അതേപ്പറ്റിയുള്ള ചോദ്യം കേട്ടുമടുത്തു, അന്ന് അത് പറയുമ്പോള്‍ ശരിക്കും എനിക്ക് ബോധമില്ലായിരുന്നു, പിന്നല്ലേ സദാചാരബോധം, കിടിലന്‍ മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

274

മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.

Advertisements

തുടര്‍ന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിവിന്‍ പോളിയും, നയന്‍താരയും മുഖ്യ വേഷത്തില്‍ എത്തിയ ലവ് ആക്ഷന്‍ ഡ്രാമയാണ് ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീടും താരം നിരവധി സിനിമകളാണ് ചെയ്തത്.

Also Read: നെഞ്ച് എരിച്ചില് പോലെയാണ് തോന്നിയത്, പിന്നെ വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തി, ഐസിയുവിലേക്ക് കയറും മുമ്പ് ബോധം പോയി, പിന്നെ ഒരിക്കലും വന്നില്ല, പ്രിയപ്പെട്ട സുഹൃത്ത് മുരളിയുടെ ഓര്‍മ്മകളില്‍ അലിയാര്‍

ധ്യാനിന്റെ സിനിമയേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളാണ് ഹിറ്റാവുന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ പൊതുവേ സത്യം പറയുന്ന ആളാണെന്നും താന്‍ നവ്യാ നായരെ ഇഷ്ടമാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ അതേപ്പറ്റി ചോദിക്കുന്നത് കേട്ട് മടുത്തുവെന്നും ധ്യാന്‍ പറഞ്ഞു.

താന്‍ ചെയ്തത് ശരിക്കും മോശമായിപ്പോയിരുന്നു. ഒരിക്കലും പബ്ലിക്കായി താന്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നുവെന്നും അന്ന് അക്കാര്യം പറയുമ്പോള്‍ തനിക്ക് ബോധമില്ലായിരുന്നുവെ്‌ന്ും പിന്നെയല്ലേ സദാചാര ബോധമെന്നും ധ്യാന്‍ പറഞ്ഞു.

Also Read: ആറുവർഷമായി സിംഗിൾ പേരെന്റാണ്; ആദ്യം ഡിപ്രഷനായിരുന്നു, പിന്നെ കുറെ കാര്യങ്ങൾ പഠിച്ചു; ഇനിയൊരു കല്യാണം വേണ്ട: വൈഗയുടെ അമ്മ സന്ധ്യ

സത്യം മാത്രം പറയണമെന്നാണ് എല്ലാവരും പഠിപ്പിക്കുന്നത്. താന്‍ എല്ലാ കാര്യങ്ങളും സത്യം മാത്രമാണ് പറയുന്നതെന്നും തനിക്ക് താന്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമായി ഓര്‍മ്മയുണ്ടെന്നും അമ്മയൊക്കെ പറയുന്നത് അതോര്‍മ്മയില്ലെന്നൊക്കെയാണെന്നും ധ്യാന്‍ പറയുന്നു.

Advertisement