ പറ്റി ആയിരുന്നു കമന്റുകൾ എത്തിയിരുന്നത്. എന്നാൽ അതിനു ചുട്ട മറുപടിയുമായി ആ സമയത്ത് തന്നെ ശ്രിന്ദ രംഗത്തെത്തിയുന്നു. ഇത് ശരിയല്ല ഇതുപോലെ സംസാരിക്കുന്നത് ശരിയല്ല ഞാൻ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ പ്രൊഫൈലിൽ മോശം ഭാഷയിലൂടെ സംസാരിക്കുന്നതും അശ്ലീലത പ്രചരിപ്പിക്കുന്നതും നിങ്ങളാണെന്നും ശ്രിന്ദ കുറിച്ചു.

Advertisements

ഇത് ഇനിയൊട്ടും സഹിക്കാനാകില്ല, ഇത് അവസാനിപ്പിച്ചേ മതിയാകൂ, ക്രിയാത്മകതയും അഭിപ്രായവും നിലപാടുകളും അറിവുമെല്ലാം പങ്കുവെയ്ക്കാനുള്ള ഇടമാണ് സോഷ്യൽ മീഡിയ. എന്നാൽ കുറേ ആളുകൾ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുന്നു.

പൊതുവെ ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാൻ പോകാറില്ല, പക്ഷെ ഇത്തവണ പ്രതികരിക്കാൻ കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണെന്നതിനാലായിരുന്നു.ഇത്തരം പ്രതികരണങ്ങൾ അവസാനിപ്പിച്ച മതിയാകു ശ്രിന്ദ പറയുന്നു.

ഏതായാലും നടി രംഗത്ത് എത്തിയതോടെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ് കമന്റിട്ട വ്യക്തി. ശ്രിന്ദയ്ക്കി പിന്തുണയുമായി നടിമാരായ പ്രയാഗ മാർട്ടിൻ, മീര നന്ദൻ, ഗായിക രഞ്ജിനി ജോസ് തുടങ്ങിയവർ രംഗത്തെത്തിയിട്ടുണ്ട്. തുറന്നെഴുത്തിനെ പ്രശംസിച്ചിട്ടുമുണ്ട്. സോഷ്യൽമീഡിയയിലൂടെയുളള ഇത്തരം ആഭാസം നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടതു തന്നെയാണെന്ന് രഞ്ജിനി ജോസ് പറഞ്ഞു.

നേരത്തെ നടി മീര നന്ദനും തനിക്കെതിരെ വന്ന ഇത്തരം അശ്ലീല പരാമർശങ്ങൾക്കെതിരെ ശബ്ദ മുയർത്തിയിരുന്നു ശ്രിന്ദ കുറിച്ചു. കഴിഞ്ഞ ദിവസം നടി അനുമോളും ഇതെ പരാതിയുമായ് രംഗത്തെത്തിയിരുന്നു. നിയമപരമായി നേരിടും എന്ന മുന്നറിയിപ്പും താരം നൽകിയിരുന്നു.

Advertisement