ഫിഷുണ്ട് മട്ടനുണ്ട് ചിക്കനുണ്ട്, ഒറ്റ ഡയലോഗിൽ മലയാളി തിരിച്ചറിയുന്ന താരം, അമ്മാവനും അച്ഛനും ചേട്ടനുമായി തിളങ്ങിയ സരസൻ, കോട്ടയം പ്രദിപ് ഇനി ഓർമ്മ മാത്രം

90

പ്രശസ്ത സിനിമ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലേ കാലോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം ആയിരുന്നു മ ര ണ കാരണം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും, നടന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അതേ സമയം അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയൽക്കാരനുമായി വെള്ളിത്തിരയിൽ തമാശകൾ വാരിവിതറിയ കോട്ടയം പ്രദീപിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. കോമഡി റോൾ ആര് ചെയ്യണമെന്ന ചോദ്യം ഉയരുമ്പോൾ സംവിധായകരുടെ മനസിൽ വരുന്ന വിരലിലെണ്ണാവുന്ന പേരുകളിൽ ഒന്നായി കോട്ടയം പ്രദീപ് മാറിയിട്ട് അധികകാലമായിട്ടില്ല.

Advertisements

കോമഡി റോളുകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി സിനിമയിൽ സജീവമായി നിൽക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. എൽഐസി ജീവനക്കാരനായ പ്രദീപ്, ഐ വി ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തുന്നത്.

രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയിൽ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’യിലെ തൃഷയുടെ അമ്മാവൻ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി.വിനീത് ശ്രീനിവാസന്റെ തട്ടത്തിൻമറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം പ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയൽക്കാരനുമായി പ്രദീപ് സിനിമയിൽ സജീവമായി.

ആമേൻ, ഒരു വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചു.

Also Read
അതെങ്കിലും കൊടുത്തിട്ടേ ഞാൻ പോകാറുള്ളൂ, പിണക്കം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നത് മിക്കവാറും ഞാനായിരിക്കും: ചന്ദ്ര ലക്ഷ്മൺ പറയുന്നു

തമിഴിൽ രാജാ റാണി, നൻപനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. 2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാൽപത് വർഷമായി നാടകരംഗത്തും സജീവമായിരുന്നു.

കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളർന്നതും. കാരാപ്പുഴ സർക്കാർ സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂർത്തിയാക്കി. 1989 മുതൽ എൽഐസിയിൽ ജീവനക്കാരനാണ്.

അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. നിർമാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്.

ചെറിയ സംഭാഷണങ്ങൾ, ചെറിയ വേഷങ്ങൾ, പലതും അപ്രധാനം. പക്ഷേ ചില സംഭാഷണങ്ങൾ മാത്രം മതി കോട്ടയം പ്രദീപ് എന്ന നടനെ തിരിച്ചറിയാൻ. കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി, തോപ്പിൽ ജോപ്പൻ, ആട് ഒരു ഭീകരജീവി്, ലൈഫ് ഓഫ് ജോസൂട്ടി, ഗോദ, തുടങ്ങി എഴുപതിലധികം സിനിമകളിൽ തന്റെ ശൈലി വിടാതെ കോട്ടയം പ്രദീപ് തന്റെ വ്യക്തിമുദ്രപതിപ്പിച്ചു.

മലയാളത്തിന് പുറമെ തമിഴിലും കോട്ടയം പ്രദീപ് ചെറിയ വേഷങ്ങളിലൂടെ തന്നെ അടയാളപ്പെടുത്തി. ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തൽ നായികയുടെ അമ്മാവനായും പ്രദീപ് തിളങ്ങി. ഫിഷുണ്ട് മട്ടനുണ്ട് ചിക്കനുണ്ട് കഴിച്ചോളൂ. കഴിച്ചോളൂ ഇതായിരുന്നു സിനിമയിൽ പ്രദീപിന് കാര്യമായി പറയാനുണ്ടായിരുന്നത്.

അത് മതിയായിരുന്നു കോട്ടയം പ്രദീപിന് പ്രേക്ഷക മനസിലിടം നേടാൻ. അഭിനയരംഗത്ത് സ്‌കൂൾ പഠനകാലത്ത് തന്നെ സജീവമായിരുന്നു പ്രദീപ്. യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യം. ടെലി സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്. 2001ൽ പുറത്തിറങ്ങിയ ‘ഈ നാട് ഇന്നലെ വരെ ‘എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. കല്യാണ രാമൻ, ഫോർ ദ പീപ്പിൾ, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബിഗ് ഫാദർ തുടങ്ങി രണ്ട് പതിറ്റാണ്ടോളം എഴുപതോളം സിനിമകളുടെ ഭാഗവുമായി പ്രദീപ്.

Also Read
വീടു ജപ്തിയ്ക്കിടെ പൊലീസ് സംഘത്തെ തടയുന്നതിനിടയിലും താൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ കയ്യിൽ അടക്കി പിടിച്ചിരുന്നു അവൻ ; ശ്രദ്ധ നേടി നവ്യ നായരുടെ ഹൃദയ സ്പർശിയായ കുറിപ്പ്

എന്നാൽ പ്രദീപ് എന്ന നടൻ ശ്രദ്ധിക്കപ്പെടുന്നത് 2010 ൽ വിണ്ണൈ താണ്ടി വരവായ എന്ന സിനിമയിലൂടെ ആയിരുന്നു. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് ഭാഗമായി. ‘വിണ്ണൈത്താണ്ടി വരുവായ’യ്ക്ക് ശേഷം പ്രദീപിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല എന്നും പറയാം.

സിനിമകളിൽ അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയൽക്കാരനുമായി പ്രദീപ്. മണ്ടനായ, നിഷ്‌കളങ്കനായ നാട്ടിൻ പുറത്തുകാരനായും, ബിവറേജ് ഉദ്യോഗസ്ഥനായും, പൊലീസ് കോൺസ്റ്റബിളായും പ്രദീപ് തന്റെ ഭാഗം ഭംഗിയായി. തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം ഇത്തരത്തിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.

ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും നിമിഷങ്ങൾ മാത്രമെത്തി പ്രേക്ഷകരെ ചിരിപ്പിച്ചു.

തമിഴിൽ രാജാ റാണി, നൻപനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. വെള്ളിത്തിരയിലേക്കുള്ള പ്രതീപിന്റെ കടന്നുവരും ശ്രദ്ധേയമാണ്. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു. എന്നാൽ, അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് ടെലിവിഷൻ രംഗത്തേക്ക് അപ്രതിക്ഷിതമായി പ്രദീപിന് അവസരം ലഭിക്കുന്നത്.

മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിനെ അണിയറ പ്രവർത്തകർ തെരഞ്ഞെടുക്കുക ആയിരുന്നു. ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ. മോഹൻലാൽ നായകനായി എത്തുന്ന ആറാട്ടാണ് കോട്ടയം പ്രദീപിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, ‘ആറാട്ടി’ന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്.

Also Read
വീടു ജപ്തിയ്ക്കിടെ പൊലീസ് സംഘത്തെ തടയുന്നതിനിടയിലും താൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ കയ്യിൽ അടക്കി പിടിച്ചിരുന്നു അവൻ ; ശ്രദ്ധ നേടി നവ്യ നായരുടെ ഹൃദയ സ്പർശിയായ കുറിപ്പ്

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരം ആയിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, കഴിവുള്ള കലാകാരൻ ആയിരുന്നുവെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. ‘ആറാട്ടി’ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ എന്നായിരുന്നു കുറിപ്പ്.

കോട്ടയം പ്രദീപിന്റെ മരണത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെ പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം ഫേസ്രബുക്ക് പോസ്റ്റിൽ കുറിച്ചു.

Advertisement