ബാഡ്മിന്റൺ കളി കഴിഞ്ഞ് ക്ഷീണിച്ച് സ്റ്റാർ മാജിക് താരം നടി വൈഗ റോസ്, കിടിലൻ ചോദ്യങ്ങളുമായി ആരാധകർ, ചിത്രങ്ങൾ വൈറൽ

1136

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തെന്നിന്ത്യൻ ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് വൈഗ റോസ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ അലക്‌സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് വൈഗ റോസ് ബിഗ് സ്‌ക്രീനിലെത്തിയത്. ഡെർ ദി ഫിയർ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

പിന്നാലെ നിരവധി പ്രോഗാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ തമിഴ് കളേഴ്‌സ് ടിവിയിലെ കോമഡി നൈറ്റ്സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. കോട്ടയം പല സ്വദേശിനിയാണെങ്കിലും വൈഗ വർഷങ്ങളോ ളമായി ചെന്നൈയിലാണ് താമസിച്ച് വരുന്നത്.

Advertisements

നേരിന്റെ നൊമ്പരം, ഓർഡിനറി, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ വന്ന ശേഷമാണ് താരത്തിന് ഒരുപാട് ആരാധകരുണ്ടായത്. അതിൽ നോബിയും വൈഗയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾക്ക് ഒരുപാട് പ്രേക്ഷകരുടെ സ്വകാര്യത ഉണ്ടായിരുന്നു.

Also Read
മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുല്ല: വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

കോട്ടയം കാരിയായ വൈഗ ഒരു എംബിഎ ബിരുദധാരികൂടിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ വൈഗയെ നിരവധി പേരാണ് പിന്തുടരുന്നത്. തന്റെ പുത്തൻ ഫോട്ടോകളും വിശേഷവുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ബാഡ്മിന്റൺ കളിച്ച് ക്ഷീണിതയായ ശേഷമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വൈഗ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ നാളുകളിൽ താരം ബാഡ്മിന്റൺ കളിച്ച് തുടങ്ങിയത്. അഭിനയ തിരക്കുകൾക്ക് ഇടയിലും താരം സമയം കണ്ടെത്തി ബാഡ്മിന്റൺ കളിക്കാൻ സമയം കണ്ടെത്താറുണ്ട്. ആര് ജയിച്ചുവെന്നായിരുന്നു താരത്തിന്റെ ആരാധകർക്ക് അറിയേണ്ട കാര്യം. ബാഡ്മിന്റൺ കളിക്കുന്ന കാര്യത്തെ കുറിച്ച് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്.

Also Read
ഒരു ഐഫോണിലാണ് നിങ്ങളാ സിനിമ മുഴുവൻ ചിത്രീകരിച്ചതെന്ന് പലർക്കുമറിയില്ല! മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടിയ ചന്ദ്രു സെൽവരാജിന് ആശംസ അറിയിച്ച് മഞ്ജു വാര്യർ

അതേ സമയം മലയാളം തമിഴ് ഉൾപ്പെടെ ഒരുപാട് സിനിമ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ആൾക്കാർ എന്നെ തിരിച്ചറിയുന്നത് കളിയച്ഛൻ എന്ന സിനിമയിലെ കുളി സീനിലൂടെയാണ്. വൈഗ റോസ് എന്നു പറഞ്ഞാൽ അധികമാർക്കും എന്നെ അറിയത്തില്ലെന്നും വൈഗ പറയുന്നു.

Advertisement