മഞ്ജു എന്റെ മകളുടെ അമ്മ കൂടിയാണ്, ആ ബഹുമാനം ഞാൻ കാണിക്കണം, എല്ലായിടത്തും തിളങ്ങാൻ മഞ്ജുവിന് സാധിക്കട്ടെ: ദിലീപ് പറഞ്ഞത് കേട്ടോ

545

മലയാളം സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ജനപ്രിയ നായകൻ ദിലീപും. ഇന്നും സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന ഇരുവരും ഒരുകാലത്ത് ഭാര്യയും ഭർത്താക്കൻമാർ ആയിരുന്നു. ഇവർക്ക് ഒരു മകളും പിറന്നിരുന്നു മീനാക്ഷി.

എന്നാൽ ഇപ്പോഴും ആരാധകർക്ക് അഞ്ജാതമായ കാരണങ്ങളാൽ ഇരുവരും വേർപിരിയുക ആയിരുന്നു. ഏതാണ്ട് പതിനഞ്ചു വർഷങ്ങളോളും നീണ്ടു നിന്ന വിവാഹ ജീവിതം ഇരുവരും ഔദ്യോഗികം ആയി അവസാനിപ്പിക്കുക ആയിരുന്നു.

Advertisements

എന്നാൽ ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകൾ മീനാക്ഷി ഇവർ വേർപിരിഞ്ഞപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോവുക ആയിരുന്നു. പിന്നീട് ദിലീപ് തന്റെ കൂടെ ഏറെ സിനിമകളിൽ നായികയായിട്ടുള്ള കാവ്യ മാധവനെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലും ദിലീപിന് ഒരു മകളുണ്ട് മഹാലക്ഷ്മി.

Also Read
നെഞ്ച് എരിച്ചില് പോലെയാണ് തോന്നിയത്, പിന്നെ വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തി, ഐസിയുവിലേക്ക് കയറും മുമ്പ് ബോധം പോയി, പിന്നെ ഒരിക്കലും വന്നില്ല, പ്രിയപ്പെട്ട സുഹൃത്ത് മുരളിയുടെ ഓര്‍മ്മകളില്‍ അലിയാര്‍

മീനാക്ഷിയുടെ നർബന്ധ പ്രകാരമാണ് താൻ കാവ്യയെ വിവാഹം കഴിച്ചതെന്ന് പല തവണ ദിലീപ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ് മീനാക്ഷി ഉള്ളതും. അതേ സമയം ദിലീപിന്റെ പഴയ ഒരു അഭിമുഖം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നുണ്ട്.

മഞ്ജു വാര്യരെ കുറിച്ച് ദിലീപ് മുമ്പ് ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ദിലീപിന്റെ ആ വാക്കുകൾ ഇങ്ങനെ:

അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ട് എന്ന്. ജീവിതം ഒന്നേയുള്ളൂ അത് മരിച്ചു ജീവിക്കേണ്ട ഒന്നല്ല. എല്ലാവരും നല്ല രീതിയിൽ തന്നെ ജീവിക്കട്ടെ. മഞ്ജു നല്ലൊരു നടിയാണ്.

എല്ലായിടത്തും തിളങ്ങാൻ മഞ്ജുവിന് സാധിക്കട്ടെ. മഞ്ജു എന്നു പറയുന്നത് എന്റെ മകളുടെ അമ്മ കൂടിയാണ്. ആ ബഹുമാനം ഞാൻ എല്ലായിടത്തും കാണിക്കണം എന്നായിരുന്നു ദിലീപ് പറഞ്ഞത്. അതേ സമയം മലയാളവും കടന്ന മഞ്ജു വാര്യർ ഇപ്പോൾ തമിഴകത്തും തിളങ്ങി നിൽക്കുകയാണ്. തല അജിത്ത്, ധനുഷ് തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് എല്ലാം ഒപ്പം മഞ്ജു അഭിനയിച്ച് കഴിഞ്ഞു.

Also Read
സത്യത്തിൽ അതെല്ലാം എന്റെ അറിവില്ലായ്മ ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്: ഹണിറോസിന്റെ വെളിപ്പെടുത്തൽ

Advertisement