റിയൽ ഭാര്യയ്ക്കും ഓൺസ്‌ക്രീൻ ഭാര്യയ്ക്കും ഒപ്പം സജിന്റെ പിറന്നാൾ ആഘോഷം, വൈറലായി അഞ്ജലിയുടെ ആശംസ

179

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. തമിഴ് സൂപ്പർഹിറ്റ് സീരിയൽ പാണ്ഡ്യസ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. 2020 ൽ ആരംഭിച്ച സാന്ത്വനം മുൻകാല സിനിമാ നായികാ നടി ചിപ്പി രഞ്ജിത്താണ് നിർമ്മിക്കുന്നത്.

ചിപ്പി ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്ന സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ചിപ്പി ക്ക് പുറമേ രജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Advertisement

അതേ സമയം സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. ബാലന്റേയും ദേവിയുടേയും രണ്ടാമത്തെ സഹോദരനായ ശിവൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. സജിന്റെ ആദ്യത്തെ സീരിയൽ ആണിത്. ഈ ഒറ്റ പരമ്പരയിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരനായിരിക്കുകയാണ്. സജിൻ എന്ന പേരിനെക്കാളും ശിവേട്ടൻ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

Also Read
വിജയിക്ക് ജാതിയും മതവുമില്ല, സ്‌കൂളിൽ ചേർത്തപ്പോൾ ജാതി കോളത്തിൽ എഴുതിയത് ‘തമിഴൻ’ എന്ന്: വൈറലായി വെളിപ്പെടുത്തൽ

സിനിമ സീരിയൽ താരം ഷഫ്‌നയുടെ ഭർത്താവാണ് സജിൻ. സജിൻ ടിപിയടും പിറന്നാൾ ആയിരുന്നു സെപ്തംബർ 16ന്. പ്രിയപ്പെട്ട ശിവേട്ടന്റെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം തന്നെ സജിന് പിറന്നാൾ ആശംസയുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിന് ഓൺ സ്‌ക്രീൻ ഭാര്യയായ അഞ്ജലിയുടെ പിറന്നാൾ ആശംസയാണ്.

നടി ഗോപിക അനിൽ ആണ് സീരിയലിൽ ശിവന്റെ ഭാര്യയായ അഞ്ജലിയെ അവതരിപ്പിക്കുന്നത്. അടുത്ത സുഹൃത്തുക്കൾ ആണിവർ. സജിന്റെ ഭാര്യയായ ഷഫ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്താാണ് ഗോപിക. സോഷ്യൽ മീഡിയയിൽ ഗോപികയുടെ പിറന്നാൾ ആശംസ വൈറലായിട്ടുണ്ട്. സജിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഗോപിക പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

Also Read
മുൻ ഭർത്താവും മകളുടെ അച്ഛനുമായ രോഹിത്തും എന്നെ വിളിച്ച് പിറന്നാൾ ആശംസ അറിയിച്ചു; സന്തോഷം പങ്കുവെച്ച് ആര്യ

സാന്ത്വനം സീരിയലിലെ ലൊക്കേഷൻ ചിത്രമായിരുന്നു നടി പങ്കുവെച്ചത്. കൂടാതെ സജിനും ഷഫ്‌നയ്ക്കും സഹോദരിക്കും ഒപ്പമുളള ചിത്രങ്ങളും ഗോപിക പങ്കുവെച്ചിട്ടുണ്ട്. സാന്ത്വനം കുടുംബാംഗങ്ങളും സജിന്റെ പിറന്നാൾ ആഘോഷം ആക്കിയിട്ടുണ്ട് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement