അബ്‌സർ അത്ര റൊമാന്റിക് ഒന്നുമല്ല, ഞങ്ങളുടെ കല്യാണം ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു: തുറന്നു പറഞ്ഞ് ഇന്ദ്രജ

362

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് നടി ഇന്ദ്രജ. 1993 ൽ ബാലതാരമായി തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് നായികയായി തമിഴിലും തെലുങ്കിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇന്ദ്രജ അഭിനയിച്ചു. മലയാളത്തിന്റെ മംഗാസ്റ്റാർ മമ്മൂട്ടി നായ കനായ ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ മലയാളത്തിൽ അരങ്ങേറുന്നത്.

തുടർന്ന് ഇൻഡിപെൻഡൻസ് , എഫ്‌ഐആർ, ഉസ്താദ്, ക്രോണിക്ക് ബാച്ച്ലർ, മയിലാട്ടം, ലോകനാഥൻ ഐ എഎസ്, ബെൻ ജോൺസൺ തുടങ്ങി ഒരു പിടി സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചു.സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങിയ ഇന്ദ്രജ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്.

Advertisements

മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര നായകന്മാരുടെ ഒക്കെ നായികയായി ഇന്ദ്രജ തിളങ്ങിയിട്ടുണ്ട്. അവസാനമായി നടി മലയാളത്തിൽ അഭിനയിച്ചത് 2007ൽ ആണ്. സോഷ്യൽ മീഡിയകളിൽ ഇന്ദ്രജ അത്ര സജീവമല്ല.

Also Read
ആ വസ്ത്രത്തിന്റെ പേരിൽ വിമർശനം ഒരുപാട് കേൾക്കേണ്ടി വന്നിരുന്നു, കുടുംബവിളക്ക് സെറ്റിൽ എത്തിയപ്പോൾ അതായിരുന്നു പേടി, തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി

തമിഴ് മിനിസ്‌ക്രീൻ താരമായ അബ്‌സാർ ആണ് ഇന്ദ്രജയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വീട്ടിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്ന് പറയുകയാണ് ഇന്ദ്രജ ഇപ്പോൾ. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഇന്ദ്രജയുടെ വാക്കുകൾ ഇങ്ങനെ:

അബ്‌സാറും ഞാനും സുഹൃത്തുക്കൾ ആയിരുന്നു. ആറ് വർഷത്തോളം അടുത്ത പരിചയം ഉണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്. ഒരുമിച്ച് ജോലി ചെയ്തുള്ള അനുഭവം ഒക്കെയുണ്ട്. അങ്ങനെയാണ് പ്രണയത്തിൽ ആകുന്നത്. എന്റെ വ്യക്തിപരമായ തീരുമാനങ്ങളിൽ ഇടപെടാത്ത ഒരാളാണ് അദ്ദേഹം.

അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്‌നേഹവുമുള്ള വ്യക്തിത്വമാണ്. പരസ്പരം അടുത്തറിഞ്ഞാണ് ഞങ്ങൾ വിവാഹം കഴിച്ചത് മാതാപിതാക്കളുടെ പിന്തുണയില്ലാതെയാണ് ജീവിതത്തിൽ ഒന്നായത്. വീട്ടുകാർ സമ്മതിക്കുമെന്ന് കരുതി കുറേ കാലം കാത്തിരുന്നെങ്കിലും അത് നടന്നില്ലെന്നും ഇന്ദ്രജ പറയുന്നു.

അതേ സമയം മാതാപിതാക്കളുടെ പിന്തുണയില്ലാതെയാണ് അബ്‌സാറും ഇന്ദ്രജയും ജീവിതത്തിൽ ഒന്നായത്. വീട്ടുകാർ സമ്മതിക്കുമെന്ന് കരുതി കുറേ കാലം കാത്തിരുന്നെങ്കിലും അത് നടന്നില്ല.

Also Read
അവിടെ എത്തി ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ മൊത്തം ഒരു ഷോക്കായിരുന്നു: മോഹൻലാലിനെ കാണാനായി ബാംഗ്ലൂർ വരെ പോയ സാഹസിക കഥ പറഞ്ഞ് ആതിര മാധവ്

പരമ്പരാഗത തുളു കുടുംബത്തിൽ നിന്നുള്ള ആളായ ഇന്ദ്രജ മുസ്ലിം വിഭാഗത്തിൽ പെട്ട ആളെ വിവാഹം കഴിച്ചതാണ് കുടുംബത്തിന്റെ എതിർപ്പിന് പ്രധാന കാരണം. വീട്ടുകാരുടെ പിന്തുണയില്ലാതെ വന്നപ്പോൾ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

Advertisement