അന്നൊക്കെ ഞാൻ കരയുന്നത് മീനുട്ടി കാണാറാണ്ടായിരുന്നു: വെളിപ്പെടുത്തലുമായി ദിലീപ്

88

മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും മറ്റ് ഒട്ടുമിക്ക യുവതാരങ്ങളും എല്ലാം സ്ത്രീ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ഒക്കെ ഒന്നോ രണ്ടോ സീനുകളിൽ മാത്രമാണ് ഇങ്ങനെ വേഷം മാറേണ്ടി വന്നതെങ്കിൽ ഒരു സിനിമയിൽ മുഴുനീള സ്ത്രീവേഷത്തിൽ അഭിനയിച്ചിട്ടുളിളത് മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപ് മാത്രമാണ്

ലാൽജോസ് ഒരുക്കിയ ചാന്തുപൊട്ടിന് വിശേഷം മായാമോഹിനി എന്ന സിനിമയിലായിരുന്നു സ്ത്രീയായി ദിലീപ് അഭിനയിച്ചത്. യഥാർത്ഥത്തിൽ ഒരു സ്ത്രീ എങ്ങനെ ആയിരിക്കുന്നുവോ അതെല്ലാം പാലിച്ചുകൊണ്ടായിരുന്നു ദിലീപ് മായാമോഹിനിക്കുവേണ്ടി വേഷം മാറിയത്.

Advertisements

എന്നാൽ അതൊന്നും അത്ര നിസ്സാരമയിരുന്നില്ല എന്ന് പറയുകയാണ് ദിലീപ് ഇപ്പോൾ. ആ കഥാപാത്രത്തിനുവേണ്ടി കാത് കുത്തിയപ്പോഴും ത്രെഡ് ചെയ്തപ്പോഴും ഒക്കെ ഉണ്ടായ അനുഭവം ദിലീപ് ഒരഭിമുഖത്തിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലാകുന്നത്.

വർഷങ്ങൾക്കു മുൻപ് മായാമോഹിനി ഇറങ്ങിയ സമയത്ത് നൽകിയ അഭിമുഖത്തിൽ ദിലീപ് പറയുന്ന ചില കാര്യങ്ങൾ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. സ്ത്രീ വലിയൊരു സംഭവമാണെന്നാണ് സ്ത്രീ വേഷം കെട്ടിയതിനുശേഷം ദിലീപിന് പറയാനുള്ളത്.

എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനും ഉള്ള കഴിവുള്ളവരാണ് അല്ലെങ്കിൽ പിന്നെ സ്ത്രീകൾ വീണ്ടും വീണ്ടും പ്രസവിക്കത്തില്ലെന്നും വീണ്ടും വീണ്ടും ബ്യൂട്ടി പാർലറുകളിൽ പോകില്ലെന്നും ദിലീപ് പറയുന്നു. മകൾ മീനാക്ഷി ശരിക്കും മായാമോഹിനി എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടുകൊണ്ടിരുന്ന ആളാണ്.

മായാ മോഹിനിക്ക് വേണ്ടി കാത് കുത്തുമ്പോഴും പിരികം ത്രെഡ് ചെയ്യുമ്പോഴും ഒക്കെ മീനുട്ടി എന്റെ ഒപ്പം ഉണ്ടായിരുന്നു അയ്യോ എന്നൊക്കെ പറഞ്ഞ് ഞാൻ കരയുന്നത് മീനുട്ടി കാണുന്നുണ്ടായിരുന്നു. വനിതയുടെ കവർപേജിൽ വരുമ്പോഴാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത്.

അതുവരെ അവരും കണ്ടിട്ടില്ലായിരുന്നു. എല്ലാവർക്കും ഭയങ്കര ഷോക്ക് ആയി പോയി. എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത് ശരിക്കും ഒരു പെൺകുട്ടിയെ പോലെ ആകുമോ എന്നൊക്കെ അവർ കരുതി.

മീനുട്ടിക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയാണ് അങ്ങനെയാണ് വിഗ് ഒക്കെ വച്ച് മീനൂട്ടിക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രം എടുക്കുന്നത് അതും വൈറൽ ആവുകയും ചെയ്തിരുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി ഞാൻ ഫോട്ടോഷൂട്ട് നടത്തിയപ്പോൾ വീട്ടിൽ നിന്നും എല്ലാവരും ഫോട്ടോ എടുക്കാൻ വേണ്ടി വന്നിരുന്നു.

ഇങ്ങനെയൊരു വളരെ അപൂർവ്വമായിട്ടായിരുന്നു കിട്ടുന്നത് അതെല്ലാം പുറത്തുവന്നിരുന്നു സ്ത്രീ വേഷത്തിനു വേണ്ടി ചോറ് കഴിക്കുന്നത് നിർത്തേണ്ടി വന്നിരുന്നു. എന്നാൽ അതിലും പ്രശ്‌നമായത് നഖം നീട്ടി വളർത്തിയതായിരുന്നു ഷർട്ട് ഇടാനോ വീട്ടിലെ മറ്റ് എന്ത് കാര്യത്തിനും ഒരു സഹായിയുടെ ആവശ്യം വന്നിരുന്നു.

ചിത്രീകരണം നടക്കുന്നതിനിടയിലെ ദാസേട്ടന്റെ ഒരു പരിപാടിക്ക് പോയിരുന്നു അന്ന് അദ്ദേഹം എന്റെ കയ്യിലെ നഖം കണ്ട് എന്നെ കളിയാക്കി. അതോടെ കൈ പുറത്തുകാണിക്കാതെ പോക്കറ്റിൽ തന്നെ വെച്ചു കൊണ്ടായിരുന്നു നടപ്പ്.

അപ്പോ പാന്റ് ഊരി പോകുന്നത് കൊണ്ടാണ് കൈ പോക്കറ്റിൽ ഇടുന്നതായി അടുത്ത ചോദ്യം ദിലീപ് എന്ന നടൻ മലയാള സിനിമയിലെ ഏത് ഭസ്മാസുരനെ വധിക്കാനാണ് സ്ത്രീ വേഷം കെട്ടിയതെന്ന് അവതാരകൻ ചോദിച്ചിരുന്നു. എനിക്ക് അങ്ങനെ ആരോടും ശത്രുതയില്ല എന്നോട് ആർക്കെങ്കിലും ഉണ്ടെങ്കിൽ തന്നെ എന്തിനെന്ന് താൻ അങ്ങോട്ടെ ചോദിക്കാറുള്ളൂ എന്നും ദിലീപ് വ്യക്തമാക്കുന്നു.

Advertisement