ഞാനും മോണിക്കയും പിരിയാൻ കാരണം നിമിഷ അല്ല, നിമിഷയെ ഞാൻ പ്രണയിക്കുന്നില്ല, അവൾ എന്റെ സുഹൃത്ത് മാത്രമാണ്; തുറന്നു പറഞ്ഞ് ജാസ്മിൻ എം മൂസ

185

മലയാളം ബിഗ് ബോസ് നാലാം പതിപ്പിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് ജാസ്മിൻ എം മൂസയുടേത്. അറുപത് ദിവസത്തിന് മുകളിൽ വീട്ടിൽ ശക്തമായി നിലകൊണ്ടിരുന്ന മത്സാർഥി വളരെ പെട്ടാണ് ഒരു ദിവസം താൻ ഷോ ക്വിറ്റ് ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് ഹൗസിൽ നിന്നും ഇറങ്ങിപ്പോയത്.

ആരും പ്രതീക്ഷിച്ചിരുന്നില്ല ജാസ്മിൻ ക്വിറ്റ് ചെയ്യുമെന്ന്. എല്ലാവരും ടോപ്പ് ഫൈവിലേക്ക് മനസിൽ കണ്ടിരുന്ന മത്സരാർഥികളിൽ ഒരാളും ജാസ്മിൻ ആയിരുന്നു. റോബിനും ആായുള്ള പ്രശ്‌നങ്ങളെ തുടർന്ന് മാനസീകമായി തളർന്ന ജാസ്മിൻ തനിക്കിനി വീട്ടിൽ തുടരാൻ സാധിക്കില്ലെന്ന് പ്രഖ്യാപിക്കുക ആയിരുന്നു.

Advertisements

സീസൺ ഫോറിലെ ഏറ്റവും ജനുവിനായ മത്സരാർഥി ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന പേരും ജാസ്മിന്റേത് ആയിരിക്കും. അതേസമയം ജാസ്മിൻ തന്റെ ജീവിത കഥകളെല്ലാം ഹൗസിൽ വെച്ച് മത്സരാർഥികളോട് തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല താനൊരു സ്വ വ ർ ഗാ നു രാഗിയാണെന്നും തന്റെ പെൺ സുഹൃത്തിന് ഒപ്പമാണ് ബാംഗ്ലൂരിൽ കഴിയുന്നതെന്നും ജാസ്മിൻ തുറന്ന് പറഞ്ഞിരുന്നു.

ജീവിത അനുഭവങ്ങളെല്ലാം ജാസ്മിൻ തുറന്ന് പറയാറുണ്ടായിരുന്നതിനാൽ മോണിക്കയും ജാസ്മിന്റെ പ്രിയപ്പെട്ട നായക്കുട്ടി സിയാലോയുമെല്ലാം എല്ലാവർക്കും സുപരിചിതരായിരുന്നു. ഒരു വർഷമായി മോണിക്കയും ജാസ്മിനും പ്രണയത്തിൽ ആയിരുന്നു.

എന്നാലിപ്പോൾ ഇരുവരും പ്രണയം അവസാനിപ്പിച്ചിരിക്കുക ആണ്. ജാസ്മിൻ തന്നെയാണ് പ്രണയം തകർന്ന വിവരം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. നിങ്ങൾക്ക് എല്ലാവർക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേൾഫ്രണ്ട് ആയിരുന്നു.

കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയാണ്. ഞാൻ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാൻ ഷോയിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക്ക ആയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബർ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്.

അതുപോലെ തന്നെ ഇതിലൊന്നും പാർട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവൾ അർഹിക്കുന്നത് അല്ല. ബിഗ് ബോസിൽ നിന്നും വന്നപ്പോൾ ഞാൻ ഇമോഷണലിയും മാനസികയുമായും തകർന്നു. ഈ സാഹചര്യത്തിൽ മോണിക്കയുമായി തുടർന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അർഹത അവൾക്കുണ്ട്.

എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാൻ പറ്റി ‘ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവൾ അർഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാൻ തീരുമാനിച്ചു എന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. ഇപ്പോൾ ബ്രേക്കപ്പ് പ്രഖ്യാപിച്ച ശേഷം വീണ്ടും മോണിക്കയ്‌ക്കൊപ്പം ജാസ്മിൻ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

മോണിക്ക മറ്റൊരാളെ പ്രണയിക്കുന്നു എന്നും രണ്ടുപേർക്കും എല്ലാത്തത്തിൽ നിന്നും കരകയറുന്നതിന് വേണ്ടി യാണ് പിരിഞ്ഞതെന്നുമാണ് ഇരുവരും വീഡിയോയിലൂടെ പറയുന്നത്. മോണിക്ക മറ്റൊരാളെ പ്രണയിക്കുന്നു. ഞാൻ ബിഗ് ബോസിൽ പോകുമ്പോൾ അവളും ഞാനും തമ്മിലുള്ള പ്രണയം അത്ര സ്ട്രാങായിരുന്നില്ല.

മാത്രമല്ല അവളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ അവൾക്കൊപ്പം നിൽക്കാൻ എനിക്ക്ക ഴിഞ്ഞില്ല. നല്ലൊരു പങ്കാളിയെ അവൾ അർഹിക്കുന്നു. അതിനാലാണ് ഞങ്ങൾ ബ്രേക്ക് എടുക്കുന്നത്. പിന്നെ നിമിഷയ്ക്ക് ഞങ്ങളുടെ ബ്രേക്കപ്പിൽ യാതൊരു പങ്കുമില്ല. അവൾ ഞങ്ങളുടെ രണ്ടുപേരുടെയും നല്ല സുഹൃത്ത് മാത്രമാണ്.

ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥയിൽ ആശ്വസിപ്പിക്കുന്നതും അവളാണ്. ഈ പ്രശ്‌നത്തിലേക്ക് നിമിഷയെ കൂടി വലിച്ചിട്ട് പുതിയ തലക്കെട്ടുകൾ ഉണ്ടാക്കരുത് എന്നാണ് ജാസ്മിനും മോണിക്കയും പറയുന്നത്. ജാസ്മിനും നിമി ഷയും ബിഗ് ബോസിൽ വെച്ച് അടുത്ത സുഹൃത്തുക്കളായവരാണ്. ഇരുവരും ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം റീയൂണിയൻ ചെയ്തതിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായിരുന്നു.

Advertisement