ഞങ്ങളുടെ ജീവിതത്തിലേക്ക് അങ്ങനെ അതും എത്തി: സന്തോഷം പങ്കുവെച്ച് അമൃത സുരേഷും അഭിരാമിയും

511

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെത്തി പിന്നീട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. അതേ പോലെ തന്നെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാർഥിയായിരുന്നു അഭിരാമി സുരേഷ്.

ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയിൽ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ എൻട്രി.

Advertisements

സംഗീത പരിപാടികളും വ്‌ളോഗുമായി സഹോദരിമാർ സോഷ്യൽ മീഡിയയിലും ജനങ്ങൾക്കുമിടയിലും ലൈവാണ്. ഇപ്പോൾ സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനം പാടി തരംഗമുണ്ടാക്കിയിരിക്കുകയാണ് അമൃത. തങ്ങളുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചെല്ലാം രണ്ട് പേരും സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്.

അതേസമയം അമൃതാ സുരേഷിന്റെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എഷ്യയിലെ എറ്റവും സ്വാധീനമുളള 300 ആളുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

അമൃതയ്ക്കൊപ്പം അഭിരാമിയും ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഈ സന്തോഷ വാർത്ത അമൃത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. മുൻപ് രജിഷാ വിജയൻ പ്രധാന വേഷത്തിൽ എത്തിയ ജൂൺ എന്ന ചിത്രത്തിലെ അമൃതയുടെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഭിരാമി സുരേഷ്. ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയിലൂടെയാണ് അഭിരാമി എത്തിയിരുന്നത്. പിന്നീട് ദുൽഖർ സൽമാന്റെ 100ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലും ചെറിയ റോളിൽ അഭിരാമി അഭിനയിച്ചിരുന്നു.

Advertisement