Home Entertainment Celebrities

അനുപമ ആൺകുഞ്ഞിനാണ് ജന്മം നൽകിയത്, അച്ഛനായ സന്തോഷം പങ്കുവച്ച് സീരിയൽ താരം പ്രദീപ് ചന്ദ്രൻ, ആശംസകളുമായി ആരാധകർ

77

മലയാളം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ചെറുതും വലുതുമായ വേഷങ്ങൾ അവതരപ്പിച്ച് തിളങ്ങിനിൽക്കുന്ന നടനാണ് പ്രദീപ് ചന്ദ്രൻ. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെയും പോലീസ് ഓഫീസറായിട്ടാണ് പ്രദീപ് ചന്ദ്രന്റെ മുഖം സുപരിചിതമായിട്ടുള്ളത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം ആദ്യ 50 കോടിക്ലബ് ചിത്രമായ ദൃശ്യം അടക്കം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലും താരം എത്തിയിട്ടുണ്ട്. നിരവധി ഷോകളിലൂടെയും അഭിനയ മകവിിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌ബോസിലും എത്തിയിരുന്നു. ബിഗ്ബോസ് മലയാളം രണ്ടാം സീസണിൽ എത്തിയ പ്രദീപ് ചന്ദ്രനെ അവിടേയും ആരാധകർ ഏറ്റെടുത്തിരുന്നു.

Advertisements

കൂടുതലും മിനിസ്‌ക്രീൻ താരങ്ങളായിരുന്നു ബിഗ്ബോസ് മലയാളം രണ്ടാം സീസണിൽ എത്തിയത്. അതിൽ പ്രേക്ഷകർക്ക് ഏറ്റവുമധികം സുപരിചിതനായ താരമായിരുന്നു പ്രദീപ്. ബിഗ്ബോസിലെ ആര്യ വീണ ഗ്യാങ്ങിൽപ്പെട്ട ഒരാൾ തന്നെയായിരുന്നു പ്രദീപും.

ബിഗ്ബോസിൽ താരം പാതി വഴിക്ക് താരം യാത്ര അവസാനിപ്പിച്ചിരുന്നു. അതേ സമയം ഇപ്പോഴിതാ താരം അച്ഛനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. പ്രദീപിന്റെയും അനുപമയുടെയും ജീവിതത്തിലേക്ക് കാത്തിരിപ്പിനൊടുവിൽ കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നടൻ തന്നെയാണ് ഈ സന്തോഷ വിവരം പ്രേക്ഷകരെ അറിയിച്ചത്.

അനുപമ ആൺകുഞ്ഞിനാണ് ജന്മം നൽകിയതെന്ന് പ്രദീപ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരിക്കുന്നത്. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയും കരുനാഗപ്പള്ളി സ്വദേശിയുമായ അനുപമ രാമചന്ദ്രനാണ് താരത്തിന്റെ ഭാര്യ.

Advertisement