അജിത്തുമായുള്ള പ്രണയ വിവാഹം പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു, ഇപ്പോഴും താൻ ക്രിസ്തീയ വിശ്വാസത്തിൽ തന്നെയാണ്: തുറന്നു പറഞ്ഞ് ശാലിനി

3177

ബാലതാരമായി ത്തെി മലയാളികളുടെ മനം കവർന്ന താരമാണ് ബേബി ശാലിനി. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെയാണ് ശാലിനി മലയാള ചലച്ചിത്ര രംഗത്തേക്ക് ബാലതാരമായി എത്തിയത്. ആദ്യത്തെ സിനിമയിൽ തന്നെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ശാലിനി നേടിയെടുത്തിരുന്നു.

പുരസ്‌കാരങ്ങൾക്ക് പുറമേ നിരവധി ആരാധകരുടെ ഹൃദയം സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. വർഷ ങ്ങൾക്ക് ശേഷം ഫാസിലിന്റെ തന്നെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായികയായി ബേബി ശാലിനി എത്തിയത്.

Advertisements

നായികയായും മലയാളികളെ വിസ്മയിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. മാത്രമല്ല കുഞ്ചാക്കോ ബോബൻ, ബേബി ശാലിനി കോംബോ മലയാളികൾക്കിടയിൽ ശ്രദ്ധേയമായി മാറുകയും ചെയ്തു. തുടർന്നും ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

Also Read
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തിയ ശാലിനി അവിടേയും തകർപ്പൻ വിജയങ്ങൾ ആണ് നേടിയെടു ത്തത്. ശേഷമാണ് ബേബി ശാലിനി തമിഴിലേക്ക് എത്തുന്നത്. അനിയത്തിപ്രാവിന്റെ തമിഴ് റിമേക്കായ കാതലുക്ക് മര്യാദൈ എന്ന സിനിമയിൽ വിജയിയുടെ നായികയായാണ് താരം തമിഴകത്ത് നായികയായി അരങ്ങേറിയത്.

ഫാസിൽ തന്നെ ആയിരുന്നു കാതലുക്ക് മര്യാദൈയും സംവിധാനം ചെയ്തത്. അജിത് നായകനായ അമർക്കളം എന്ന സിനിമ താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. അമർക്കളത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് തല എന്ന് തമിഴ്‌നാട് വിശേഷിപ്പിക്കുന്ന അജിത്തിനെ ബേബി ശാലിനി പ്രണയിക്കുന്നത്. തുടർന്ന് ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. അതോടെ അഭിനയ ജീവിതത്തിൽ നിന്നും താരം ഇടവേള എടുക്കുകയും ചെയ്തു.

അജിത്തിന്റേയും ബേബി ശാലിനിയുടേയും പ്രണയവും വിവാഹവും വാർത്തകളിലും ഇടം പിടിച്ചു. ക്രിസ്ത്യാനിയായ ശാലിനി വിവാഹം കഴിച്ചത് ബ്രാഹ്മണനായ അജിത്തിനെയാണ്. ഷൂട്ടിങ്ങിനിടെ ആദ്യത്തെ അശ്രദ്ധ മൂലം ശാലിനിക്ക് ഒരു അപകടം സംഭവിച്ചു. തുടർന്ന് ശുശ്രൂഷിക്കാനും രോഗ വിവരങ്ങൾ ചോദിക്കാനും എത്തിയ അജിത്തും താരവും തമ്മിൽ പ്രണയത്തിൽ ആവുക ആയിരുന്നു.

അതേ സമയം വിവാഹ ജീവിതത്തെക്കുറിച്ച് താരങ്ങൾ തന്നെ ഇടയ്ക്ക് ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. താൻ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു വിവാഹമെന്ന് ശാലിനി തന്നെ ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ആ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിയിട്ടില്ലെന്നും അതു കൊണ്ട് തന്നെ തന്റെ മാതാപിതാക്കൾക്ക് ഒരിക്കലും വ്യാകുലപ്പെടേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു.

Also Read
ഐശ്വര്യ റായിയെ ലിപ് ലോക്ക് ചെയ്തതിന് ഹൃത്വിക്ക് റോഷനോട് മിണ്ടാതെ അഭിഷേക് ബച്ചൻ, ഐശ്വര്യയ്ക്ക് കിട്ടിയത് 2 വക്കീൽ നോട്ടീസും

മാത്രമല്ല ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്നിട്ടും ഒരു ബ്രാഹ്മണകുടുംബത്തിൽ ജീവിക്കാൻ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്നാണ് താരം പറയുന്നത്. തന്റെ ഇഷ്ടങ്ങൾക്കും വിശ്വാസങ്ങൾക്കും ഒരിക്കൽ പോലും അജിത്തോ കുടുംബമോ എതിരുനിന്നിട്ടില്ല. ഇപ്പോഴും താൻ ക്രിസ്തീയ വിശ്വാസത്തിൽ തന്നെയാണ് ജീവിക്കുന്നത്. മതം മാറിയിട്ടില്ലെന്നും ശാലിനി പറയുന്നു. കൊല്ലം സ്വദേശി ബാബുവിന്റേയും തിരുവല്ല സ്വദേശിനി ആനിയുടേയും മകളായിട്ടാണ് താരം ജനിച്ചത്.

Advertisement