ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും കൊണ്ട് താലിവാങ്ങി ഞാൻ ഒരു ഹിന്ദു പെണ്ണിനെ കല്യാണം കഴിച്ചു, ശ്രീനിവാസൻ അന്ന് പറഞ്ഞത് കേട്ടോ

4663

വർഷങ്ങളായി സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന ശ്രീനിവാസൻ മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ്. ഇപ്പോൾ രോഗ ബാധിതനായി കിടപ്പിൽ ആണെങ്കിലും അദ്ദേഹത്തിന്റെ 2 മക്കളും സിനിമയിൽ തങ്ങളുടെ സാന്നിധ്യം ശക്തമായി അറിയിച്ച് കഴിഞ്ഞു.

അതേ സമയം നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ശ്രീനിവാസന് കഴിഞ്ഞിരുന്നു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്.

Advertisements

എന്നാൽ ഇപ്പോൾ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ഒരു വാർത്തയാണ് വൈറലായി മാറി ക്കൊണ്ടിരി ക്കുന്നത്. നേരത്തെ മതസൗഹാർദത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു പൊതുവേദിയിൽ വച്ച് ശ്രീനിവാസൻ തന്നെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

Also Read
ഒടുവിൽ ദിലീപിനെ തേടി ആ സന്തോഷ വാർത്ത എത്തി, ആഹ്ലാദത്തിൽ താര കുടുംബം, അർമാദിച്ച് ആരാധകർ

ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിർമ്മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷ നിൽ വെച്ചാണ് വിവാഹത്തിന് ആയുള്ള തയ്യാറെടുപ്പുകൾ എടുത്തത്. ആരെയും വിളിക്കാതെ ഒരു രജിസ്റ്റർ ഓഫീസിൽവച്ചായിരിക്കും വിവാഹമെന്ന് ലൊക്കേഷനിൽ വച്ച് താൻ ഇന്നസെന്റിനോട് പറഞ്ഞു.

ആ ദിവസം ചിത്രീകരണം പൂർത്തിയാക്കി ഇറങ്ങാൻ നേരം ഇന്നസെന്റ് കൈയിൽ ഒരു പൊതിവച്ചു തന്നു. ആ പൊതിയിൽ 400 രൂപയുണ്ടായിരുന്നു. അന്ന് നാനൂറ് രൂപയ്ക്ക് വലിയ വിലയുണ്ട്. ഇതങ്ങനെ ഒപ്പിച്ചു എന്നു ചോദിച്ചപ്പോൾ ഭാര്യയുടെ രണ്ട് വളകൾ വിറ്റു എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

ആ പണം കൊണ്ടാണ് കല്ല്യാണ പെണ്ണിനു വേണ്ട സാരിയും മറ്റും വാങ്ങിയത്. പിന്നീട് അമ്മ പറഞ്ഞു വിവാഹം താലി കെട്ടി തന്നെയാകണമെന്ന്. അതും സ്വർണ മാലയിൽ കോർത്ത താലി. ഒരു സ്വർണമാലയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. സാമ്പത്തികമായി വളരെ മോശമായ അവസ്ഥയിലായിരുന്നു അന്ന്.

കണ്ണൂരിൽ മമ്മൂട്ടി നായകനാകുന്ന അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. കുറച്ച് പണം കൂടി സംഘടിപ്പിക്കാൻ മമ്മൂട്ടിയെ ഒന്ന് കാണാൻ തീരുമാനിച്ചു. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലിലെത്തി വാതിൽ തുറന്നതും ഞാൻ പറഞ്ഞു നാളെ എന്റെ കല്ല്യാണമാണ്. നാളെയോ മമ്മൂട്ടി ചോദിച്ചു.

എനിക്കൊരു രണ്ടായിരം രൂപ വേണം ആരെയും വിളിക്കുന്നില്ല രജിസ്റ്റർ വിവാഹമാണെന്ന് മമ്മൂട്ടിയോട് പറഞ്ഞു. അദ്ദേഹം ഉടനെ രണ്ടായിരം രൂപയെടുത്തുതന്നിട്ട് കല്യാണത്തിന് ഞാനും വരുമെന്ന് പറഞ്ഞു. അതുകേട്ടതും കല്യാണത്തിന് വരരുത് വന്നാൽ കല്യാണം മുടങ്ങും എന്ന് ഞാൻ പറഞ്ഞു. ഉറപ്പായും വരുമെന്നായി അദ്ദേഹം.

Also Read
അത് കൊണ്ടാണോ ഇത്തരം ഒരു സിനിമയിൽ അഭിനയിച്ചത്, വൈറലായി കീർത്തി സുരേഷിന്റെ മറുപടി

ആരെയും അറിയിക്കാതെ രജിസ്റ്റർ വിവാഹം നടത്താനാണ് തീരുമാനമെന്നും എന്നെ ഇവിടെ ആർക്കും അറിയില്ല. എന്നാൽ താങ്കൾ അതുപോലെയല്ല വലിയൊരു താരമാണ്. വിവാഹത്തിന് താങ്കൾ വന്നാൽ വിവാഹം എല്ലാവരും അറിയും. അതുകൊണ്ട് താങ്കൾ വിവാഹത്തിന് വരരുത് എന്നും ഞാൻ പറഞ്ഞു. ഒടുവിൽ മമ്മൂട്ടി വരില്ലെന്ന് സമ്മതിച്ചു. മമ്മൂട്ടി തന്ന പണം കൊണ്ട് ഞാൻ സ്വർണ താലി വാങ്ങി. രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽവച്ച് താലികെട്ടും നടത്തി.

ഒരു ക്രിസ്ത്യാനി തന്ന നാനൂറ് രൂപയും മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിൻറെ കഴുത്തിൽ താലിചാർത്തി. ഇങ്ങനെയായിരുന്നു തൻറെ വിവാഹം നടന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു.

1984 ൽ ആയിരുന്നു ശ്രീനിവാസന്റെ വിവാഹം. വിമലയാണ് താരത്തിന്റെ ഭാര്യ. വിനീത് ധ്യാൻ എന്നിവരാണ് മക്കൾ. ഇരുവരും സിനിമ മേഖലയിൽ സജീവവുമാണ്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിർമിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് വിവാഹത്തിന്റെ പദ്ധതികളെല്ലാം ഇട്ടത്. ആരെയും വിളിക്കാതെ ഒരു രജിസ്റ്റർ വിവാഹം മതി എന്നായിരുന്നു ശ്രീനിവാസന്റെ തീരുമാനം.

അതേ സമയം നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെ ആയിരുന്നു. ശ്രീനിവാസന്റെ ചിരികൾ തീയേറ്ററിൽ ഉപേക്ഷിച്ച് പോകാൻ പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല.തളത്തിൽ ദിനേശനും, വിജയനും, ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ സമൂഹത്തിൽ തന്നെയുള്ളവരാണെന്ന് ശ്രീനിവാസൻ കാട്ടിക്കൊടുത്തു.

Also Read
ഭയങ്കര വൃത്തികേടാണ് ആ പയ്യൻ എപ്പോഴും എന്നോട് സംസാരിക്കുക, ശോഭാ മാളിൽ പോകുമ്പോൾ സ്ഥിരമായി ഉണ്ടാകുന്ന ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ഗായത്രി സുരേഷ്

മനുഷ്യന്റെ പലവിധ കോംപ്ലക്‌സുകളെ നർമത്തിന്റെ മേമ്പൊടി വിതറി അവതരിപ്പിച്ചപ്പോൾ ശ്രീനിയുടെ ചിത്രങ്ങൾ കാലത്തിനിപ്പുറവും നിന്നു. വടക്ക് നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം എന്ന് വേണ്ട എത്രയോ നല്ല സിനിമകൾ ഇദ്ദേഹം മലയാളിയ്ക്ക് സമ്മാനിച്ചു.

സിനിമ അത്രയ്ക്കൊന്നും ന്യൂജനറേഷൻ ആകാതിരുന്ന കാലത്തും വിമർശാനാത്മകതയിലൂടെ സിനിമയെ മുന്നോട്ട് നടത്താൻ ഈ പ്രതിഭയ്ക്ക് കഴിഞ്ഞുവെന്നതും എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ്.

Advertisement