എനിക്ക് തോന്നിയിട്ടില്ല അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന്, മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഷമ്മി തിലകൻ പറഞ്ഞത് കേട്ടോ

213

മലയാളത്തിന്റെ അഭിനയ കുലപതിയായിരുന്ന തിലകന്റെ മകനും ഡബ്ബിങ്ങും ആർട്ടിസ്റ്റും, നടനുമായ വ്യക്തമായിണ് ഷമ്മി തിലകൻ. നിരവധി സിനിമകൾക്ക് ശബ്ദം നൽകുകയും പിന്നീട് അഭിനയരംഗത്ത് നിലയുറപ്പിക്കുകയും ചെയ്തയാൾ കൂടിയാണ് ഷമ്മി തിലകൻ.

സഹനടനായും വില്ലനായും ഹാസ്യ നടനായും വരെ ഷമ്മി മലയാള സിനിയയിലെത്തിയിട്ടുണ്ട്. സോഷ്യൽ മീഡയയിലും വളരെ സജീവമായി ഷമ്മി തിലകൻ ഏതു കാര്യത്തിലും തന്റെ അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറയാറുണ്ട്. പലപ്പോഴും പല വിവാദ പ്രസ്താവനകളും അദ്ദേഹം നടത്താറുമുണ്ട്.

Advertisements

ഇപ്പോഴിതാ മലയാളത്തിന്റെ അനശ്വര നടൻ ജയന്റെ ഓർമ്മ ദിവസം ഷമ്മി തിലകൻ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റും അതിലെ ഒരാരാധകന്റെ ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യഥാർത്ഥ സൂപ്പർ സ്റ്റാറിന് പ്രണാമം എന്നാണ് ഷമ്മി തിലകൻ ജയന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചിരിക്കുന്നത്.

എന്നാൽ അതിന്റെ താഴെ ഒരാളുടെ ചോദ്യം ഇങ്ങനെ, അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്? അപ്പോൾ മമ്മുക്ക, ലാലേട്ടൻ ഒക്കെയോ . ഈ ചോദ്യത്തിന് മറുപടിയായി ഷമ്മി തിലകൻ കുറിച്ചത് അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നാണ്. ഷമ്മി തിലകന്റെ ഈ അഭിപ്രായത്തെ പിന്തുണച്ചും എതിർത്തും പലരും രംഗത്ത് എത്തുന്നുണ്ട്.

മലയാളത്തിലെ അഭിനേതാക്കളുടെ സംഘചനയായി അമ്മയിലെ അംഗം കൂടിയാണ് ഷമ്മി തിലകൻ. എങ്കിലും മുമ്പ് തന്റെ അച്ഛൻ തിലകനെ അച്ചടക്ക നടപടിയെ തുടർന്ന് അമ്മയിൽ നിന്ന് വിലക്കിയതിനെതിരെ ഇപ്പോഴും ശക്തമായി വാദിക്കുന്ന ആൾ കൂടിയാണ് ഷമ്മി തിലകൻ.

Advertisement