എനിക്കിത് നൽകിയതിന് ഒരുപാട് നന്ദി, ഇനിയും കാത്തിരിക്കാൻ വയ്യ: കല്യാണിയുടെ പുതിയ പോസ്റ്റ് വൈറൽ

3856

മലയാള സിനിമയിലെ സൗഹൃദങ്ങളുടെ ഏറ്റവും വലിയ മാതൃകയാണ് താരരാജാവ് മോഹൻലാലും സൂപ്പർ സംവിധായകൻ പ്രിയദർശനും തമ്മിലുള്ള കൂട്ടുകെട്ട്. സിനിമയിലെത്തുന്നതിനും മുമ്പ് പഠനകാലത്ത് തുടങ്ങിയ ആ ഫ്രണ്ട്ഷിപ്പ് യാതൊരു കോട്ടവും കൂട്ടാതെ ഇന്നും രണ്ടാളും കൊണ്ടു നടക്കുന്നു എന്നതാണ് ശ്രദ്ധേയം.

മോഹൻലാലും പ്രിയദർശനും സത്യത്തിൽ മലയാള സിനിമക്ക് കിട്ടിയ രണ്ടു വരങ്ങൾ കൂടിയാണ്. സിനിമക്കത്തും പുറത്തുമുള്ള ഇവരുടെ സൗഹൃദത്തെ പറ്റി അറിയാത്തവരായി ആരുമില്ലെന്ന് തന്നെ പറയാം. ഇരുവരുേയും സൗഹൃദം പിന്നീട് ഇവരുടെ കുടുംബങ്ങളിലേക്കും എത്തിച്ചേരുക ആയിരുന്നു. അത്രയേറെ അടുപ്പമാണ് ഇരു കുടുംബങ്ങളും തമ്മിൽ ഉള്ളത്.

Advertisements

മോഹലാലും പ്രിയദർശനും തമ്മിൽ ഉള്ളതു പോലെയുള്ള വളരെ നല്ല ബന്ധമാണ് ഇരിവരുടേയും മക്കളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിൽ. അതുകൊണ്ട് തന്നെ ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്തകൾ വരെ നിരവധി തവണ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ പ്രണവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി. ഇത്തവണത്തെ മികച്ച നൃത്ത സംവിധാനനത്തിനുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ച ബ്രിന്ദ മാസ്റ്ററെ അഭിനന്ദിച്ചാണ് കല്യാണി പ്രിയദശൻ എത്തിയിരിക്കുന്നത്.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ഒരു നൃത്ത ചിത്രം പങ്കുവെച്ച് കൊണ്ടാണ് കല്യാണി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
സിനിമയുടെ കമേഴ്‌സ്യൽ റിലീസിന് മുൻപ് തന്നെ നിങ്ങൾക്ക് ഇതിനകം ഹൃദയങ്ങളും പുരസ്‌കാരങ്ങളും നേടാൻ കഴിഞ്ഞു ബ്രിന്ദ മാസ്റ്റർ.

ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നൽകിയതിന് എന്റെ എല്ലാ സ്‌നേഹവും നന്ദിയും. ആളുകൾ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എല്ലായ്‌പ്പോഴും ഒരു ബഹുമതിയാണ്. നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന അവാർഡിന് അഭിനന്ദനങ്ങൾ എന്ന് കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇതിനോടകം തന്നെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. പ്രണവും കല്യാണിയും ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അതേ സമയം വിനീത് ശ്രീനീവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് പ്രണവും കല്യാണിയും നായികാ നായകൻമാരാകുന്ന പുതിയ സിനിമ. ഏതാണ് ഭൂരിഭാഗം ഭാഗവും ചിത്രീകരണം പൂർത്തിയായ ഹൃദയം ലോക്ഡൗൺ കാരണം തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്.

Advertisement