ലാലേട്ടനുമായുള്ള ഈ കെമിസ്ട്രിയുടെ രഹസ്യമെന്താണെന്ന് വെളിപ്പെടുത്തി മീന

242

മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് മീന. തമിഴിലും തെലുങ്കിലും എല്ലാം മിന്നി ത്തിളങ്ങിയ താരം നിരവധി മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ താരരാജാവ് മോഹൻലാലിന് ഒപ്പമാണ് താരം ഏറ്റവും കൂടിതൽ അഭിനയിച്ചിട്ടുള്ളത്.

മോഹൻലാലും മീനയും ജോഡിയായി അഭിനയിച്ച മിക്കചിത്രങ്ങളും സൂപ്പർഹിറ്റുകളും ആയിരുന്നു. ഇരുവരും തമ്മിൽ അഭിനയത്തിന്റെ കാര്യത്തിൽ ഒരു പ്രത്യേക കെമിസ്ട്രി തന്നെയുണ്ടെന്നാ ആരാധകരും സിനിമാക്കുരും പറയുന്നത്.

Advertisements

മോഹൻലാൽ മീന കെമിസ്ട്രിയെ കുറിച്ച് ആരാധകർ എപ്പോഴും പറയാറുണ്ട്. ഇരുവരും ഒന്നിച്ചെത്തുമ്പോൾ ഹിറ്റുകൾ പിറക്കാറുമുണ്ട്. ഇരുവരും വീണ്ടും ഒന്നിയ്ക്കുന്ന ദൃശ്യം 2വിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ. ഫെബ്രുവരി 19നാണ് ദൃശ്യം 2 റിലീസ് ചെയ്യുന്നത്.

മോഹൻലാലുമായുള്ള കെമിസ്ട്രിയെ കുറിച്ചും ദൃശ്യം 2വിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മീന. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മീന മനസ്സു തുറന്നത്. മീനയുടെ വാക്കുകൾ ഇങ്ങനെ:

എല്ലാവരും ചോദിക്കുന്നുണ്ട് കെമിസ്ട്രിയുടെ രഹസ്യമെന്താണെന്നൊക്കെ. പക്ഷേ സത്യം പറഞ്ഞാൽ എനിക്കറിയില്ല. ഞങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ അങ്ങനെയാണ്. ആ കഥാപാത്രങ്ങൾ തന്ന ഇംപാക്ട് വളരെ വലുതായിരുന്നു.

അത് ശരിക്കും അനുഗ്രഹമാണ്. വളരെ സന്തോഷം തോന്നുന്നു. ഒരു കംപ്ലീറ്റ് ആക്ടറിനൊപ്പം ചെയ്യുമ്പോൾ, ഈക്വലായിട്ടല്ലെങ്കിലും, കിട്ടുന്ന ഇംപാക്ട് വളരെ സന്തോഷകരമായ കാര്യമാണ്. ജോർജുകുട്ടി ഇപ്പോഴും പിശുക്കൻ തന്നെയാണെന്ന്. ആദ്യഭാഗത്തെ അപേക്ഷിച്ച് റാണിക്ക് ഒത്തിരി മാറ്റം വന്നിട്ടുണ്ട്.

ദൃശ്യത്തിൽ റാണി വളരെ ഊർജ്ജസ്വലയായ കഥാപാത്രമായിരുന്നു. രണ്ടാം ഭാഗത്തിൽ അങ്ങനെയല്ല. ഒരുപാട് പ്രശ്നങ്ങൾ അവളെ അലട്ടുന്നു. മകളുടെ കാര്യം, പിന്നെ ജോർജുകുട്ടി എവിടെയാണ് ആ മൃതദേഹം മറവ് ചെയ്തതെന്ന് അറിയാത്ത അവസ്ഥ അതൊക്കെ റാണിയെ അലട്ടുന്നുണ്ടെന്നും മീന പറയുന്നു.

അതേ സമയം ഫെബ്രുവരി 19 നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ചെയ്യുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറുമെല്ലാം വൈറലായി മാറിയിട്ടുണ്ട്.

Advertisement