Home Entertainment Celebrities

മഞ്ജു വാര്യരെ കൂടുതൽ ചെറുപ്പക്കാരി ആക്കാൻ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി പ്രമുഖ മേക്കപ്പ് മാൻ

725

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താര സുന്ദരിയാണ് ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. പ്രായം കൂടുംതോറും സുന്ദരിയായി കൊണ്ടിരിക്കുകയാണ് നടി മഞ്ജു വാര്യർ. ലേഡീ സൂപ്പർസ്റ്റാർ എന്ന പേര് വന്നതിന് പിന്നാലെ മഞ്ജു വാര്യരുടെ എല്ലാ കാര്യത്തിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും പുതിയതായി ഹെയർ സ്‌റ്റൈലിൽ കിടിലൻ മേക്കോവർ കൊണ്ട് വന്ന മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് മുൻപും മുടിയിൽ തന്നെ പരീക്ഷണങ്ങൾ നടത്തി കൊണ്ടാണ് നടി എത്താറുണ്ടായിരുന്നത്. വളരെ സിംപിൾ മേക്കപ്പ് ഇഷ്ടപ്പെടുന്ന ആളാണ് മഞ്ജു വാര്യർ എന്നാണ് മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ രാജേഷ് നെന്മാറ പറയുന്നത്.

Advertisements

23 വർഷങ്ങൾക്ക് മുൻപേ പരിചയപ്പെട്ട മഞ്ജു വാര്യരുടെ തിരിച്ച് വരവിനെ കുറിച്ചും ശേഷമുള്ള മേക്കപ്പിനെ പറ്റിയുമൊക്കെയാണ് നാനയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ രാജേഷ് തുറന്ന് സംസാരിച്ചത്. മഞ്ജു വാര്യരുടെ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ രാജേഷ് മേക്കപ്പ് അസിസ്റ്റന്റ് ആയിരുന്നു. 23 വർഷങ്ങൾക്കു മുൻപ് നടിയുടെ കൂടെയുള്ള ചിത്രം രാജേഷിന്റെ കൈയ്യിൽ ഉണ്ടായിരുന്നു.

Also Read
ചൂഷണങ്ങൾ എല്ലാ മേഖലകളിലുമുണ്ട്, അതിനെതിരെയുള്ള കരുതൽ നമ്മുടെ ഭാഗത്തുനിന്നും വേണം : ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ

അത് കാണുമ്പോൾ മഞ്ജു ചേച്ചിക്ക് അത്ഭുതവും കൗതുകവും ആയിരുന്നു എന്നാണ് രാജേഷ് പറയുന്നത്. അതേ സമയം മഞ്ജു വാര്യർ തനിയെ മേക്കപ്പ് ചെയ്യുമോ എന്ന് ചോദിച്ചാൽ ഒരർത്ഥത്തിൽ ഉണ്ടെന്നു തന്നെ പറയാം എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നമ്മൾ ഇപ്പോൾ ഒരു ക്യാരക്ടർ ലുക്ക് വർക്കൗട്ട് ചെയ്തു എന്നു വിചാരിക്കുക.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസമായി കഴിഞ്ഞാൽ ഇന്ന് ഞാൻ തനിയെ ഒന്ന് മേക്കപ്പ് ചെയ്തു നോക്കാം എന്ന് മഞ്ജു പറയാറുണ്ട്. അവർ തനിയെ മേക്കപ്പ് ചെയ്തു കഴിഞ്ഞാൽ നമ്മളൊന്ന് ശ്രദ്ധിക്കുകയും അത് ഒക്കെയാണെന്ന് പറയുകയും ചെയ്താൽ മതിയാകും. മഞ്ജുച്ചേച്ചി യാതൊരു വിധ ടെൻഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലിയുമാണ്.

അതേ സമയം മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചു വരുമ്പോൾ ചെയ്ത സിനിമകളാണ് ഹൗ ഓൾഡ് ആർ യു, പ്രതി പൂവൻകോഴി, എന്നും എപ്പോഴും തുടങ്ങിയ സിനിമകൾ. ഈ സിനിമകളിലെല്ലാം മഞ്ജു ചേച്ചി പക്വതയുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. അതിൽ നിന്നെല്ലാം വൈവിധ്യം തോന്നുന്ന കഥാപാത്രം ആക്കാനാണ് ചതൂർമുഖം എന്ന സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്.

ചേച്ചിയെ കുറച്ചു കൂടി ചെറുപ്പക്കാരിയാക്കി അവതരിപ്പിക്കാൻ എന്തൊക്കെ ചെയ്താൽ ആകും എന്നായിരുന്നു എന്ന ചിന്ത. ഹെയർ സ്റ്റൈൽ കട്ടിങ് ഹെയർ കളറും കൂടാതെ കണ്ണുകളിൽ കോൺടാക്ട് ലെൻസും ഒക്കെയായി യൗവനത്തിലേക്ക് എത്തിക്കാൻ സാധിച്ചു.

Also Read
എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാൻ പറയും, അനുഭവം വെളിപ്പെടുത്തി നടൻ നിസ്താർ സേട്ട്

വളരെ സിമ്പിൾ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യർ എന്നാണ് രാജേഷ് നെന്മാറ പറയുന്നത്. ഹെയർ സ്റ്റൈയിലിൽ ഒക്കെയാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങൾ കൊണ്ടു വരുന്നത്. കണ്ണെഴുതുന്നതിലും പുരികം എഴുതുന്നതിലും ഒക്കെ വളരെ ലളിതമായ രീതിയാണ് മഞ്ജു വാര്യർ ചെയ്യുന്നതെന്നും രാജേഷ് വ്യക്തമാക്കുന്നു.

അതേ സമയം മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് അവസാനം മഞ്ജു വാര്യരുടേതായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഇനി ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം, എന്നിങ്ങനെ നിരവധി സിനിമകളാണ് വരാനിരിക്കുന്നത്.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും വേറിട്ട സിനിമകളിലൂടെയും മഞ്ജു വാര്യർ മലയാളികളുടെ മനസിൽ എന്നും സ്ഥാനം നേടി കഴിഞ്ഞിരിക്കുകയാണ്.

Advertisement