മലയാള സിനിമയിൽ നിരവധി നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് പാർവ്വതി തിരുവോത്ത്. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ ആർക്കു മുന്നിലും ശക്തമായി പാലിക്കുന്ന നടികൂടിയാണ് പാർവ്വതി.
ഇപ്പോഴിതാ പാർവതി തിരുവോത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരി ക്കുന്നത്. താൻ ഉപയോഗിച്ചിരുന്ന മാസ്‌ക് ഊരി തനിക്ക് കുട പിടിക്കുന്ന ആളുടെ കയ്യിൽ കൊടുക്കുന്ന പാർവതിയുടെ ചിത്രമാണ് വിമർശനങ്ങൾക്ക് കാരണം.

ഹരി പനങ്ങാട് എന്ന യുവാവ് ആണ് ഈ ചിത്രങ്ങൾ സഹിതം പങ്കുവെച്ച് പാർവതിക്ക് എതിരെ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്.
സവർണ ബ്രഹ്‌മണിക്കൽ ഹെജിമണിക്കാരുടെ കുറേ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത് എന്നാണ് ഹരി കുറിക്കുന്നത്. ഹരി പനങ്ങാടിന്റെ കുറിപ്പ് പൂർണ്ണ രൂപം:

മോഹൻലാൽ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ട്രോൾ മഴ നനഞ്ഞതുമാണ്. ഈ ചിത്രത്തിൽ പാർവതിക്ക് പകരം മോഹൻലാലോ മമ്മൂട്ടിയോ( മമ്മൂട്ടി ആണെങ്കിലും രക്ഷപെട്ടു പോകും.മോഹൻലാൽ ആണ് എല്ലാവരുടെയും സ്ഥിരം ഇര) ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ.
Also Read
മമ്മൂക്ക റാഗ് ചെയ്ത രസകരമായ അനുഭവം പങ്കു വച്ച് നിഖില വിമൽ
ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്. ഏത് ,കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്‌ക് തന്നെ. സവർണ ബ്രഹ്‌മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത് എന്നായിരുന്നു കുറിപ്പ്.









