എനിക്ക് ജഗദീഷിന്റെ നായികയാകാൻ താൽപ്പര്യമില്ല, കാരണം സഹിതം സംവിധായകനോട് സുചിത്ര; പിന്നെ സംഭവിച്ചത് ഇങ്ങനെ

19361

ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടിയാണ് സുചിത്ര മുരളി. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മമ്മൂട്ടി അഥിതി താരമായി എത്തി വൻ വിജയം നേടിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ജോഷി ചിത്രത്തിലൂടെയാണ് സുചിത്ര സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി സുചിത്ര മാറിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ സുചിത്ര ബാലതാരമായാണ് സിനിമയിലെത്തുന്നത്. പിന്നീട് നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നീട് തുടർച്ചയായി നിരവധി ഹിറ്റുകളിലെ നായികയായി എത്തി മലയാളികളുടെ മനസിൽ ഇടം നേടുകയായിരുന്നു.

Advertisements

2002 ലായിരുന്നു സുചിത്രയുടെ വിവാഹം. വിവാഹ ശേഷം താരം സിനിമയിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു. വിവാഹ ശേഷം സുചിത്ര കുടുംബത്തോടൊപ്പം യുഎസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അമേരിക്കയിൽ നൃത്ത വിദ്യാലയവും നടത്തുന്നുണ്ട് താരം.

ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ നടി സജീവമാണ്. അതേ സമയം 90 കളിലെ മലയാളത്തിലെ രണ്ടാംനിര നായകൻമാരായിരുന്ന ജഗദീഷിന്റേയും സിദ്ധീഖിന്റേയും നായികയാട്ടായിരിക്കും സുചിത്ര കൂടുതലും അഭിനയിച്ചിട്ടുണ്ടാവുക.

ഇപ്പോഴിതാ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് സുചിത്ര. പരിപാടിക്കിടെ രസകരമായൊരു അനുഭവവും താരങ്ങൾ പങ്കുവച്ചു. ഒരിക്കൽ ഒരു സിനിമയിൽ തന്റെ നായികായി അഭിനയിക്കുന്ന തിൽ താൽപര്യമില്ലെന്ന് സുചിത്ര പറഞ്ഞതിനെ കുറിച്ച് ജഗദീഷ് വെളിപ്പെടുത്തുക ആയിരുന്നു.

Also Read
ഇത് മോഹൻലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കിൽ എന്താുമായിരുന്നു, കുട പിടിക്കുന്ന ആളിന്റെ കയ്യിൽ ഉപയോഗിച്ച മാസ്‌ക് ഊരി കൊടുക്കുന്ന പാർവതി തിരുവോത്ത്: നടിക്ക് എതിരെ സോഷ്യൽ മീഡിയ

എന്റെ കൂടെ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ള നടിമാരിൽ ഒരാളാണ് സുചിത്ര. ഒരുപാട് സിനിമകളിൽ പെയർ ആയി അഭിനയിച്ചിട്ടുണ്ട്. മിമിക്സ് പരേഡ്, കാസർഗോഡ് കാദർഭായ്, സ്ഥലത്തെ പ്രധാന പയ്യൻസ്, മക്കൾ മാഹാത്മ്യം അങ്ങനെ. പിന്നെ ഞാനും സിദ്ധീഖുമായിട്ടുള്ള കോമ്പിനേഷിലും എന്റെ നായികയായി സുനിത, സിദ്ധീഖിന്റെ നായികയായി സുചിത്ര. ഒടുവിൽ സുചിത്രയ്ക്ക് തന്നെ ബോറടിച്ചുവല്ലേ എന്നായിരുന്നു ജഗദീഷ് ചോദിക്കുന്നു.

എന്നെ അങ്ങനെയങ്ങ് ടാഗ് ചെയ്തു. ജഗദീഷിന്റേയും സിദ്ധീഖിന്റേയും നായിക എന്ന്. വേറൊരാളുടെ കൂടെ ഞാൻ അഭിനയിക്കുന്നത് വളരെ അപൂർവ്വമായിട്ടാണ്. അതുകൊണ്ട് തന്നെ വേറെ ആരുടെയെങ്കിലും കൂടെ വരണമെന്ന് നമ്മൾ ആരായാലും ആഗ്രഹിക്കില്ലേ? പക്ഷെ നമ്മൾ ചെയ്തതിൽ ഭൂരിഭാഗം സിനിമകളും ഹിറ്റുകളും നൂറ് ദിവസം ഓടിയതുമായിരിക്കും എന്നും സുചിത്ര പറയുന്നു.അതുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്. സുചിത്ര ഒരിക്കൽ സംവിധായകനോട് പറഞ്ഞു, ജഗദീഷേട്ടനെ എന്റെ നായകനായി കാസ്റ്റ് ചെയ്യരുതെന്ന്.

പക്ഷെ അത് നല്ല ഉദ്ദേശത്തോടെ ആയിരുന്നു സുചിത്ര പറഞ്ഞത്. സുചിത്രയ്ക്ക് ആ കഥയിൽ പ്രതിയുടെ റോളില്ല. സുചിത്ര നല്ല ഉദ്ദേശത്തോടെയാണ് പറയുന്നത്. ചിത്രം ഹിറ്റ്ലർ ആയിരുന്നു. അതിന് തൊട്ട് മുമ്പ് ഞാനും സുചിത്രയും ഒരു സിനിമയിൽ നായികയും നായകനുമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

സംവിധായകൻ സിദ്ധീഖ് സിനിമയുടെ കഥ പറഞ്ഞപ്പോൾ സുചിത്ര അദ്ദേഹത്തിനോട് ഒരു അഭ്യർത്ഥന നടത്തി. ഞാൻ ജഗദീഷേട്ടനൊപ്പം നായകനായി വേറൊരു സിനിമ ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലും ജഗദീഷേട്ടനാണ് പെയർ. ബുദ്ധിമുട്ടില്ലെങ്കിൽ അതൊന്ന് മാറ്റിയാൽ നന്നായിരുന്നുവെന്ന് പറഞ്ഞുവെന്ന് ജഗദീഷ് പറയുമ്പോൾ താൻ പറഞ്ഞുവെന്ന് സുചിത്രയും സമ്മതിക്കുന്നുണ്ട്.

പിന്നീട് സിദ്ധീഖ് എന്നെ കണ്ടപ്പോൾ കാര്യം പറഞ്ഞു. ഒരു മാറ്റം വേണമെന്ന്. സിദ്ധീഖിനോട് ഇഷ്ടമുള്ളത് പോലെ ചെയ്തോളൂ, എനിക്ക് നിങ്ങളുടെ സിനിമയിൽ അഭിനയക്കണം എന്നേയുള്ളൂവെന്ന് ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ ചിപ്പിയെ ജഗദീഷിന്റെ നായികയാക്കാം എന്നായി സിദ്ധീഖ്.

അതിന് ശേഷം പടമൊക്കെ കഴിഞ്ഞ ശേഷം സുചിത്രയുടെ പെയറിനെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ ഇപ്പോൾ തന്നെ പടം ലെംങ്തിയാണ്, സുചിത്രയുടെ പ്രണയം കൂടെയിട്ടാൽ വല്ലാതെ നീണ്ടു പോകുമെന്നും അതിനാൽ സുചിത്രയ്ക്ക് പെയർ കൊടുത്തില്ലെന്ന് സിദ്ധീഖ് പറഞ്ഞത്.

Also Read
മമ്മൂക്ക റാഗ് ചെയ്ത രസകരമായ അനുഭവം പങ്കു വച്ച് നിഖില വിമൽ

അങ്ങനെ എനിക്ക് പെയറിനെ കിട്ടിയപ്പോൾ സുചിത്രയ്ക്ക് പെയർ പോയിയെന്നും ജഗദീഷ്. അതേസമയം താൻ പിന്നിൽ നിന്നും കുത്തുക ആയിരുന്നില്ലെന്നും ജഗദീഷേട്ടനുമായി ചർച്ച ചെയ്ത ശേഷമാണ് സംവിധായകനോട് സംസാരിക്കുന്നത് എന്നും സുചിത്ര പറയുന്നുണ്ട്. ഒരു മാറ്റം ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും എനിക്ക് വിഷമമൊന്നും തോന്നിയി ല്ലെന്ന് ജഗദീഷും പറയുന്നു. ചിലപ്പോൾ നായകന്മാരും ഇങ്ങനെ പറയാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Advertisement