Home Entertainment

ഇതിലും മികച്ച ഒരു രജനികാന്ത് ചിത്രം ഇനി ഉണ്ടാവരുത്: ദർബാർ മരണമാസ്സാക്കാൻ എആർ മുരുഗദോസ്

37

സൂപ്പർ സംവിധായകൻ എആർ മുരുഗദോസ് സ്‌റ്റൈൽമന്നൻ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദർബാർ. വമ്പൻ ഹിറ്റായിരുന്ന സർക്കാർ എന്ന വിജയ് ചിത്രത്തിന് ശേഷം മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് ദർബാർ.

Advertisements

ഈ അടുത്തിടെ നടന്ന കാപ്പാൻ എന്ന മോഹൻലാൽ സൂര്യ കെ വി ആനന്ദ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സൂപ്പർ സ്റ്റാർ രജനികാന്ത് ദർബാറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നതു.

ഇതിലും മികച്ച ഒരു രജനികാന്ത് ചിത്രം ഇനി ഉണ്ടാവരുത് എന്ന വാശിയോടെയാണ് എ ആർ മുരുഗദോസ് ജോലി ചെയ്യുന്നത് എന്ന് സൂപ്പർ സ്റ്റാർ പറയുന്നു. അത്ര ഗംഭീരമായാണ് അദ്ദേഹം ഈ ചിത്രം ഒരുക്കുന്നത് എന്നും രജനികാന്ത് പറഞ്ഞു. വളരെ വലിയ ഒരു വിജയം ആയിരിക്കും ദർബാർ നേടുക എന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെക്കുന്നു.

പേട്ട എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തലൈവർ രജനികാന്ത് വീണ്ടും മാസ്സ് കഥാപാത്രമായി എത്തുന്ന ചിത്രമാണ് ദർബാർ. മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ ആയാണ് സൂപ്പർ സ്റ്റാർ ഈ ചിത്രത്തിൽ എത്തുന്നത്.

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ കൂടിയായ സന്തോഷ് ശിവനും ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറും ആണ്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അടുത്ത പൊങ്കലിന് പ്രേക്ഷകർക്ക് മുന്നിൽ എത്തും.

ഈ ചിത്രത്തിലെ രജനികാന്തിന്റെ മാസ്സ് സ്റ്റില്ലുകൾ എ ആർ മുരുഗദോസ് പുറത്തു വിട്ടിരുന്നു. വമ്പൻ തരംഗമാണ് ആ സ്റ്റില്ലുകൾ ആരാധകർക്കിടയിൽ സൃഷ്ടിച്ചത്.

Advertisement