അതെങ്കിലും കൊടുത്തിട്ടേ ഞാൻ പോകാറുള്ളൂ, പിണക്കം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നത് മിക്കവാറും ഞാനായിരിക്കും: ചന്ദ്ര ലക്ഷ്മൺ പറയുന്നു

364

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ തിളങ്ങിയ താരമായിരുന്നു നടി ചന്ദ്ര ലക്ഷ്മൺ. അടുത്തിടെയാണ് താരം വിവാഹിതയായത്. പ്രശസ്ത സീരിയൽ നടൻ ടോഷ് ക്രീസ്റ്റിയെ ആണ് താരം വിവാഹം കഴിച്ചത്.ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും.

സ്വന്തം സുജാത എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങൾ പിന്നീട് ജീവിതത്തിലും ഒന്നാവുക ആയിരുന്നു. പ്രേക്ഷകർ ആഗ്രഹിച്ച ഒരു കൂടിച്ചേരൽ കൂടിയായിരുന്നു ഇത്. വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് ശേഷവും ചന്ദ്ര സീരിയലിൽ സജീവമാണ്. സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്.

Advertisements

പിന്നീട് സൗഹൃദത്തിലാവുകയും അത് പ്രണയമായി മാറുകയും ആയിരുന്നു. കുടുംബവും കരിയറിനും ഒരുപോലെ പ്രധാന്യം കൊടുക്കുന്നവരാണ് ചന്ദ്രയും ടോഷും. തന്നേയും തൊഴിലിനേയും മനസ്സിലാക്കുകയും കുടുംബത്തെ സേഹിക്കുകയും ചെയ്യുന്ന ജീവിത പങ്കാളിയെ വേണമെന്നായിരുന്നു ചന്ദ്രയുടെ ആഗ്രഹം.

Also Read
ആക്ഷൻ പറഞ്ഞിട്ടും ഡയലോഗ് പറയാൻ താമസിക്കുന്നു എന്ന് തന്നെ കുറിച്ച് പരാതി പറഞ്ഞ തെലുങ്ക് സംവിധായകന് മാസ്സ് മറുപടി കൊടുത്ത് മോഹൻലാൽ

അത്തരത്തിലൊരു ആളിനെ തന്നെയാണ് ജീവിതത്തിൽ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത ടോഷുമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹത്തിന് ശേഷമുളള ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ചന്ദ്ര ലക്ഷ്മൺ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തം സുജാത സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷവേളയിലാണ് തങ്ങൾ കണ്ടുമുട്ടുന്നതെന്നാണ് ചന്ദ്ര പറയുന്നത്.

എല്ലാവരും പെട്ടെന്ന് ഇഷ്ടപ്പെടുന്ന, ആളുകളുമായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. അങ്ങനെ എന്തുകാര്യവും തുറന്നു സംസാരിക്കാവുന്ന എന്റെ ഒരു നല്ല സുഹൃത്തായി മാറി. പ്രേക്ഷകർ പറഞ്ഞു പറഞ്ഞാണ് ജീവിതകാലം മുഴുവൻ തുണയായിക്കൂടെ എന്ന ചിന്ത ഞങ്ങളിൽ ഉണ്ടാകുന്നത്. എന്നെയും എന്റെ തൊഴിലിനെയും വളരെയധികം ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

അദ്ദേഹമാണ് എന്റെ സോൾമേറ്റ് എന്ന തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു. പ്രണയം തുടങ്ങുന്നതിന് മുൻപ് ഒന്നിച്ച ഗാനം ആലപിച്ചതിനെ കുറിച്ചും ചന്ദ്ര പറയുന്നുണ്ട്. ‘ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക’ എന്ന ഗാനം ആയിരുന്നു ആലപിച്ചിരുന്നത്. ഈ പാട്ട് പാടിയതിനെ ശേഷംസീരിയൽ ടീമിൽനിന്നു കുറേ ട്രോളുകളും കളിയാക്കലുമൊക്കെ ഉണ്ടായി.

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടെന്ന് അന്നേ അവർക്കു തോന്നിക്കാണും. പക്ഷേ ആ സമയത്ത് അങ്ങനെയൊരു ചിന്ത ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. എല്ലാം തമാശയായിട്ടാണ് അന്ന് കണ്ടത്. എന്നാൽ പിന്നീട് കൊവിഡ് പോസിറ്റീവ് ആയതിന് ശേഷമാണ് കൂടുതൽ അടുക്കുന്നത്. കൊവിഡ് കാരണം സംസാരിക്കാൻ പോലും ആവാത്ത വിധം ഞാൻ ബുദ്ധിമുട്ടിയിരുന്നു. അപ്പോൾ പരസ്പരം മെസേജ് അയച്ച് വിവരങ്ങൾ തിരക്കുമായിരുന്നു.

വയ്യാതിരിക്കുമ്പോഴും പരസ്പരം സന്തോഷിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. സുഹൃത്ത് എന്ന നിലയിൽ കൂടുതൽ മനസ്സിലാക്കാനായത് അപ്പോഴാണെന്നും ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.പരസ്പരം മനസ്സിലാക്കാനുള്ള സമയമായിരുന്നു വിവാഹത്തിനു മുമ്പുള്ള രണ്ടു മാസക്കാലം. അതേ സമയം വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ചന്ദ്ര പറയുന്നുണ്ട്. ജോലിയും വ്യക്തിജീവിതവും സുഗമമായി കൊണ്ടു പോകാൻ സാധിക്കുന്നുണ്ട്.

ജോലിയുടെ ഭാഗമായാണ് കൊച്ചിയിൽ തങ്ങുന്നത്. ബ്രേക്ക് കിട്ടുമ്പോൾ കുന്നംകുളത്തോ ചെന്നൈയിലോ പോകും. വെളുപ്പിന് ഷൂട്ട് ഉള്ള ദിവസങ്ങളിൽ ടോഷേട്ടന് ചായയെങ്കിലും ഇട്ടു കൊടുത്തിട്ടേ പോകാറുള്ളൂ. പിന്നെ വീട്ടു ജോലികളിലും മറ്റും ടോഷേട്ടൻ സഹായിക്കുമെന്നും ചന്ദ്ര പറയുന്നു.

Also Read
ഐശ്വര്യ റായിയെ ലിപ് ലോക്ക് ചെയ്തതിന് ഹൃത്വിക്ക് റോഷനോട് മിണ്ടാതെ അഭിഷേക് ബച്ചൻ, ഐശ്വര്യയ്ക്ക് കിട്ടിയത് 2 വക്കീൽ നോട്ടീസും

വിവാഹത്തിന് മുൻപ് എടുത്ത തീരുമാനത്തെ കുറിച്ചും ചന്ദ്ര പറയുന്നുണ്ട്. പിണക്കമോ പരിഭവമോ ഉണ്ടായാൽ രാത്രി ഉറങ്ങുന്നതിനു മുന്നേ അതു പരിഹരിക്കണം എന്നാണ് തങ്ങൾ എടുത്ത തീരുമാനം . പിറ്റേന്ന് അതുമായി ബന്ധപ്പെട്ട് വഴക്കിടേണ്ടി വരരുത്. അത് ഇതുവരെ പാലിക്കാൻ ഞങ്ങൾക്കായി.

പിണക്കം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നത് മിക്കവാറും ഞാനായിരിക്കും. കാരണം എനിക്കു പെട്ടെന്ന് ദേഷ്യം വരും. അതുപോലെ തണുക്കുകയും ചെയ്യും. ടോഷേട്ടന് ദേഷ്യം വരാറേയില്ല. എങ്ങാനും വന്നു കഴിഞ്ഞാൽ അത് ഒന്നൊന്നര ദേഷ്യമായിരി ക്കുമെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു.

Advertisement