എന്നെക്കളും എനിക്കിഷ്ടം ശിവേട്ടനെ, ശിവനോടുള്ള ഇഷ്ടത്തെക്കുറിച്ച് വാതോരാതെ അഞ്ജലി, ശിവേട്ടന് നാണം വന്നോ എന്ന് ആരാധകർ

98

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. യുവ പ്രേക്ഷകരടക്കം എല്ലാവർക്കും ഇഷ്ടമായ സാന്ത്വനം റേറ്റിങ്ങിലും മുൻപന്തിയിലാണ്. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്.

ഒരു സീരിയൽ എന്നതിനേക്കാൾ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക. പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയജോടികളാണ് സാന്ത്വനം സീരിയലിലെ ശിവനും അഞ്ജലിയും. ശിവാഞ്ജലി എന്നാണ് ഇരുവരെയും വളരെ സ്നേഹത്തോടെ ആരാധകർ വിളിപ്പിക്കുന്നത്. സാന്ത്വനം സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഈ കോംബോയ്ക്കാണ്.

Advertisements

അഞ്ജലിയായി ഡോ. ഗോപിക അനിലും ശിവനായി സജിൻ ടിപിയും ആണ് എത്തുന്നത്. സാന്ത്വനം വീട്ടിലെ ശോകമൂകമായ അന്തരീക്ഷമെല്ലാം മാറി ഇപ്പോൾ എല്ലാവരും വലിയ സന്തോഷത്തിലാണ്. റൊമാന്റിക് ട്രാക്കിലേക്ക് മാറിയ അഞ്ജലിയേയും ശിവനേയും കണ്ട് ഏറെ സന്തോഷിക്കുകയാണ് ഇപ്പോൾ ആരാധകരും. സുഹൃത്തിന്റെ വീട്ടിലേക്കുള്ള രസകരമായ യാത്രയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡുകളുടെ ഹൈലൈറ്റ്.

Also Read
ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും കൊണ്ട് താലിവാങ്ങി ഞാൻ ഒരു ഹിന്ദു പെണ്ണിനെ കല്യാണം കഴിച്ചു, ശ്രീനിവാസൻ അന്ന് പറഞ്ഞത് കേട്ടോ

കാറിലും ബസിലുമായി യാത്ര ചെയ്ത ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങളും വർത്തമാനങ്ങളും ഏറെ രസകരമായി തന്നെ പ്രേക്ഷകർ ആസ്വദിച്ചു. ഇപ്പോഴിതാ അവിടെച്ചെന്ന ശേഷമുള്ള രസകരമായ സന്തോഷം നിറഞ്ഞ പ്രണയ നിമിഷങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും. പരസ്പരം കൂടുതൽ അടുത്തറിഞ്ഞ് ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വർദ്ധിച്ചിട്ടുണ്ട്.

പുറമെയുള്ള ശിവേട്ടനല്ല, ഉള്ളിലെ ശിവൻ വളരെ നല്ലവനും സ്നേഹമുള്ളവനുമാണെന്ന് അഞ്ജലി മനസ്സിലാക്കി കഴിഞ്ഞു. ഇപ്പോൾ തന്റൈ ജീവിതത്തിലെ ഹീറോയാണ് ശിവേട്ടൻ എന്ന് അഞ്ജലി പറയുന്നതും പ്രേക്ഷകർ കണ്ടു. ഇപ്പോഴിതാ തന്റെ ശിവനോടുള്ള ഇഷ്ടത്തെക്കുറിച്ച് സുഹൃത്തുക്കളോട് പങ്കുവെക്കുകയാണ് അഞ്ജലി.

ഇഷ്ടമില്ലാതെ വിവാഹം കഴിച്ചതാണെങ്കിലും പോകെപ്പോകെ ആ ചിന്തയെല്ലാം പോയി, ഇപ്പോൾ ശിവനെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന് പറയുകയാണ് അഞ്ജലി. പരസ്പരം മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ എനിക്ക് കിട്ടിയത് സ്നേഹമുള്ള, നന്മയുള്ള മനസ്സുള്ള ഒരാളാണെന്ന് തിരിച്ചറിഞ്ഞു. അപ്പോൾ മുതൽ താൻ അറിയാതെ ശിവേട്ടനെ സ്നേഹിക്കാൻ തുടങ്ങി.

ഇന്ന് ഇപ്പോൾ എന്നേക്കാൾ ഇഷ്ടം എന്റെ ശിവേട്ടനെയാണെന്ന് അഞ്ജലി പറയുന്നു. ഇതുകേട്ട് ശിവൻ അതിയായി സന്തോഷിക്കു കയാണ്. തന്നെ ഏറ്റവും വെറുക്കുന്നുവെന്ന് പറഞ്ഞ അഞ്ജലി ഇപ്പോൾ ഇങ്ങനെ പറയുന്നത് കേട്ട് ഒരുപാട് സന്തോഷം പ്രകടിപ്പി ക്കുകയാണ് ശിവൻ. അതേ സമയം അഞ്ജലിയുടെ തുറന്നുപറച്ചിലിനെ ഏറ്റെടുക്കുകയാണ് ശിവാഞ്ജലി ഫാൻസ്.

Also Read
എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത് അത് വിടു, ഒന്നും പറയണ്ട, ബെഡിൽ ഇരിക്കുന്ന ചിത്രത്തിന് ഒപ്പം അമൃത സുരേഷ് കുറിച്ചത് കണ്ടോ

ഇന്നത്തെ ശിവാഞ്ജലി സീനുകൾ സൂപ്പറായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. അഞ്ജലിയുടെ ഡയലോഗ് കേട്ട് ശിവേട്ടനും ഒപ്പം പ്രേക്ഷകർക്കും നാണം വന്നുവെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. എപ്പോൾ ശിവാഞ്ജലി സീനുകൾ കണ്ടാലും മുഖത്ത് ചിരി വരുമെന്നാണ് മറ്റൊരു കമന്റ്.

Advertisement