രണ്ടാം മാസം മുതൽ ഡാൻസ് ചെയ്തു, എട്ടുമാസത്തോളം അത്‌നീണ്ടു: മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവം പങ്കുവച്ച് നടി ദിവ്യ ഉണ്ണി

27

ഒരു കാലത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ഇപ്പോൾ ദിവ്യാ ഉണ്ണി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി തന്റെ കലാജീവിതത്തിൽ സജീവമാണ് താരം.

അതേ സമയം കഴിഞ്ഞ ജനുവരിയിൽ ദിവ്യാ ഉണ്ണിയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യാ ഉണ്ണിയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.

Advertisements

ഇപ്പോഴിതാ മുപ്പത്തിയേഴാം വയസിൽ താൻ അമ്മയായ അനുഭവം പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി.

ദിവ്യാ ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ:

ആദ്യം പ്രായത്തെ കുറിച്ചോർത്ത് ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്‌നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു. അതോർത്ത് ഒരു കാര്യവും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടില്ല.

രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം. തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും.

പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും.

മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നുവെന്നും ദിവ്യ ഉണ്ണി പറയുന്നു. ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം.

ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്. അടുത്തിടെ മകളുടെ ചോറൂൺ ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു.

Advertisement