വിവാഹ ശേഷം സിനിമയിൽ അഭിനയാക്കത്തതിന്റെ കാരണക്കാരൻ ഷാജി കൈലാസല്ല: മനസ്സു തുറന്ന് ആനി

126

ബാലചന്ദ്രമേനോൻ ഒരുക്കിയ അമ്മയാണ സത്യം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരസുന്ദരിയായിരുന്നു ആനി. പിന്നീട് നരിവധി സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളായി ആനി മാറി.

സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ആനി പ്രമുഖ സംവിധായകൻ ഷാജി കൈലാസിന് പ്രണയിക്കുന്നതും വിവാഹിതയാവുന്നതും. ഷാലി കൈലാസുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് കുടുംബിനിയായി കഴിയുകയാണ് ആനി.

Advertisements

Also Read
ഹോട്ടൽ ബോയിയോട് പറഞ്ഞത് ഓർക്കാതെ ഇന്റർവ്യൂ കഴിഞ്ഞ് ഹോട്ടലിൽ നിന്നും മടങ്ങി പോയി, പിന്നീട് കൊടുത്ത വാക്ക് പാലിക്കാൻ ടൊവീനോ തോമസ് ചെയ്തത് ഇങ്ങനെ, കൈയ്യടിച്ച് ആരാധകർ

എന്നാൽ അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന ചാനൽ പരിപാടിയിൽ അവതാരകയായി ആനി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. ബ്രേക്ക് എടുത്ത് ഇത്രയും കാലമായിട്ടും ആനി എന്തുകൊണ്ടാണ് സിനിമയിലേക്ക് മടങ്ങി എത്താത്തത് എന്ന് ആരാധകർ ഇപ്പോഴും തിരക്കുന്ന ഒരു കാര്യമാണ്.

ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേള എടുത്തതിനെക്കുറിച്ചും മടങ്ങി എത്താത്തതിനെ കുറിച്ചും ആനി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിലേക്ക് മടങ്ങി വരാത്തതിന്റെ കാരണക്കാരൻ ഷാലി കൈലാസ് അല്ലെന്നും അത് തന്റെ തീരുമാനം ആണെന്നുമാണ് ആനി പറയുന്നത്.

Also Read
കൂടുതലും ലഭിച്ചത് അത്തരം കഥാപാത്രങ്ങൾ, അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി: സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നതിന്റെ കാരണം പറഞ്ഞ് ബീന ആന്റണി

ആനിയുടെ വാക്കുകൾ ഇങ്ങനെ:

ജോയിന്റ് ഫാമിലിയിലാണ് വളർന്നത് ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. ആ ഗ്യാപ് അറിയാതെയാണ് വളർന്നത്. വിവാഹ ശേഷം അഭിനയിക്കുന്നതിൽ അന്നേ താൽപര്യമില്ലായിരുന്നു. അതേക്കുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നു. ലൊക്കേഷനിൽ വെച്ച് ഷാജി കൈലാസിനെ കാണാറുണ്ടായിരുന്നു.

താരസംഘടനയായ അമ്മയുടെ യോഗത്തിനൊക്കെ കാണാറുണ്ടായിരുന്നു. മഴയത്തും മുൻപെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്, അത് താനാണെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് പ്രണയം പറഞ്ഞത്.

ക്രിസ്ത്യൻ രീതികളിൽ നിന്നും മാറി ഹിന്ദു കുടുംബത്തിലേക്ക് വന്നതിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. പെട്ടെന്ന് എല്ലാമായി അഡ്ജസ്റ്റ് ചെയ്യാനായിരുന്നു. ഇപ്പോഴും അന്നദാതാവ് സിനിമയാണ്. കുട്ടികൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു.

Advertisement