ഈ മാലാഖയാണ് ഇവരുടെ ജീവിതത്തിലെ സന്തോഷം; മകളുടെ പേരിടൽ ആഘോഷമാക്കി മൃദുലയും യുവയും, കുഞ്ഞിന് നൽകിയ പേര് കണ്ടോ

502

മിനിസ്‌ക്രീൻ രംഗത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് സ്റ്റേജ് പരിപാടികളിലൂടെയുമാണ് താരങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയത്. കുറഞ്ഞ കാലം കൊണ്ട് ഇരുവരും നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട താരങ്ങൾ ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകരിലും കണ്ട ആവേശം ചെറുതായിരുന്നില്ല.

Advertisements

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും വൻ ഓളമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്. വിവാഹശേഷം ഇരുവരും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയുന്ന തുമ്പപ്പൂ എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗർഭിണിയായത്.

Also read; ഇങ്ങനെ പോവുകയാണെങ്കിൽ ലേഡീസൂപ്പർ സ്റ്റാർ എന്ന പേര് അധികനാൾ കാണില്ല, സിനിമാ ലോകത്ത് നിന്ന് തന്നെ ഔട്ടാകും; മഞ്ജുവാരിയർക്ക് മുന്നറിയ്പ്പ്

പിന്നീട്, അഭിനയ രംഗത്ത് നിന്ന് മൃദുല മാറി നിന്നു. ഗർഭ കാലം ആസ്വദിക്കുകയായിരുന്നു നടി പ്രസവത്തിനായി ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളതെന്നും കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള ആകാംഷയിലാണെന്നും വ്യക്തമാക്കി മൃദുല വീഡിയോയും പങ്കുവെച്ചിരുന്നു. ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഭർത്താവ് യുവയ്ക്ക് മുൻപേ മൃദുല മിനി സ്‌ക്രീനിൽ എത്തിയതാണ്.

യുവ ഒരു നടൻ എന്നതിലുപരി മെന്റലിസ്റ്റും ഇല്ലൂഷനിസ്റ്റും കൂടിയാണ്. യുവ അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞപ്പൂവ് എന്ന പരമ്പര വളരെ അധികം ജനശ്രദ്ധ നേടിയ ഒരു സീരിയലായിരുന്നു. യുവ ആദ്യമായി മിനിസ്‌ക്രീനിൽ എത്തിയ സീരിയലും ഇത് തന്നെയാണ്. ഇതിലൂടെയും യുവ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെയാണ് മൃദുല പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ കൈ പിടിച്ചുള്ള ചിത്രം മാത്രമാണ് മൃദുലയും യുവയും പങ്കുവെച്ചിരുന്നത്.

Also read; ഞങ്ങൾക്കിയിൽ അകൽച്ച വരാൻ അതും ഒരു കാരണമായി, പലപ്പോഴും എന്ന വേദനിപ്പിക്കുന്ന നിലപാടാണ് പൃഥ്വിരാജ് എടുത്തിട്ടുള്ളത്; വെളിപ്പെടുത്തലുമായി സിബി മലയിൽ

ഇപ്പോൾ കുഞ്ഞിന്റെ ചിത്രവും നൽകിയ പേരും പുറത്ത് വിട്ടിരിക്കുകയാണ് മൃദുല. ശ്രീനിഷ് അരവിന്ദ്, അർച്ചന സുശീലൻ തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തുകയും ചെയ്തു. ധ്വനി കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. പേര് പറയുന്ന യുവ കൃഷ്ണയുടെയും ചിത്രങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. നിരവധി പേർ താരദമ്പതിമാർക്ക് ആശംസകൾ നേർന്നു. ചിത്രം ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു.

Advertisement