ശരീരം കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങിയത് സുജിത്തിനെ കണ്ടതിന് ശേഷം: തുറന്നു പറഞ്ഞ് മീരാ നന്ദൻ

1681

ലാൽജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയമലെത്തിയ നടി മീര നന്ദൻ ഒരു അവതാരകയായി ആണ് തന്റെ കരിയർ തുടങ്ങിയത്. ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിന്റെ ഭാഗമായിരുന്ന മീര ഒരു നല്ല ഗായിക കൂടിയാണ്.

മുല്ല സൂപ്പർ വിജയമയാതോടെ പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ മീരക്ക് കഴിഞ്ഞു. എന്നാൽ കുറച്ചു കാലത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മീര ദുബായിയിൽ ആർജെ ആയി ജോലിയിൽ പ്രവേശിച്ചു.

Advertisements

ഇപ്പോൾ താരം താമസിക്കുന്ന ദുബായിയിലാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. എന്നാൽ മലയാള സിനിമകളിൽ നാടൻ വേഷങ്ങളിൽ എത്തിയ മീര അല്ല ഇപ്പോൾ ലുക്കിലും ഭാവത്തിലും.

ദുബായ് നഗരം മീരയെ ഒരുപാട് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. കൃത്യമായ വ്യായാമമാണ് തന്റെ മാറ്റത്തിനു പിന്നിലെന്ന് മീര പറയുന്നു. അതിനു കാരണം സുജിത് എന്നൊരാളെ പരിചയപ്പെട്ടതാണ് എന്നാണ് മീര പറയുന്നത്.

അതേ കുറിച്ച് മീരയുടെ പറഞ്ഞത് ഇങ്ങനെ:

ദുബായിയിൽ വെച്ച് ഞാൻ സുജിത്ത് എന്നൊരാളെ പരിചയപ്പെട്ടു.വലിയൊരു അപകടം സംഭവിച്ച് സ്‌പൈനൽ കോഡിന് തകരാറ് സംഭവിച്ച ആളാണ് അദ്ദേഹം. മരണത്തെ മുഖാമുഖം കണ്ടതിന് ശേഷ മടങ്ങി വന്ന ആളാണ് അദ്ദേഹം. സുജിത് ദിവസവും അഞ്ചു മണിക്കൂർ ജിമ്മിൽ ചിലവഴിക്കും.

അത് കണ്ടപ്പോൾ ആണ് എനിക്ക് എന്റെ ശരീരത്തെ പറ്റി ബോധ്യം വന്നത്, ഇനിയും ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശനമാകും എന്നെനിക്ക് മനസ്സിലായി, അങ്ങനെ ആണ് ഞാൻ ജിമ്മിൽ പോയി തുടങ്ങിയത്.

ജിമ്മിൽ പോയി തുടങ്ങിയപ്പോൾ കേട്ട ചോദ്യമായിരുന്നു പുതിയ സിനിമ വല്ലതും ചെയ്യുന്നുണ്ടോ എന്ന്. സിനിമക്കാരും മോഡലുകളും മാത്രമേ കൃത്യമായി വ്യായാമം ചെയ്യുന്നതെന്ന തോന്നൽ ആളുകൾക്ക് ഉണ്ട്. എന്നൽ വ്യായാമം എല്ലാവർക്കും വേണ്ടതാണ്. വ്യായാമത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഭക്ഷണവും. വറുത്തതും പൊരിച്ചതും ഒക്കെ പരമാവധി കുറക്കുക മീര ഉപദേശിക്കുന്നു.

Advertisement