മുടിയന്റെ മനസ് കവർന്ന ഐഷ ഫർസാന, ഉപ്പും മുളകിലേക്കും എത്തിയ ഉമ്മച്ചിക്കുട്ടി ആരെന്നറിഞ്ഞ് ഞെട്ടി ആരാധകർ

448

മലയാളികളുടെ പ്രിയപ്പെട്ട ചാനലുകളിൽ ഒന്നായ ഫ്ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറെ ജനപ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളുടെ മനോഹരമായ അവതരണമാണ് സീരിയലിൽ പ്രേക്ഷകർ കാണുന്നത്.

പരമ്പരയിൽ പാറുക്കുട്ടി കൂടി എത്തിയതോടെ ഉപ്പും മുളകും റേറ്റിങ്ങിലും മുന്നേറി. 1000 എപിസോഡ് വരെ വളരെ വിജയകമായിട്ടായിരുന്നു സീരിയൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ ലച്ചുവിന്റെ വിവാഹം കഴിഞ്ഞ് ജൂഹി സീരിയൽ വിട്ടതിന് പിന്നാലെ സീരിയൽ റേറ്റിങ്ങിലും പിന്നോക്കം പോയിരുന്നു.

Advertisements

ഇതിനെ മറികടക്കാനായി ലച്ചുവിന്റെ മുഖസാദൃശ്യമുള്ള പൂജയെയും അണിയറപ്രവർത്തകർ സീരിയലിലേക്ക് എത്തിച്ചിരുന്നു. ഇതിനിടയിൽ ചക്കപ്പഴമെന്ന ഹാസ്യ സീരിയലും ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ആരംഭിച്ചിരുന്നു.

അഞ്ചുവർഷമായി ഉപ്പും മുളകും പ്രേക്ഷകർക്ക് മുന്നിലുണ്ട്. ഇതിലെ ഓരോ താരങ്ങളെയും അത്രമേൽ മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. ബാലുവും നീലുവും അവരുടെ മക്കൾ ശിവാനിയും കേശുവും മുടിയനുമെല്ലാം മലയാളികളുടെ വീട്ടിലെ കുട്ടിക്കൾ തന്നെയാണ്.

അൽപസ്വൽപം പഞ്ചാരയടിയുമായി നടക്കുന്ന മുടിയന് നിരവധി പെൺസുഹൃത്തുക്കളുണ്ട്. പൂജയും അത്തരത്തിൽ ഒരാളാണ്. ഇപ്പോഴിതാ മുടിയനെതേടി വീട്ടിൽ എത്തിയിരിക്കയാണ് ജോലിസ്ഥലത്തെ സഹപ്രവർത്തകയായ ഐഷ ഫർസാന.

പുതിയ എപ്പിസോഡിൽ ഫർസാനയുടെ പ്രമോ കണ്ട് ആരാധകർ ഏറെ പ്രതീക്ഷിച്ചിരന്നു. മുടിയനെ ഫോണിലൂടെ മെസേജ് അയച്ച് മയക്കിരിക്കയാണ് ഐഷ എന്ന ഉമ്മച്ചിക്കുട്ടി. ഇതിന് പിന്നാലെ മുടിയനെ കാണാൻ ഐഷ മുടിയന്റെ വീട്ടിലുമെത്തിയിരുന്നു എന്നാൽ അപ്പോഴാണ് ആ ട്വിസ്റ്റ് പുറത്തായത്.

ആ സുന്ദരിയായി എത്തിയത് മറ്റാരും അല്ല കേശു തന്നെയാണ്. കേശുവും ശിവാനിയും ബാലുവും കൂടി മുടിയനെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ഐഷയെ. ഒടുവിൽ മാസ്‌ക് മാറ്റുമ്പോഴാണ് കേശുവാണ് ഐഷയെന്ന് നീലുവും മുടിയനും മനസിലാക്കിയത്. അതേസമയം മുടിയന്റെ മനസ്സിളക്കുന്ന ആ സുന്ദരിക്കുട്ടി ആരെന്ന ആകാംക്ഷയിലാണ് പുതിയ എപ്പിസോഡ് കാണാത്ത പ്രേക്ഷകർ.

എന്തായാലും കേശുവിന്റെ പുതിയ വേഷപ്പകർച്ച ഉപ്പും മുളകും ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ കൗതുകം ഉണർത്തിയിട്ടുണ്ട്. കേശു കലക്കിയെന്നും ആർക്കും പെട്ടെന്ന് മനസിലാകാത്ത മേക്കോവറായിരുന്നു അവന്റേതെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

Advertisement