കാർത്തിക ദീപത്തിലെ ‘പവിത്ര’ അമൃത വർണ്ണൻ ഇനി പ്രശാന്തിന് സ്വന്തം, താരം വിവാഹിതയായത് ഗുരുവായൂരിൽ വെച്ച് ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും

267

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ അഭിനേത്രിയാണ് അമൃത വർണ്ണൻ. പുനർജനി, വേളാങ്കണ്ണി മാതാവ്, കാർത്തികദീപം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരത്തിന് ആരാധകരും ഏറെയാണ്.

നീണ്ട മുടിയും ഉണ്ടക്കണ്ണുകളുമായി ടെലിവിഷൻ രംഗത്തേക്ക് വന്ന അമൃത വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഓട്ടോഗ്രാഫ് എന്ന സീരിയിലെ കഥാപാത്രത്തിലൂടെയാണ് അമൃതയെ പ്രേക്ഷകർ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് വെള്ളാങ്കണി മാതാവ്, ചക്രവാകം, പുനർജനി, പട്ടുസാരി, ഏഴു രാത്രികൾ, സ്‌നേഹക്കൂട് തുടങ്ങിയ സീരിയലുകളിൽ താരം അഭിനയിച്ചു.

Advertisements

സീരിയലുകൾക്ക് പുറമെ ഹാസ്യ പരിപാടികളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം ഇപ്പോൾ. മലയാളിത്തം ഉള്ള അഭിനേത്രിയായാണ് അമൃത വർണ്ണനെ മിനിസ്‌ക്രീൻ ലോകം വിശേഷിപ്പിക്കാറുള്ളത്.

അതേ സമയം ഇടക്കാലത്ത് സീരിയൽ അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്ത അമൃത വർണൻ കാർത്തികദീപം എന്ന പരമ്പരയിലൂടെ ആയിരുന്നുതിരിച്ചെത്തിയത്. പവിത്ര എന്ന കഥാപാത്രത്തെയാണ് നടി കാർത്തികദീപത്തിൽ അവതരിപ്പിച്ചത്. താൻ വിവാഹിതയാവാൻ പോവുകയാണെന്നുള്ള വിശേഷം അറിയിച്ചായിരുന്നു അടുത്തിടെ നടി എത്തിയത്.

വിവാഹം ജനുവരി 17നാണെന്ന് നടി പറഞ്ഞിരുന്നു. താരത്തിന്റെ സേവ് ദ ഡേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മാവേലിക്കര സ്വദോശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറാണ് അമൃതയെ ജീവിതസഖിയാക്കിയത്.

മണി വർണൻ, സുചിത്ര ദമ്പതികളുടെ മകളായ അമൃത തിരുവനന്തപുരം സ്വദേശിനിയാണ് അമൃത. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം. കോലിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച അമൃതയ്ക്ക് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് സ്നിഷ ചന്ദ്രൻ. കാർത്തികദീപം സീരിയസിൽ പ്രധാന വേഷത്തിൽ സ്നിഷയും എത്തുന്നുണ്ട്. നീലക്കുയിൽ സീരിയൽ അവസാനിച്ചതിന് ശേഷമായാണ് സ്നിഷ കാർത്തികദീപത്തിലേക്ക് എത്തിയത്.

അമൃതയുടേയും പ്രശാന്തിന്റേയും ചിത്രം പങ്കുവെച്ചായിരുന്നു സ്നിഷ ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അമ്മുക്കുട്ടിക്ക് വിവാഹശാംസകൾ എന്ന ക്യാപ്ഷനോടെയായിരുന്നു സ്നിഷ ആശംസ പോസ്റ്റ് ചെയ്തത്.

സ്നിഷയുടെ പോസ്റ്റിന് കീഴിലായി കമന്റുമായി രശ്മി സോമൻ എത്തിയിരുന്നു. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റ് ചെയ്തിട്ടുള്ളത്. വിവാഹ ശേഷം അമൃത അഭിനയ രംഗത്തുണ്ടാവില്ലേയെന്നുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിട്ടുണ്ട്.

പ്രിയ നായികയുടെ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Advertisement