Home Entertainment Celebrities

എവിടെയും ഇല്ലാത്തൊരു ലോകം യഥാർഥമായി എൻജിനീയർമാർ നിർമ്മിക്കും: കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്ക് ഒപ്പമുള്ള ചിത്രവുമായി ദിവ്യാ ഉണ്ണി

31

തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാള സിനിമയിൽ തിളങ്ങിനിന്ന സൂപ്പർ നായികയായിരുന്നു നടി ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ദിവ്യ ഉണ്ണി
മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു.

മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള സുപ്പർതാരങ്ങൾക്ക് ഒപ്പവും അന്നത്തെ യുവനായകൻമാർക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള താരം മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. വിവാഹശേഷം സിനിമവിട്ട ദിവ്യ ഉണ്ണി അമേരിക്കയിൽ നൃത്ത വിദ്യാലയം നടത്തുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു.

Advertisements

എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം 2018ൽ കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു.

ഈ ബന്ധത്തിൽ ഇക്കഴിഞ്ഞ ജനുവരി 14ന് ദിവ്യ ഉണ്ണിയ്ക്ക് കുഞ്ഞ് ജനിച്ചിരുന്നു. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യാ ഉണ്ണിയുടെ ആദ്യ ബന്ധത്തിലെ മക്കൾ. ഇപ്പോഴിതാ ഭർത്താവിനും തന്റെ സഹോദരിയ്ക്കും ഒപ്പമുള്ള ചില ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് ദിവ്യാ ഉണ്ണി.

എവിടെയും ഇല്ലാത്തൊരു ലോകം യഥാർഥമായി എൻജിനീയർമാർ നിർമ്മിക്കും. ദേശീയ എൻജിനീയർ ദിനത്തിൽ വീട്ടിൽ നിന്നുമുള്ള മൂന്ന് എൻജിനീയറുമാരുടെ ഓർമ്മ പുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് എന്നും പറഞ്ഞ് കൊണ്ടാണ് പുതിയ പോസ്റ്റുമായി നടി ദിവ്യ ഉണ്ണി എത്തിയിരിക്കുന്നത്.

ഒരു ചിത്രത്തിൽ ഭർത്താവ് അരുൺ കുമാറിനെ ചേർത്ത് പിടിച്ചുള്ളതാണെങ്കിൽ മറ്റൊന്നിൽ അരുണിനും ദിവ്യയ്ക്കുമൊപ്പം സഹോദരി വിദ്യ ഉണ്ണിയും അവരുടെ ഭർത്താവും ഉണ്ടായിരുന്നു. വിദ്യയുടെ വിവാഹത്തിനെടുത്ത ചിത്രമായിരുന്നിത്. അതുപോലെ ഇരുവരുടെയും ഭർത്താക്കന്മാരും എൻജിനീയേഴ്സ് ആണെന്നുള്ള കാര്യം കൂടി നടി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് കമന്റുകളിലൂടെ ആരാധകരും എത്തി.

Advertisement