നെഞ്ച് എരിച്ചില് പോലെയാണ് തോന്നിയത്, പിന്നെ വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തി, ഐസിയുവിലേക്ക് കയറും മുമ്പ് ബോധം പോയി, പിന്നെ ഒരിക്കലും വന്നില്ല, പ്രിയപ്പെട്ട സുഹൃത്ത് മുരളിയുടെ ഓര്‍മ്മകളില്‍ അലിയാര്‍

803

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായിരുന്ന മുരളി. ഈ ലോകത്തോട് അദ്ദേഹം വിടപറഞ്ഞുവെങ്കിലും അഭിനയിച്ചുതകര്‍ത്ത പല ചിത്രങ്ങളിലൂടെയും അദ്ദേഹം ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിക്കുകയാണ്.

Advertisements

ഇപ്പോഴിതാ മുരളിയുടെ വസാന നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അടുത്ത സുഹൃത്തും നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അലിയാര്‍. നെഞ്ച് എരിച്ചില്‍ അനുഭവപ്പെട്ടതോടെയാണ് മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അലിയാര്‍ പറയുന്നു.

Also Read: ആറുവർഷമായി സിംഗിൾ പേരെന്റാണ്; ആദ്യം ഡിപ്രഷനായിരുന്നു, പിന്നെ കുറെ കാര്യങ്ങൾ പഠിച്ചു; ഇനിയൊരു കല്യാണം വേണ്ട: വൈഗയുടെ അമ്മ സന്ധ്യ

ആശുപത്രിയില്‍ എത്തി ഐസിയുവിലേക്ക് കയറും മുമ്പേ തന്നെ മുരളിയുടെ ബോധം പോയിരുന്നു. പിന്നെ അദ്ദേഹം തിരിച്ചുവന്നില്ലെന്നും ആശുപത്രിയില്‍ എത്തിയതിന്റെ തലേ ദിവസം അദ്ദേഹത്തിന് നെഞ്ചുവേദന വന്നിരുന്നുവെന്നും അലിയാര്‍ കൂട്ടിച്ചേര്‍ത്തു.

നെഞ്ചെരിച്ചില്‍ പോലെയാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. ഒരുപക്ഷേ ഡയബെറ്റിക് രോഗിയായത് കൊണ്ടാവാം തീവ്ര വേദന ഇല്ലായിരുന്നതെന്നും കുറേ സമയം നെഞ്ചിരിച്ചിലാണെന്ന് പറഞ്ഞ് ജലൂസിന്‍ കഴിക്കുകയും ചായ കുടിക്കുകയും ചെയ്തുവെന്നും അലിയാര്‍ പറയുന്നു.

Also Read: അച്ഛന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാകാതെ രാഹുൽ; കൊല്ലം സുധിയുടെ മകന്റെ കുറിപ്പിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ

രാത്രി രണ്ട് മണിയായതോടെ വേദന സഹിക്കാനാവാതെയായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും രാവിലെയായപ്പോള്‍ സ്ഥിതി ഗുരുതരമായെന്നും ഐസിയുവിലേക്ക് കൊണ്ടുപോകും മുമ്പ് അദ്ദേഹത്തെ കണ്ടപ്പോള്‍ തനിക്കെന്താണ് പറ്റിയതെന്നും കുഴപ്പം വല്ലതുമുണ്ടോ എന്നായിരുന്നു അവസാനമായി ചോദിച്ചതെന്നും അലിയാര്‍ പറയുന്നു

Advertisement