ഒടുവിൽ ദിലീപിനെ തേടി ആ സന്തോഷ വാർത്ത എത്തി, ആഹ്ലാദത്തിൽ താര കുടുംബം, അർമാദിച്ച് ആരാധകർ

3830

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികളുടെ ജനപ്രിയ നായകൻ ആയി മാറിയ സൂപ്പർതാരമാണ് നടൻ ദിലീപ്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായകനായി വേഷമിട്ട ദീലീപ് നിർമ്മാണ രംഗത്തും തന്റെ കഴിവ് തെളിയിച്ച താരമാണ്.

ഇപ്പോഴിതാ ദിലീപിനെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ദിലീപിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. പത്ത് വർഷം കാലാവധിയുളളതാണ് ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ.

Advertisements

രാജ്യത്ത് സ്‌പോൺസറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോൾഡൻ വിസ ലഭിക്കു ന്നവർക്ക് സാധിക്കും. പത്ത് വർഷം കാലാവധി കഴിഞ്ഞാൽ തനിയെ പുതുക്കാനാകും. 2021 ഓഗസ്റ്റിൽ മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഗോൾഡൻ വിസ അനുവദിച്ചിരുന്നു.

തുടർന്ന് മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോൻ, മീര ജാസ്മിൻ, നൈല ഉഷ, മിഥുൻ രമേശ് എന്നിവരും ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദര സൂചകമായി യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകാറുണ്ട്. മലയാളി വ്യവസായി എംഎ യൂസഫലിക്കാണ് ആദ്യം ഗോൾഡൻ വിസ ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരെ യുഎഇയിലേക്ക് ആകർഷിക്കുന്നതിനാണ് ഭരണകൂടം ഗോൾഡൻ വിസ ആരംഭിച്ചത്.

ഇവരുടെ കഴിവുകൾ യുഎഇക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പത്ത് വർഷമാണ് വിസയുടെ കാലാവധി. ഇക്കാലയളവിൽ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം.

സ്പോൺസറുടെ അനുമതി ആവശ്യമില്ലാതെ തന്നെ ജോലി ചെയ്യാനും മറ്റു ഇടപാടുകൾ നടത്താനും കഴിയും. പത്ത് വർഷം കാലാവധി പൂർത്തിയായാൽ വിസ പുതുക്കാനും സാധിക്കും. ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് വിസ പുതുക്കു നൽകുകയും ചെയ്യും.

Advertisement