വിവാഹത്തിന് പിന്നാലെ പ്രതിഫലം കുത്തനെ കൂട്ടി നയൻ താര, നടിയുടെ പുതിയ റേറ്റ് കേട്ട് കണ്ണുതള്ളി നിർമ്മാതാക്കളും ആരാധകരും

1809

മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർതാരമാണ് നയൻ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യൻ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയൻതാര എന്നാക്കിയതും.

മനസ്സിനക്കരെയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളിൽ കൂടി അഭിനയിച്ച നയൻതാരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വമ്പൻ താരമായി നയൻസ് മാറുകയും ചെയ്തു.

Advertisements

ഇപ്പോഴിതാ തുടർച്ചയായി പുറത്തിറങ്ങിയ നയൻതാര ചിത്രങ്ങൾ എല്ലാം വൻ വിജയം നേടിയതിന് പിന്നാലെ നയൻ താര തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയതായിട്ടുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഏഷ്യാനെറ്റ് തമിഴാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

ശരാശരി 6 കോടി മുതൽ 7 കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന താരം ഇപ്പോൾ 10 മുതൽ 12കോടി വരെ തന്റെ പ്രതിഫലം ഉയർത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾഷാരൂഖ് ഖാന്റെ നായകനായി ജവാൻ എന്ന ചിത്രത്തിലാണ് നയൻസ് അഭിനയിക്കുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാ അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ.

Also Read
മലയാളത്തിൽ കൂടുതൽ അവസരങ്ങൾ വേണമെങ്കിൽ കൂടെ കിടക്കാൻ ആ പ്രമുഖ നടൻ ആവശ്യപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീലേഖ

അതേസമയം നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നയൻതാരയുടെ 75ാം ചിത്രമായിട്ടാവും ഇത് പുറത്തിറങ്ങുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങിയ 02 ആണ് ഒടുവിൽ പുറത്തിറങ്ങിയ നയൻതാര ചിത്രം.

അൽഫോൺസ് പുത്രന്റെ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡ് ആണ് നയൻതാര നായികയായി എത്തുന്ന എറ്റവും പുതിയ മലയാള ചിത്രം. മല്ലിക സുകുമാരൻ, ബാബുരാജ്, ഷമ്മി തിലകൻ, അബു സലീം, അജ്മൽ അമീർ, റോഷൻ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിരയും ഗോൾഡിലെത്തുന്നുണ്ട്.

പൃഥ്വിരാജ് നയൻതാരഅൽഫോൺസ് കോംബോയിൽ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോൾഡ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമാണം. കുഞ്ചാക്കോ ബോബൻ ചിത്രം നിഴലായിരുന്നു ഒടുവിൽ പുറത്തിറങ്ങിയ നയൻതാരയുടെ മലയാള ചിത്രം.

അതേ സമയം അടുത്തിടെ ആയിരുന്നു നടൻതാരയുടെ വിവാഹം കഴിഞ്ഞത്. കാമുകനും തമിഴിലെ യുവ സംവിധായകനുമായ വിഘ്‌നേഷ് ശിവനെ ആയിരുന്നു നടി വിവാഹം കഴിച്ചത്.

Also Read
ശരീരത്തിൽ മൊത്തം 18 ടാറ്റുവുണ്ട്, ആരും കാണാത്ത സ്ഥലത്തും ടാറ്റു ചെയ്തിട്ടുണ്ട്, മുൻ കാമുകനുമായി എനിക്ക് ഇപ്പോഴും അടുപ്പമുണ്ട്: വെളിപ്പെടുത്തി പ്രിയ വാര്യർ

Advertisement