Home Entertainment Celebrities

എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതൽ സ്നേഹം എനിക്ക് വേണം: കിടു ക്യാപ്ഷനുമായി മീനാക്ഷിക്ക് ഒപ്പമുള്ള നമിതയുടെ ചിത്രം

237

മലയാള സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി നടനും സംവിധായകനും ഗായകനും ഒക്കെയായി മാറിയ താരമാമ് നാദിർഷ. മിമിക്രി രംഗത്ത് ഉള്ളപ്പോൾ പാരഡി ഗാനങ്ങളിലൂടെ ആയിരുന്നു നാദിർഷ ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നത്.

അതേ സമയം അടുത്തിടെയായിരുന്നു നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. ഈ വിവാഹ ചടങ്ങുകളിലൂടെ ഏറ്റവും കൂടിതൽ വാർത്തകളിൽ നിറഞ്ഞവരാണ് നടി നമിതാ പ്രമോദും ജനപ്രിയ നായകൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപും.

Advertisements

ചടങ്ങിൽ നമിതയുടെയും മീനാക്ഷിയുടെയും സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. കിടിലൻ ഡാൻസുമായാണ് നമിതയും മീനാക്ഷിയും കുട്ടൂകാരിയുടെ പ്രീ വെഡ്ഡിങ് റിസെപ്ഷനിൽ എത്തിയത്. മീനാക്ഷി ദിലീപിന്റെ കളിക്കൂട്ടുകാരി കൂടിയാണ് ആയിഷ നാദിർഷ.

ഒപ്പം നമിത ഇവരുടെ അടുത്ത സുഹൃത്താണ്. മിക്കപ്പോഴും ഇവർ ഒരുമിച്ചുളള ചിത്രങ്ങളെല്ലം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നാദിർഷയുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയ്ക്കും നമിതയ്ക്കുമൊപ്പം ദിലീപും കാവ്യാ മാധവനും സജീവ സാന്നിദ്ധ്യമായിരുന്നു.

വിവാഹ ആഘോഷ ചിത്രങ്ങൾ നമിതയും മീനാക്ഷിയുമെല്ലാം തങ്ങളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവെച്ചു. അതേസമയം മീനാക്ഷിക്കൊപ്പമുളള പുതിയ ചിത്രത്തിന് നമിത പ്രമോദ് നൽകിയ ക്യാപ്ഷൻ വൈറലായി മാറിയിരുന്നു. ആയിഷ നാദിർഷയുടെ വിവാഹ ആഘോഷങ്ങൾക്കിടെ എടുത്ത ഒരു ചിത്രം തന്നെയാണ് ഇത്തവണയും നടി പങ്കുവെച്ചത്.

മീനാക്ഷി ദിലീപിനൊപ്പമുളള ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് നമിത നൽകിയിരിക്കുന്നത്. എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതൽ സ്നേഹം എനിക്ക് വേണം എന്നാണ് മീനാക്ഷിക്കൊപ്പമുളള ചിത്രത്തിന് നമിത നൽകിയ അടിക്കുറിപ്പ്.

അതേസമയം ദിലീപിന്റെ നായികയായി സിനിമകളിൽ എത്തിയിട്ടുളള താരമാണ് നമിത പ്രമോദ്. സൗണ്ട് തോമ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, കമ്മാരസംഭവം, പ്രൊഫസർ ഡിങ്കൻ തുടങ്ങിയ സിനിമകളിലും ദിലിപും നമിതാ പ്രമോദും ഒന്നിച്ചഭിനയിച്ചു.

മലയാളത്തിൽ അൽ മല്ലുവാണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പിന്നാലെ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടിയുടെതായി അണിയറയിൽ ഒരുങ്ങുന്നു. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

Advertisement