വിവാഹം ഉടൻ തന്നെയുണ്ടാകും; വിഷ്ണു വിശാലുമായിയുള്ള പ്രണയം തുറന്നു പറഞ്ഞ് ജ്വാല ഗുട്ട

32

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുള്ള പ്രണയം തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രണയ ബന്ധമാണ്. ഏറെ നാളുകളായി പാപ്പരാസികൾ ഇവരുടെ പിന്നാലെ തന്നെയുണ്ട്.

പല തവണ ഇരുംവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വന്നതോടെ ഏറെക്കുറെ ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം ആരാധകർ ഉറപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ ജ്വാലഗുട്ട തന്നെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തത നൽകിയിരിക്കുകയാണ്.

Advertisements

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ജ്വാല ഗുട്ട. വിവാഹം നിശ്ചയിട്ടില്ലെങ്കിലും ഉടൻ തന്നെ വിവാഹിതരാകുമെന്നും ജ്വാലാ ഗുട്ട പറഞ്ഞു. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും പക്ഷേ ഉടനുണ്ടാകുമെന്നും താരം പറഞ്ഞു.

ഈ ലോക്ഡൗൺ കാലത്തു താൻ വിഷ്ണുവിനെയാണ് ഏറ്റവും മിസ് ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
വളരെ സ്വാഭാവികമായാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് കൂടുതൽ അടുക്കുകയും ചെയ്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാൻ സാധിച്ചു.

പലപ്പോഴും താൻ ഹൈദരാബാദിൽ ആണെങ്കിലും ചെന്നൈയിലുള്ള വിഷ്ണു ഇടയ്ക്കിടെ കാണാൻ വരാറുണ്ടെന്ന് ജ്വാല പറഞ്ഞു. ഹൈദരാബാദിന് പുറത്തുള്ള ഒരാളുമായി അടുപ്പത്തിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ജ്വാല ഗുട്ട പറയുന്നു.

വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരാണെങ്കിലും അത് തങ്ങളുടെ അടുപ്പത്തെ ബാധിച്ചിട്ടില്ലെന്ന് ജ്വാല പറയുന്നു. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചതെന്നും അവർ പറഞ്ഞു.

ബാഡ്മിൻറണുമായി ബന്ധപ്പെട്ട് തന്റെ പ്രവർത്തനങ്ങൾക്ക് വിഷ്ണു വിശാൽ പൂർണ പിന്തുണ നൽകുന്നുണ്ട്. അടുത്തിടെ ആരംഭിച്ച അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം നൽകുന്നുണ്ട്.

തന്റെ ഇഷ്ടങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിൻറെ തിരക്കുകൾ മനസിലാക്കിതന്നെയാണ് താനും ഇഷ്ടപ്പെട്ടത്. പുതിയ ചിത്രത്തിൻറെ തിരക്കിലാണ് അദ്ദേഹമെന്നും ജ്വാല ഗുട്ട പറഞ്ഞു.

Advertisement