കണ്ണകിയായി വാനമ്പാടി താരം ഉമാ നായർ: താരത്തിന്റെ പുതിയലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ

188

ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഉമാ നായരാണ്. വാനമ്പാടിയെന്ന സീരിയൽ കാണുന്നവർക്കെല്ലാം പരിചിതയായ താരമാണ് ഉമാ നായർ.

ഉമാനായരുടെ നിർമ്മലയായുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാനമ്പാടി ആരാധകർക്ക് പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു. പരമ്പര അവസാനിക്കാൻ പോവുകയാണെന്ന് വ്യക്തമാക്കിയായിരുന്നു താരങ്ങൾ എത്തിയത്. നിങ്ങൾ എല്ലാവരേയും മിസ്സ് ചെയ്യുമെന്നായിരുന്നു ആരാധകർ പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങളെല്ലാം വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.

Advertisements

മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് വളർന്നത്.

പിന്നീട് മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്. അതേ സമയം ഉമാ നായരുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കണ്ണകിയുടെ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്.

കണ്ണകി എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു. അങ്ങനെ ഒരു വേഷപ്പകർച്ചക്ക് അവസരം കിട്ടിയപ്പോൾ ചാടിവീണു, പിന്നെ കഥയിൽ കേട്ടതുപോലെ ഒത്തില്ല, എന്നാലും ആഗ്രഹം അതൊരു തെറ്റാല്ലല്ലോയെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. ആള് തന്നെ മാറിയല്ലോ, ഫോട്ടോ മനോഹരമായിട്ടുണ്ടെന്നായിരുന്നു ആരാധകർ പറഞ്ഞത്.

അതേ സമയം വാനമ്പാടിക്ക് ശേഷം പുതിയ സീരിയലുമായി എത്തുന്നതിനെക്കുറിച്ച് പറഞ്ഞും ഉമ നായർ എത്തിയിരുന്നു. ഒരു പുതിയ വിശേഷം ഉണ്ട്, അതിന് പ്രിയപെട്ടവർ ഇന്ന് ഇതുവരെ നൽകിയ അനുഗ്രഹവും സ്‌നേഹവും ഇനിയും വേണം.

ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജൻമാരും ഇനി നിങ്ങളുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഉമ നായർ നേരത്തെ പറഞ്ഞത്. പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല തമാശമയുള്ള കഥാപാത്രമായും ഉമ നായർ എത്തുന്നുണ്ട്. കോമഡി തനിക്ക് വഴങ്ങുമെയെന്ന തരത്തിലുള്ള സംശയങ്ങളുണ്ടായിരുന്നുവെന്നും മകനാണ് പോത്സാഹനം തന്നതെന്നും താരം പറഞ്ഞിരുന്നു.

Advertisement